തിരുവനന്തപുരം: അണികളുടെ ആഗ്രഹം പോലെ മിസോറാം ഗവര്‍ണര്‍ സ്ഥാനം രാജിവച്ച് കുമ്മനം രാജശേഖരന് തിരുവനനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ തിരിച്ചെത്തിയതോടെ ബിജെപിയുടെ പ്രതീക്ഷകള്‍ വാനോളമുയര്‍ന്നിരിക്കുകയാണ്. കുമ്മനത്തിന്റെ വരവ് അണികളെ ഊര്ജസ്വലരാക്കിയിരിക്കുകയാണ്. അതോടൊപ്പം തന്നെ തിരുവനന്തപുരത്തു മത്സരിക്കുമെന്നു പ്രഖ്യാപിച്ചിരുന്ന ബിജെപി മുന്‍ ജനറല്‍ സെക്രട്ടറി പിപി മുകുന്ദന് പിന്മാറുമെന്ന് ഏകദേശം ഉറപ്പാകുകയും ചെയ്തു. ഇതും ബിജെപിയ്ക്ക് വലിയ ആശ്വാസമായിരിക്കുകയാണ്. തിരുവനന്തപുരത്തു മല്സരിക്കുന്നതിനെക്കുറിച്ചു മുകുന്ദന്റെ അഭിപ്രായം കുമ്മനം തേടിയിരുന്നു. ഏറ്റവുമൊടുവില്‍ കേരളത്തില്‍ വന്നപ്പോള്‍ കോഴിക്കോട്ട് ഇരുവരും കൂടിക്കണ്ടിരുന്നു. ശിവസേനയ്ക്കൊപ്പം ഏതാനും ഹൈന്ദവ സംഘടനകളും സാമുദായിക സംഘടനകളും മുകുന്ദനു പരസ്യ പിന്തുണ പ്രഖ്യാപിച്ചിരുന്നു. യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയായി ശശി തരൂര്‍ മൂന്നാം അങ്കത്തിനാണ് ഇറങ്ങുന്നത്. എംഎല്‍എ. കൂടിയായ സി ദിവാകരനെ എല്‍.ഡി.എഫ്. ഇറക്കുമ്പോള്‍ മിസോറം ഗവര്‍ണര്‍സ്ഥാനം രാജിവെപ്പിച്ചാണ് കുമ്മനം രാജശേഖരനെ എന്‍.ഡി.എ. സ്ഥാനാര്‍ത്ഥിയായി കൊണ്ടുവരുന്നത്. മറ്റു മണ്ഡലങ്ങളില്‍ നിന്നും വ്യത്യസ്തമായി തിരുവനന്തപുരത്ത് ശക്തമായ ത്രികോണ…
Read More