ട്രാന്‍സ്ജെന്‍ഡറുകളുടെ വിവാഹത്തിന് ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രത്തിന്റെ ഭാരവാഹികള്‍ അനുമതി നിഷേധിച്ചതായി ആക്ഷേപം. പാലക്കാട് കൊല്ലങ്കോട് കാച്ചാംകുറിശ്ശി ക്ഷേത്രമാണ് വിവാഹത്തിന് അനുമതി നിഷേധിച്ചത്. ട്രാന്‍സ് ജെന്‍ഡറുകളായ നിലന്‍ കൃഷ്ണയും അദ്വികയുമാണ് വിവാഹത്തിന് അപേക്ഷ നല്‍കിയത്. എന്നാല്‍ കല്യാണത്തിന് രണ്ടു ദിവസം മുമ്പ് അനുമതിയില്ലെന്ന് ക്ഷേത്രം ഭാരവാഹികള്‍ അറിയിക്കുകയായിരുന്നു. ക്ഷണക്കത്തില്‍ വിവാഹവേദി കാച്ചാകുറിശ്ശി ക്ഷേത്രം എന്നാണ് അടിച്ചിരുന്നത്. മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രമാണ് കാച്ചാംകുറിശ്ശി. തങ്ങളുടെ പ്രശ്നം കൊണ്ടല്ല തങ്ങള്‍ ട്രാന്സ്ജെന്ഡറുകളായതെന്നും തങ്ങളെപ്പോലെയുള്ളവര്‍ക്ക് സമൂഹം പിന്തുണ നല്‍കുകയാണ് വേണ്ടതെന്നും നിലന്‍ കൃഷ്ണ പറഞ്ഞു. പിന്നീട് ഇവരുടെ വിവാഹം പാലക്കാട് ഒരു കല്യാണമണ്ഡപത്തില്‍ വെച്ച് നടന്നു. ക്ഷേത്രത്തില്‍ ഇതുവരെ ഇത്തരത്തിലൊരു വിവാഹം നടന്നിട്ടില്ലെന്നും ഭാവിയിലെ പ്രശ്നങ്ങള്‍ ഒഴിവാക്കാനാണ് വിവാഹത്തിന് അനുമതി നല്‍കാതിരുന്നതെന്നും ക്ഷേത്രം ഭാരവാഹികള്‍ പറയുന്നു. ആലപ്പുഴ, തിരുവനന്തപുരം സ്വദേശികളാണ് നിലനും അദ്വികയും.
Read MoreTag: travancore dewaswam board
ശബരിമലയിലെ സ്വര്‍ണ ശേഖരത്തില്‍ കുറവ് വന്നിട്ടില്ലെന്ന് ദേവസ്വം ബോര്‍ഡ്; സ്വര്‍ണം-വെള്ളി ഉരുപ്പടികളുടെ കണക്കുകള്‍ ഇങ്ങനെ…
തിരുവനന്തപുരം: ശബരിമലയില്‍ വഴിപാടായി കിട്ടിയ സ്വര്‍ണ ശേഖരത്തില്‍ കുറവൊന്നും വന്നിട്ടില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. സ്ട്രോംഗ് റൂം തുറന്ന് പരിശോധിക്കേണ്ടതില്ലെന്നും 40 കിലോ സ്വര്‍ണം ഇവിടെയുണ്ടെന്നും ഓഡിറ്റിംഗ് വിഭാഗം കണ്ടെത്തിയതായും മഹസര്‍ രേഖകള്‍ പരിശോധിച്ചാണ് ഓഡിറ്റിംഗ് വിഭാഗം ഇക്കാര്യം സ്ഥിരീകരിച്ചതെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പദ്മകുമാര്‍ പറഞ്ഞു. 10,413 സ്വര്‍ണം- വെള്ളി ഉരുപ്പടികളാണ് സ്ട്രോംഗ് റൂമിലുള്ളുതെന്നും ദേവസ്വം ബോര്‍ഡ് അധികൃതര്‍ വ്യക്തമാക്കി. സ്വര്‍ണം കാണാതായെന്നുള്ളത് തെറ്റായ പ്രചരണമായിരുന്നുവെന്ന് ഇപ്പോള്‍ വ്യക്തമായല്ലോ എന്നും ബോര്‍ഡ് പ്രസിഡന്റ് ചോദിച്ചു.
Read More