മുത്തശ്ശനൊപ്പം നദിയില്‍ കുളിക്കുമ്പോള്‍ ഒഴുക്കില്‍പ്പെട്ട ബാലന്‍ പതിച്ചത് ഭൂഗര്‍ഭ ഗുഹാഗര്‍ത്തത്തില്‍ ! കുട്ടിയെ അതിസാഹസികമായി രക്ഷപ്പെടുത്തി അഗ്നിശമന സേനാംഗങ്ങള്‍…

മരണത്തില്‍ നിന്ന് അദ്ഭുതകരമായ രക്ഷപ്പെട്ടതിന്റെ കഥ പലര്‍ക്കും പറയാന്‍ കാണും. കിഴക്കന്‍ ചൈനയില്‍ നിന്നുമുള്ള ഒരു ബാലന്റെ അദ്ഭുതകരമായ രക്ഷപ്പെടലിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത് മുത്തശ്ശനൊപ്പം നദിയില്‍ നീന്താന്‍ ഇറങ്ങിയ ബാലനാണ് ഒഴുക്കില്‍ പെട്ട് ഒരു ഗുഹാഗര്‍ത്തത്തിലെ കലുങ്കില്‍ അകപ്പെട്ടത്. പാറക്കെട്ടുകള്‍ക്കടിയില്‍പെട്ട ബാലന്റെ കൈ മാത്രമാണ് പുറത്തു കണ്ടത്. ഇതോടെ മുത്തശ്ശന്‍ കുട്ടി ഒഴുകി പോകാതെ കൈയില്‍ മുറുകെ പിടിച്ച് ബാലനെ പിടിച്ച് നിര്‍ത്തുകയായിരുന്നു. ജൂലൈ 22ന് സെജിയാങ് പ്രദേശത്തിലെ യോങ്ജിയ നദിയില്‍ ഉണ്ടായ അപകട ദൃശ്യങ്ങളാണ് വൈറലായി മാറുന്നത്. ഗുഹയില്‍ കുടുങ്ങിയ കുട്ടിയെ രക്ഷിക്കാനായി മുത്തശ്ശനും നാട്ടുകാരും ചേര്‍ന്നാണ് അഗ്‌നിശമന സേനാംഗങ്ങളെ വിവരം അറിയിച്ചത്. ചെറിയ ദ്വാരത്തിലൂടെ കുട്ടിയുടെ കൈമാത്രമാണ് പുറത്തുള്ളത്. പിന്നീട് ഗുഹാ ദ്വാരം തുറന്ന് കുട്ടിയെ രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുകയായിരുന്നു. ഒടുവില്‍ പത്തുമിനിറ്റു നീണ്ടു നിന്ന രക്ഷാപ്രവര്‍ത്തനത്തിനൊടുവലില്‍ കുട്ടിയെ വിജയകരമായി പുറത്തെടുക്കുകയായിരുന്നു.ഈ ഭൂഗര്‍ഭ…

Read More