നോയ്ഡ: ഒരു ട്രെയിന്‍ യാത്രയ്ക്കിടെയിലായിരുന്നു സുഹൃത്തുക്കളായ റഹിമും ഇസ്രാഫിലും സുന്ദരിയായ സൈറയെ ആദ്യമായി കാണുന്നത്. ഇവരുടെ എതിര് ബര്‍ത്തിലായിരുന്നു സൈറ അപ്പോള്‍. ആദ്യ കാഴ്ചയില്‍ തന്നെ ഇരുവരും ആ സുന്ദരിയില്‍ ആകൃഷ്ടരായി. എന്നാല്‍ ആ കൂടിക്കാഴ്ച വരാന്‍ പോകുന്ന ഒരു ദുരന്തത്തിന്റെ മുന്നോടിയായിരിക്കുമെന്ന് അവരാരും അറിഞ്ഞിരുന്നില്ല.പ്രണയം,ലൈംഗികത, ഒറ്റിക്കൊടുക്കല്‍, പ്രതികാരം തുടങ്ങി ഒരു ത്രില്ലര്‍ സിനിമയ്ക്കു വേണ്ട എല്ലാ ചേരുവകളും ഒത്തുചേര്‍ന്ന ത്രികോണ പ്രണയമായിരുന്നു വന്‍ദുരന്തത്തില്‍ അവസാനിച്ചത്. നാലു വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ആ തീവണ്ടിയാത്രയില്‍ സൈറ ഒരു 22കാരിയായിരുന്നു. റഹീമും ഇസ്രാഫിലും 20ന്റെ തുടക്കത്തില്‍ നില്‍ക്കുന്നവരും. കണ്ടപാടെ രണ്ടു യുവാക്കള്‍ക്കും യുവതിയോട് ആദ്യ കാഴ്ചയില്‍ പ്രണയമായി. രണ്ടു പേരും തങ്ങളുടെ വീട്ടുനഗരമായ കതിഹാറില്‍ ഇറങ്ങുന്നതിന് പകരം അവള്‍ക്കൊപ്പം അവളുടെ നഗരമായ മുസാഫര്‍പൂരിലാണ് ഇറങ്ങിയത്. പിന്നീട് വീടുവരെ പിന്തുടരുകയും ചെയ്തു. സ്വന്തം വീട്ടില്‍ എത്തിയെങ്കിലും സൈറയുടെ ശ്രദ്ധ പിടിച്ചുപറ്റാനായി ഇരുവരുടെയും…
Read MoreTag: triangle love
തന്റെ ഭാര്യയ്ക്ക് കാമുകനെ മറക്കാനാകില്ലെന്ന് ഭര്‍ത്താവ് തിരിച്ചറിഞ്ഞു ! വിവാഹം നടന്ന് മൂന്നാം മാസം ഭാര്യയെ കാമുകന് പുനര്‍ വിവാഹം ചെയ്തു കൊടുത്ത് യുവാവ് മാതൃകയായി…
കാണ്‍പൂര്‍: ത്രികോണ പ്രണയ ചിത്രങ്ങള്‍ ബോളിവുഡില്‍ എക്കാലവും ഉണ്ടായിട്ടുണ്ടെങ്കിലും അക്കൂട്ടത്തില്‍ വേറിട്ടതാണ് സല്‍മാന്‍ഖാനും അജയ് ദേവ് ഗണും നായകന്മാരായും ഐശ്വര്യാറായി നായികയായും എത്തിയ സഞ്ജയ് ലീലാ ബന്‍സാലിയുടെ ‘ഹം ദില്‍ദേ ചുകേ സനം’.നായികയെ വിവാഹം കഴിച്ച ഭര്‍ത്താവ് ഒടുവില്‍ കാമുകന് ഭാര്യയെ തിരിച്ചുകൊടുക്കുന്ന ത്രികോണ പ്രണയകഥ നന്നേ പിടിച്ചതോടെ പടം സൂപ്പര്‍ ഹിറ്റുമായി. എന്നാല്‍ ഈ സിനിമയ്ക്കു സമാനമായ സംഭവങ്ങളാണ് കാണ്പൂരുകാരായ സുജിത് എന്ന ഗോലുവിന്റെയും ശാന്തിയുടെയും കാമുകന് രവിയുടേയും ജീവിതത്തില്‍ സംഭവിച്ചത്. ലോകത്ത് അധികം സംഭവിക്കാത്ത കാര്യങ്ങളില്‍ ഒന്നായ ഭര്‍ത്താവ് ഭാര്യയെ ഉപേക്ഷിച്ച് മൂന് കാമുകന് വിവാഹം കഴിച്ചു കൊടുത്ത. അതും വിവാഹം കഴിഞ്ഞ് മൂന്ന് മാസത്തിന് ശേഷം. കാണ്‍പൂരിലെ സാനിഗ്വാന്‍ ഗ്രാമത്തില്‍ ബുധനാഴ്ച ഗോലുവിന്റെ മേല്‍നോട്ടത്തില്‍ ഭാര്യയായിരുന്ന ശാന്തിയുടെ വിവാഹം ലക്നൗവിലെ ഗോസെയ്ന്‍ഗഞ്ചുകാരനും മുന്‍ കാമുകനുമായ രവിയുമായി ഗോലു നടത്തിക്കൊടുത്തു. സാനിഗ്വാന്‍ കാരനായ സുജിത്…
Read More