ബന്ധുക്കളുടെ എതിര്‍പ്പ് അവഗണിച്ച് വിവാഹിതരായ ആദിവാസി ദമ്പതികള്‍ക്ക് കടുത്ത മര്‍ദ്ദനം. തങ്ങളുടെ ഇഷ്ടത്തിനു വിരുദ്ധമായി വിവാഹിതരായ ഇരുവരെയും പെണ്‍കുട്ടിയുടെ കുടുംബക്കാര് നഗ്നരാക്കി മര്‍ദ്ദിക്കുകയായിരുന്നു. രാജസ്ഥാനിലെ ബന്‍സ്വാര ജില്ലയിലെ ഷാംബുപുര ഗ്രാമത്തില്‍ ഈ മാസം 16നാണ് സംഭവം നടന്നത്. 15ലധികം ആളുകളുടെ സംഘമാണ് ഇവരെ മര്‍ദ്ദിച്ചത്. സംഭവം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇതുമായി ബന്ധപ്പെട്ട് നാല് പേരെ ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്. ചൊവ്വാഴ്ച രാത്രിയോടെയാണ് ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. തുടര്‍ന്ന് പെട്ടെന്നു തന്നെ വൈറലാവുകയായിരുന്നു. സംഭവത്തില്‍ അറസ്റ്റിലായവരില്‍ പെണ്‍കുട്ടിയുടെ അച്ഛനുമുണ്ട്.
Read More