ലോകത്തിലെ ഏറ്റവും ക്രൂരരായ ജീവികള്‍ മനുഷ്യന്മാരാണെന്നു പറയാറുണ്ട്. ഒരര്‍ഥത്തില്‍ അത് ശരിയാണുതാനും. കാരണം സ്വന്തം വര്‍ഗത്തില്‍പെട്ട സഹജീവികളോട് ഇത്രയധികം ക്രൂരതയോടെ പെരുമാറാന്‍ മനുഷ്യനേ കഴിയൂ. മനസില്‍ പക സൂക്ഷിക്കുന്ന ഒരേയൊരു ജീവിവര്‍ഗവും മനുഷ്യരായിരിക്കണം. മനുഷ്യന്റെ പകപോക്കലിനും മനോവൈകല്യത്തിനും ഏറ്റവും വലിയ ഉദാഹരണമാണ് ആസിഡ് ആക്രമണത്തിനിരയായവര്‍. ട്രാന്‍സ്ജെന്‍ഡറായ സോണിയ ഷെയ്ഖും ഇത്തരം ഇരകളിലൊരാളായിരുന്നു. ജന്മം കൊണ്ട് മാത്രം ആണായിരുന്ന സോണിയ ഓര്മ വച്ച കാലം മുതല്‍ ഹൈദരാബാദിലെ ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിലെ സുന്ദരിയായ നര്‍ത്തകിയായിരുന്നു. ഇപ്പോള്‍ മുഖം വികൃതമാക്കപ്പെട്ട് വലിഞ്ഞ് മുറുകുന്ന ശരീരവുമായി അവള് ജീവിക്കാന്‍ കഷ്ടപ്പെടുകയാണ്. സുന്ദരിയായ സോണിയയുമായി അടുക്കാനും പ്രണയം നടിച്ച് ശാരീരികമായി ഉപയോഗിക്കാനും പലരും സമീപിച്ചു. തന്റെ കുടുംബത്തിന്റെ ഏക ആശ്രയമായ സോണിയ നൃത്തം ചെയ്തും അവതാരകയായുമൊക്കെ മാന്യമായി പണം കണ്ടെത്തി. ട്രാന്‍സ്ജെന്‍ഡര്‍ ആയത് കൊണ്ട് തന്നെ യഥാര്‍ത്ഥ പ്രണയവും വിവാഹവും ഒന്നും തനിക്കുണ്ടാകില്ല എന്ന്…
Read More