നായുടെ വാല് കുഴലിലിട്ടിട്ട് കാര്യമുണ്ടോയെന്ന ചോദ്യം സ്വയം ഒന്നുകൂടി ചോദിക്കേണ്ടി വരും താലിബാന് മാറ്റമുണ്ടാവുമെന്ന ശുഭപ്രതീക്ഷ മനസ്സില്‍ വരുമ്പോള്‍. പഴയതിലും വലിയ ഗോത്രീയത ഭരണത്തില്‍ കൊണ്ടുവന്ന് ഒരു ജനതയെ നൂറ്റാണ്ടുകള്‍ക്ക് പിന്നിലേക്ക് കൊണ്ടുപോകാനുള്ള തത്രപ്പാടിലാണ് ഇവിടെ ചിലര്‍ക്ക് ‘വിസ്മയ’മായ ഭീകരഭരണകൂടം. പൊതുജന മദ്ധ്യത്തില്‍ നടപ്പാക്കുന്ന വധശിക്ഷ, കല്ലെറിയല്‍, ചാട്ടവാറടി, കൈകാലുകള്‍ മുറിച്ചു കളയല്‍ തുടങ്ങിയ ഇസ്ലാമിക രീതിയിലുള്ള ശിക്ഷകള്‍ നടപ്പിലാക്കണമെന്ന് അഫ്ഗാനിസ്ഥാനിലെ പരമോന്നത ആത്മീയ നേതാവ് കോടതികള്‍ക്ക് നിര്‍ദ്ദേശം നല്കിയിരിക്കുന്നു എന്ന വിസ്മയകരമായ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഒരു വിഭാഗം ജഡ്ജിമാരുമായുള്ള രഹസ്യ കൂടിക്കാഴ്ച്ചക്ക് ശേഷമാണ് ആത്മീയ നേതാവിന്റെ നിര്‍ബന്ധപൂര്‍വ്വം അനുസരിക്കേണ്ട ഈ നിര്‍ദ്ദേശം വന്നതെന്ന് താലിബാന് മുഖ്യ വക്താവ് സബീഹുള്ള മുജാഹിദ് തന്റെ ട്വീറ്റില്‍ കുറിച്ചു. ഹിബത്തുള്ള അഖണ്ഡ്സദ എന്ന പരമോന്നത നേതാവ് താലിബാന് അധികാരത്തിലേറിയതിനു ശെഷം കാണ്ഡഹാറില്‍ നിന്നും രാജ്യത്തെ തന്റെ പരമാധികാരം…
Read More