കര്‍ണാടകയിലെ ആദ്യത്തെ ട്രാന്‍സ് വുമണ്‍ ഡോക്ടറാണ് ത്രിനേത്ര ഹാല്‍ദര്‍ ഗുമ്മാര്‍ജു. സര്ജന്, ആക്ടിവിസ്റ്റ്, കണ്ടന്റ് ക്രിയേറ്റര്‍ എന്നീ നിലകളിലെല്ലാം തിനേത്ര കഴിവ് തെളിയിച്ചിട്ടുണ്ട്. ഇപ്പോള്‍ ‘മെയ്ഡ് ഇന്‍ ഹെവന്‍ 2’ എന്ന സീരീസിലൂടെ അഭിനയരംഗത്തും അരങ്ങേറിയിരിക്കുകയാണ് ഇവര്‍. കുട്ടിക്കാലം മുതല്‍ ഒരുപാട് ബുദ്ധിമുട്ടുകളിലൂടെ കടന്നുവന്ന വ്യക്തിയാണ് ത്രിനേത്ര. ഇപ്പോള്‍ ത്രിനേത്ര തുറന്നു പറഞ്ഞ ഒരു കാര്യമാണ് ശ്രദ്ധേയമാകുന്നത്…ആണായി പിറന്നെങ്കിലും ചെറുപ്പം മുതല്‍ താനൊരു പെണ്ണാണെന്നാണു മനസ്സില്‍ തോന്നിയിരുന്നത്. തീരെ ചെറിയ പ്രായത്തില്‍ അമ്മയുടെ സാരിയും ഹൈ ഹീല്‍ ചെരിപ്പുമെല്ലാം ആകര്‍ഷിച്ചിരുന്നു. അധികം ഒരുങ്ങി നടക്കാത്ത ഒരാളായിരുന്നു എന്റെ അമ്മ. അതുകൊണ്ടു തന്നെ അമ്മ സൂക്ഷിച്ചിരുന്ന മേക്കപ്പും, ആഭരണങ്ങളുമൊക്കെ ചെറുപ്പത്തില്‍തന്നെ ആരും കാണാതെ ഞാന്‍ ഉപയോഗിക്കുമായിരുന്നു. ഇതൊന്നും കാണാതാവുന്നത് അമ്മ അറിഞ്ഞിട്ടുമില്ല. ആ സമയത്ത് ക്ലാസില്‍ കുട്ടികളുടെ ഭാഗത്തു നിന്നും ടീച്ചര്‍മാരില്‍ നിന്നും കളിയാക്കലുകള്‍ നേരിട്ടിട്ടുണ്ട്. പഠനത്തിലും മറ്റ്…
Read MoreTag: transwomen
സംസാരിക്കുന്നതിനിടെ ഒപ്പം നിന്നയാളുടെ ചെവി കടിച്ചെടുത്തു ! കിഴക്കേക്കോട്ടയില്‍ നടന്ന ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ…
ഒപ്പം നിന്ന് സംസാരിച്ചയാളുടെ ചെവി കടിച്ചെടുത്ത് ട്രാന്‍സ് വുമണ്‍. കിഴക്കേക്കോട്ടയില്‍ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിനു സമീപത്തെ കടയില്‍ ജോലിചെയ്യുന്നയാളുടെ ചെവിയാണ് ട്രാന്‍സ് വുമണ്‍ കടിച്ചെടുത്തത്. ഞായറാഴ്ച വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം. ഇരുവരും സംസാരിക്കുന്നതിനിടെ ട്രാന്‍സ് വുമണ്‍ പെട്ടെന്ന് പ്രകോപിതയായെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. രക്തത്തില്‍ കുളിച്ചുനിന്ന ആളെ ഉടന്‍ മുറിഞ്ഞുവീണ ചെവിയുടെ ഭാഗവുമായി നാട്ടുകാര്‍ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചു. സംഭവത്തില്‍ ആരും പരാതി നല്‍കിയിട്ടില്ലെന്ന് ഫോര്‍ട്ട് പോലീസ് പറഞ്ഞു.
Read Moreഎടുത്തു ചാടി വിവാഹം കഴിച്ചത് തെറ്റായിപ്പോയി ! ബ്രേക്കപ്പിനു ശേഷമുള്ള ജീവിതത്തെക്കുറിച്ച് തുറന്നു പറഞ്ഞ് ഹെയ്ദി സാദിയ…
മലയാളികള്‍ക്ക് ഏറെ സുപരിചിതയായ ട്രാന്‍സ് വുമണ്‍ ആണ് ഹെയ്ദി സാദിയ. മാധ്യമ പ്രവര്‍ത്തകയായ ഹെയ്ദിയ്ക്ക് സോഷ്യല്‍മീഡിയയില്‍ നിരവധി ആരാധകരാണുള്ളത്. തന്റെ വിശേഷങ്ങളും പുത്തന്‍ ചിത്രങ്ങളുമെല്ലാം സാദിയ തന്റെ യൂട്യൂബ് ചാനലിലൂടെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. അടുത്തിടെ തന്റെ വിവാഹജീവിതത്തില്‍ സംഭവിച്ച കാര്യങ്ങളെപ്പറ്റി തുറന്നുപറഞ്ഞുകൊണ്ട് സാദിയ പങ്കുവെച്ച വീഡിയോ വൈറലായിരുന്നു. അഥര്വ്വായിരുന്നു സാദിയയുടെ ജീവിത പങ്കാളി. എന്നാല്‍ ഇരുവരും തമ്മില്‍ ബ്രേക്കപ്പായി. ഒന്നിച്ചല്ല താമസിക്കുന്നതെന്നും ബ്രേക്കപ്പിന് ശേഷവും തങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നവരാണെന്ന് സാദിയ ക്യുആന്‍ഡ്എ വീഡിയോയിലൂടെ പറയുന്നു. ആലപ്പുഴയിലാണ് അഥര്‍വ്വും കുടുംബവും താമസിക്കുന്നത്. വേര്‍പിരിയുക എന്നത് തങ്ങള്‍ വളരെ മെച്വേര്‍ഡായി എടുത്ത തീരുമാനമായിരുന്നുവെന്നും സോഷ്യല്‍മീഡിയയില്‍ തങ്ങള്‍ ഇപ്പോഴും സുഹൃത്തുക്കളാണെന്നും ചില മീറ്റിങ്ങിനൊക്കെ പോകുമ്പോള്‍ കാണാറുണ്ടെന്നും സാദിയ പറയുന്നു. എടുത്ത തീരുമാനങ്ങളില്‍ പിന്നീട് വേണ്ടായിരുന്നുവെന്ന് തോന്നിയതെന്താണെന്ന ഒരു ആരാധകന്റെ ചോദ്യത്തിന് എടുത്തുചാടി കല്യാണം കഴിക്കേണ്ടിയിരുന്നില്ല എന്ന് തോന്നിയിട്ടുണ്ടെന്ന് സാദിയ പറയുന്നു.…
Read Moreലൈംഗികത്തൊഴിലാളിയുടെ വാക്കുകേട്ട് കേസെടുക്കാന്‍ പറ്റില്ല ! ട്രാന്‍സ്ജെന്‍ഡറിനെ അപമാനിച്ചെന്ന് പരാതി…
പരാതി നല്കാന് സ്റ്റേഷനിലെത്തിയപ്പോള്‍ സിഐ അപമാനിച്ചെന്നു കാട്ടി സിഐയ്ക്കെതിരേ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്കി ട്രാന്‍സ്ജെന്‍ഡര്‍ ദീപ റാണി. കോഴിക്കോട് നടക്കാവ് സിഐ ജിജീഷിനെതിരെയാണ് ദീപ റാണി പരാതി നല്‍കിയത്. ദീപ റാണിയെ ലൈംഗിക തൊഴിലാളിയെന്ന് വിളിച്ച് അധിക്ഷേപിച്ചെന്നാണ് ആരോപണം. പരിചയമില്ലാത്ത നമ്പറില്‍ നിന്ന് ഫോണിലേക്ക് വിളിച്ച് അസഭ്യം പറഞ്ഞതു സംബന്ധിച്ച് പരാതി നല്‍കുന്നതിനാണ് ദീപ പോലീസ് സ്റ്റേഷനില്‍ എത്തിയത്. ചൊവ്വാഴ്ച രാത്രിയാണ് പരാതി നല്‍കാനെത്തിയത്. ‘വിശദാംശങ്ങള്‍ പറയുന്നതിനിടെ താന്‍ ട്രാന്‍സ്ജെന്‍ഡര്‍ ആണോയെന്ന് സിഐ ചോദിച്ചു. അതേയെന്ന് പറഞ്ഞപ്പോള്‍ ഫോണില്‍ വിളിച്ചത് കസ്റ്റമര്‍ ആയിരിക്കുമെന്നും സെക്സ് വര്‍ക്ക് ചെയ്യുന്നവര്‍ പറയുന്നത് അനുസരിച്ച് കേസെടുക്കാന്‍ സാധിക്കില്ലെന്നും’, സിഐ പറഞ്ഞതായി ദീപ പറഞ്ഞു. സംഭവങ്ങള്‍ ദീപ വീഡിയോയില്‍ പകര്‍ത്തിയതും സിഐ ചോദ്യം ചെയ്തു. അതേസമയം സംഭവത്തില്‍ വിശദീകരണവുമായി നടക്കാവ് പോലീസ് രംഗത്തെത്തി. ടൗണിലെ ട്രാന്സ്ജെന്ഡറുകള് പതിവായി ഇത്തരത്തിലുള്ള പരാതിയുമായി…
Read Moreട്രാന്സ്വുമണ് ഗര്‍ഭിണിയാക്കിയത് രണ്ട് സഹതടവുകാരികളെ ! പരാതിയെത്തുടര്‍ന്ന് ഇവരെ ആണ്‍തടവറയിലേക്ക് മാറ്റി…
സ്ത്രീകളുടെ തടവറയില്‍ വെച്ച് സഹതടവുകാരികളെ ഗര്‍ഭിണിയാക്കിയ ട്രാന്‍സ് വുമണിനെ പുരുഷന്മാരുടെ സെല്ലിലേക്ക് മാറ്റി. 18 മുതല്‍ 30 വരെ വയസ്സ് പ്രായമുള്ള സ്ത്രീ തടവുകാര്‍ മാത്രമുള്ള സെല്ലില്‍ താമസിപ്പിച്ച 27 വയസ്സുള്ള ട്രാന്‍സ് വുമണിനെയാണ് ഇപ്പോള്‍ പുരുഷ തടവറയിലേക്ക് മാറ്റിയത്. ഈ സെല്ലിലെ രണ്ട് സ്ത്രീ തടവുകാര്‍ ഗര്‍ഭിണിയായതിനെ തുടര്‍ന്നായിരുന്നു ഇവര്‍ക്കെതിരായ നടപടി. ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്തിട്ടില്ലാത്ത ഈ ട്രാന്‍സ് വുമണ്‍ രണ്ട് സ്ത്രീ തടവുകാരുമായി സെല്ലില്‍ വെച്ച് ലൈംഗിക ബന്ധം പുലര്‍ത്തിയെന്നാണ് പരാതി. ഇതിനെ തുടര്‍ന്നാണ് സെല്‍ മാറ്റം. അമേരിക്കയിലെ ന്യൂജഴ്സിയിലുള്ള ജയിലിലാണ് ഈ സംഭവം. ഇവിടെയുള്ള ഗാര്ഡന് സ്റ്റേറ്റ് യൂത്ത് കറക്ഷന് ഫെസിലിറ്റിയിലേക്കാണ് ഈ ട്രാന്‍സ് വുമണിനെ മാറ്റിയത്. പുരുഷ തടുവകാര്‍ മാത്രമാണ് ഇവിടെയുള്ളത്. ഡെമി മൈനര്‍ എന്ന 27 വയസ്സുള്ള ഈ ട്രാന്‍സ് ജെന്‍ഡര്‍ ഇതുവരെ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയിട്ടില്ല. ട്രാന്‍സ് തടവുകാരെ…
Read Moreനൃത്താധ്യാപികയായ ട്രാന്‍സ് വുമണ്‍ ശിഖയെ ജീവിതസഖിയാക്കി മിസ്റ്റര്‍ കേരള പ്രവീണ്‍ ! ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ ഇരുവരും പ്രണയത്തിലായത് ഫേസ്ബുക്ക് വഴി; തൃശ്ശൂര്‍ മാരിയമ്മന്‍ കോവിലില്‍ വച്ച് വിവാഹവും…
ട്രാന്‍സ് വുമണ്‍ ശിഖയെ ജീവിത സഖിയാക്കി മിസ്റ്റര്‍ കേരള. കഴിഞ്ഞ മിസ്റ്റര്‍ കേരള മത്സരത്തില്‍ 60 കിലോഗ്രാം വിഭാഗത്തില്‍ ഒന്നാംസ്ഥാനം നേടിയ പടിയൂര്‍ മുളങ്ങില്‍ പുഷ്കരന്റെ മകന് പ്രവീണ്‍ (33) ആണ് ആലപ്പുഴ ചെങ്ങാലൂര്‍ സ്വദേശിനിയും നൃത്താധ്യാപികയുമായ ശിഖ (34)യെ വധുവായി സ്വീകരിച്ചത്. ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ പ്രവീണ്‍ ഫേസ്ബുക്കിലൂടെയാണ് ഡിവൈഎഫ്ഐ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗം യൂണിറ്റ് പ്രസിഡന്റു കൂടിയായ ശിഖയെ പരിചയപ്പെട്ടത്. പരിചയം പ്രണയമാവുകയായിരുന്നു സംഘടനാ പ്രവര്‍ത്തനത്തിലെ കൂടിക്കാഴ്ച്ചകളും ഫേസ്ബുക്കിലെ പരിചയവുമാണ് ഇവരുടെ വിവാഹത്തിലേക്ക് നയിച്ചത്. കഴിഞ്ഞമാസം തൃശ്ശൂര്‍ മാരിയമ്മന്‍കോവിലില്‍ ഇവര്‍ വിവാഹിതരായി. തുടര്‍ന്ന് തിരുവനന്തപുരം രജിസ്ട്രാര്‍ ഓഫീസില്‍ വിവാഹം രജിസ്റ്റര്‍ ചെയ്തു. രണ്ടുപേരുടെയും വീട്ടുകാര്‍ വിവാഹത്തിന് പിന്തുണ നല്‍കിയതായി പ്രവീണ്‍ പറഞ്ഞു. വിവാഹം ഫേസ്ബുക്കിലൂടെ ലോകത്തെ അറിയിച്ചത് പ്രവീണ്‍ തന്നെയായിരുന്നു. പൂച്ചിന്നിപ്പാടം എംപവര്‍ ജിമ്മില്‍ ട്രെയിനറായി ജോലിചെയ്യുന്ന പ്രവീണ്‍ ഈ വര്‍ഷത്തെ മിസ്റ്റര്‍ ഇന്ത്യാ മത്സരത്തില്‍ പങ്കെടുക്കാനുള്ള…
Read More18-ാം വയസ്സില്‍ നാവികസേനയില്‍ ജോലിയ്ക്കു കയറുമ്പോള്‍ പുരുഷന് ! ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ പെണ്ണായപ്പോള് ജോലി തെറിച്ചു;മതിയായ യോഗ്യതയോടെ പരീക്ഷയെഴുതിയാല്‍ എല്‍ഡി ക്ലര്‍ക്ക് ആയി നിയമിക്കാമെന്ന് സൈന്യം…
ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ പെണ്ണായതിന്റെ പേരില്‍ പിരിച്ചുവിട്ടയാളെ വീണ്ടും ജോലിക്കെടുക്കാന്‍ ഇന്ത്യന്‍ നാവികസേന. പുരുഷനായിരിക്കെ ജോലിക്കെടുക്കുകയും പിന്നീട് സ്ത്രീയായപ്പോള്‍ ജോലിയില്‍ നിന്നും പുറത്താക്കുകയും ചെയ്ത സാബി ഗിരി എന്നയാളെയാണ് സൈന്യം വീണ്ടും ജോലിക്കെടുക്കാന്‍ സമ്മതിച്ചിരിക്കുന്നത്. ജോലിയില്‍ നിന്നും പുറത്താക്കിയതിന് എതിരേ സാബി നിയമപോരാട്ടം നടത്തിയതിനു ശേഷമായിരുന്നു സൈന്യം ഇക്കാര്യം വ്യക്തമാക്കിയത്. നടത്തുന്ന നിയമപോരാട്ടത്തിലാണ് സൈന്യം ഇക്കാര്യം പറഞ്ഞത്. മതിയായ യോഗ്യതയോടെ പരീക്ഷ എഴുതിക്കയറിയാല്‍ എല്‍ഡി ക്ളാര്‍ക്ക് ജോലിക്ക് എടുക്കുന്നതില്‍ തടസ്സമില്ലെന്ന് നാവികസേനയുടെ മറുപടി. പെണ്ണായി മാറിയതിന്റെ പേരില്‍ രണ്ടു വര്‍ഷം മുമ്പാണ് സാബിഗിരിയെ നാവികസേന പുറത്താക്കിയത്. വിശാഖപട്ടണത്ത് ഈസ്റ്റേണ്‍ നേവല്‍ കമാന്റില്‍ മറൈന്‍ എഞ്ചിനീയറായി ജോലിക്ക് കയറിയ സെബി പിന്നീട് അഡ്മിനിസ്ട്രേറ്റീവ് വിംഗിലേക്ക് മാറിയിരുന്നു. എന്നാല്‍ ലിംഗമാറ്റ ശസ്ത്രക്രിയയോടെ പുറത്താക്കപ്പെടുകയായിരുന്നു. പുറത്താക്കിയതിനെതിരേ സാബി നിയമപോരാട്ടം നടത്തുകയാണ്. സെബിക്ക് കൊടുക്കാനുള്ള ശമ്പളകുടിശ്ശികയും മറ്റും തീര്‍ത്തു നല്കുമെന്നു നാവികസേന പറഞ്ഞു. ആണായി…
Read More