ഉത്തരകൊറിയയെക്കുറിച്ച് പുറത്തുവരുന്ന വാര്‍ത്തകള്‍ക്ക് യാഥാര്‍ഥ്യവുമായി വലിയ ബന്ധമൊന്നുമില്ലെന്ന് ട്രാവല്‍ ബ്ലോഗറായ ബിന്‍സ്കിയുടെ വെളിപ്പെടുത്തല്‍. കരയ്ക്കിരുന്നുള്ള വള്ളം തുഴയല്‍ എന്നു പറഞ്ഞ് വെറുതേയങ്ങ് തള്ളിക്കളയാന്‍ പറ്റില്ലിത് കാരണം ഉത്തര കൊറിയയില്‍ പോയി താമസിച്ചതിനു ശേഷമാണ് ബിന്‍സ്കി ഇക്കാര്യം പറയുന്നത്. ഉത്തരകൊറിയന്‍ തലസ്ഥാനമായ പ്യോങ്‌യാങിലേക്ക് ഈ വര്‍ഷം നടത്തിയ യാത്രയുടെ വിശേഷങ്ങള്‍ പങ്കുവെക്കുന്ന വിഡിയോ അദ്ദേഹം യുട്യൂബിലും ഫെയ്‌സ്ബുക്കിലും പങ്കുവെച്ചിട്ടുണ്ട്. പോസ്റ്റ് ചെയ്തു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഈ വിഡിയോ സോഷ്യല്‍മീഡിയയില്‍ ഹിറ്റായി എന്നത് മറ്റൊരു പ്രത്യേകത. കേട്ടറിവു മാത്രമുണ്ടായിരുന്ന ഉത്തര കൊറിയയിലേക്ക് യാത്ര തിരിക്കുമ്പോള്‍ ചെറുതല്ലാത്ത ആശങ്കകളുണ്ടായിരുന്നെന്ന് ബിന്‍സ്കി തന്നെ തുറന്നു സമ്മതിക്കുന്നു. അതുകൊണ്ടുതന്നെ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ അറിയിച്ചത് പ്രകാരം കര്‍ശനനിയമങ്ങളെല്ലാം പാലിച്ചാണ് യാത്ര നടത്തിയത്. അതിനാല്‍ തന്നെ തന്റെ യാത്രാനുഭവത്തിന്റെ സത്യസന്ധമായ വിവരണമാണ് നല്‍കുന്നതെന്നാണ് ബിന്‍സ്കി പറയുന്നത്. ഉത്തരകൊറിയയിലേക്കുള്ള വിനോദ സഞ്ചാരങ്ങളെല്ലാം നേരത്തെ വ്യക്തമായി ആസൂത്രണം ചെയ്തിട്ടുള്ളതാണെന്നും അദ്ദേഹം…
Read More