മധ്യപ്രദേശില്‍ ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച സംഭവത്തില്‍ ഇരയായ യുവാവിനോട് മാപ്പു പറഞ്ഞ് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്രാജ് സിംഗ് ചൗഹാന്. ആക്രമണത്തിന് ഇരയായ ദശ്മത് റാവത്തിനെ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് ക്ഷണിച്ച് വരുത്തിയാണ് യുവാവ് ചെയ്ത തെറ്റിന് മുഖ്യമന്ത്രി മാപ്പുപറഞ്ഞത്. വസതിയില്‍ കാല് കഴുകിയും പൊന്നാട അണിയിച്ചും ദശ്മത്ത് റാവത്തിന് ഗംഭീര സ്വീകരണമാണ് മുഖ്യമന്ത്രി നല്‍കിയത്. കസേരയില്‍ ഇരുത്തിയ ശേഷം മുഖ്യമന്ത്രി തന്നെയാണ് കാല് കഴുകലിന് നേതൃത്വം നല്‍കിയത്. തുടര്‍ന്ന് പൊന്നാട അണിയിക്കുകയും മധുരപലഹാരവും സമ്മാനങ്ങളും നല്‍കുകയും ചെയ്തു. ദശ്മത്ത് റാവത്തിന്റെ പ്രശ്നങ്ങളും പ്രയാസങ്ങളും കേള്‍ക്കാനും മുഖ്യമന്ത്രി സമയം കണ്ടെത്തി. ‘ആ വീഡിയോ കണ്ട് ഞാന്‍ വേദനിച്ചുപോയി. ഞാന്‍ മാപ്പുപറയുന്നു. ജനങ്ങള്‍ എനിക്ക് ദൈവത്തെ പോലെയാണ്’മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞദിവസമാണ് ദശ്മത്ത് റാവത്തിന്റെ മുഖത്ത് യുവാവ് മൂത്രമൊഴിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത്. സിഗരറ്റ് വലിച്ച് കൊണ്ട് ദശ്മത്ത് റാവത്തിന്റെ മുഖത്ത് പ്രവേശ്്…
Read MoreTag: tribal man
ആദിവാസി യുവാവിന്റെ ദേഹത്ത് മൂത്രമൊഴിച്ചയാള്‍ പിടിയില്‍ ! നടപടി ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതിനു പിന്നാലെ
ആദിവാസി യുവാവിന്റെ ശരീരത്ത് മൂത്രമൊഴിച്ച സംഭവത്തിലെ പ്രതി അറസ്റ്റില്‍. മധ്യപ്രദേശിലെ സിദ്ധി ജില്ലയിലായിരുന്നു ഈ സംഭവം നടന്നത്. പ്രവേഷ് ശുക്ല എന്നയാളാണ് മധ്യപ്രദേശ് പോലീസിന്റെ പിടിയിലായത്. ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു ഇയാളുടെ അറസ്റ്റ്. നിലത്തിരിക്കുന്ന ആദിവാസി യുവാവിന്റെ ദേഹത്തേക്ക് പ്രവീണ്‍ മൂത്രമൊഴിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. വീഡിയോ പ്രചരിച്ചതിന് പിന്നാലെ ഇയാള്‍ക്കെതിരെ കേസെടുക്കാന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് ആവശ്യപ്പെടുകയായിരുന്നു. ദേശീയ സുരക്ഷാ നിയമം, എസ്.സി, എസ്.ടി ആക്ട് എന്നിവ ചുമത്തിയാണ് ശുക്ലയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇയാളെ നിലവില്‍ പോലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്ത് വരികയാണ്. കേസിന്റെ ഭാഗമായി ഇയാളുടെ ഭാര്യയെയും മാതാപിതാക്കളെയും ചോദ്യം ചെയ്തിരുന്നു. 36-കാരനായ ദസ്മത് രാവതിന് നേരെയായിരുന്നു പ്രതിയുടെ അക്രമം. ചോദ്യം ചെയ്യലിനിടെ നിലവില്‍ പുറത്ത് വന്നിരിക്കുന്ന വീഡിയോ വ്യാജമാണെന്ന് രാവത്ത് ചൂണ്ടിക്കാട്ടി. ശുക്ലയെ കുടുക്കുന്നതിനായി ആരോ നിര്‍മിച്ചതാണെന്നാണ് അദ്ദേഹത്തിന്റെ വാദം.…
Read Moreദളിത് യുവാവിനെ പ്രണയിച്ചതിന്റെ പേരില്‍ മര്‍ദ്ദനം ! ഇരുപത്തൊന്നുകാരിയെ പൊതുജനമധ്യത്തില്‍ ബന്ധുക്കള്‍ തല്ലിച്ചതച്ചു;നാലുപേര്‍ അറസ്റ്റില്‍
ഭോപ്പാല്‍: ദളിത് യുവാവിനെ പ്രണയിച്ചതിന്റെ പേരില്‍ ആദിവാസി യുവതിയെ പൊതുമധ്യത്തില്‍ ബന്ധുക്കള്‍ ക്രൂരമായി മര്‍ദിച്ചു. മധ്യപ്രദേശിലെ ധാറിലാണ് സംഭവം. യുവതിയെ മര്‍ദിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവമുണ്ടായത്. 21 വയസുകാരിയായ യുവതി ദളിത് യുവാവുമായി പ്രണയത്തിലായിരുന്നു. എന്നാല്‍ വീട്ടുകാര്‍ ഇതിനെ എതിര്‍ത്തു. മറ്റൊരു വിവാഹത്തിനായി യുവതിയെ ബന്ധുക്കള്‍ നിര്‍ബന്ധിക്കുകയും ചെയ്തു. ഇതോടെ യുവതി വീട് വിട്ട് പോകാന്‍ ശ്രമിക്കുകയും ബന്ധുക്കള്‍ മര്‍ദിക്കുകയുമായിരുന്നു. പിന്നീട്, മര്‍ദനത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പോലീസ് കേസെടുത്തത്. യുവതി ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
Read Moreമധുവിന്റെ മരണത്തില്‍ പകരം ചോദിക്കാനുറച്ച് മാവോയിസ്റ്റുകള്‍ ! മധുവിന്റെ ഊരായ മേലെ മഞ്ഞക്കണ്ടിയില്‍ പ്രതികാര പ്രഖ്യാപനം നടത്തിയ സംഘത്തിന്റെ പട്ടികയില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ മുതല്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വരെ…
കാളികാവ്: ആദിവാസി യുവാവ് മധുവിനെ ജനക്കൂട്ടം തല്ലിക്കൊന്ന സംഭവത്തില്‍ പ്രതികാരം ചെയ്യുമെന്ന് മാവോയിസ്റ്റുകള്‍. അട്ടപ്പാടിയില്‍ മധുവിന്റെ ഊരായ മേലെ മഞ്ഞക്കണ്ടിയിലെത്തിയ മാവോയിസ്റ്റുകള്‍ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍, പോലീസ്,വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരോട് പകരം ചോദിക്കുമെന്നാണ് ചെയ്യുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. മധുവിന്റെ മരണത്തിന് പ്രധാനകാരണം പട്ടിണിയാണെന്നും മധു ഉള്‍പ്പെടെയുള്ള ആദിവാസികളെ പട്ടിണിക്കിട്ട സര്‍ക്കാര്‍ ഏജന്‍സികളാണ് കൊലപാതകത്തിന് ഉത്തരവാദികള്‍ എന്നും മാവോവാദികള്‍ പറയുന്നു.ഭക്ഷണം മോഷ്ടിച്ചുവെന്നാരോപിച്ചാണ് മധുവിനെ ആള്‍ക്കൂട്ടം നിര്‍ദ്ദയം തല്ലിക്കൊന്നത്. ആദിവാസികളുടെ പിന്തുണ നേടിയെടുക്കാനുള്ള അവസരം കൂടിയായി കൊലപാതകത്തെ മാവോവാദികള്‍ മാറ്റിത്തീര്‍ക്കുകയാണ് എന്നും ആരോപണമുണ്ട്. കൊലപാതകത്തിനു ശേഷം അട്ടപ്പാടി ആദിവാസി ഊരുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭവാനി ദളത്തിന്റെ പ്രവര്‍ത്തനം ഊര്‍ജിതമാക്കിയതായി സൂചനയുണ്ട്. മധുവിന്റെ മരണശേഷം പുതിയ പ്രവര്‍ത്തകരെ എത്തിച്ച പ്രത്യേക പ്രവര്‍ത്തനം ആരംഭിക്കാനുള്ള സാധ്യതയാണ് കാണുന്നത്. ആദിവാസികള്‍ക്ക് ഭൂമിയും മറ്റ് സൗകര്യങ്ങളും അനുവദിച്ചു കൊടുക്കുന്നതിലെ വീഴ്ചയാണ് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരെ പട്ടികയില്‍ പെടുത്താന്‍…
Read Moreആദിവാസിയാണെങ്കില്‍ വരില്ല ! അപകടത്തില്‍ പരിക്കേറ്റ ആദിവാസിയെ കൊണ്ടുപോകാനാകില്ലെന്ന് കട്ടായം പറഞ്ഞ് ആംബുലന്‍സ് ഡ്രൈവര്‍മാര്‍; മലയാളികള്‍ മാറുന്നില്ല…
പാലക്കാട്: മധുവെന്ന ആദിവാസി യുവാവിനെ ഭ്രാന്തരായ ആള്‍ക്കൂട്ടം തല്ലിക്കൊന്നപ്പോള്‍ അതിനെതിരേ കടുത്ത പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. ഇനിയൊരു ആദിവാസിക്ക് മധുവിന്റെ അനുഭവമുണ്ടാവാന്‍ ആളുകള്‍ സമ്മതിക്കില്ലെന്ന് കരുതിയവര്‍ക്കു തെറ്റി. അപകടത്തില്‍ പരുക്കേറ്റു ജില്ലാ ആശുപത്രിയിലെത്തിച്ച ആദിവാസിയെ വിദഗ്ധ ചികിത്സയ്ക്കു കൊണ്ടുപോകാന്‍ സ്വകാര്യ ആംബുലന്‍സുകാര്‍ മലയാളികള്‍ മാറുന്നില്ലെന്ന സന്ദേശമാണ് നല്‍കുന്നത്. തുടര്‍ന്നു പൊലീസ് മറ്റൊരു ആംബുലന്‍സ് പിടിച്ചെടുത്തു രോഗിയെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി. പ്ലാച്ചിമട ആദിവാസി കോളനിയിലെ കറുപ്പച്ചാമിയാണ് (50) ഈ അവഗണന നേരിട്ടത്. ഇയാള്‍ സഞ്ചരിച്ച സൈക്കിളില്‍ ബൈക്കിടിച്ചാണ് അപകടമുണ്ടായത്. താടിയെല്ലിനു സാരമായി പൊട്ടലേറ്റ കറുപ്പച്ചാമിയെ ഇന്നലെ വൈകിട്ട് ആറരയോടെയാണു ജില്ലാ ആശുപത്രിയിലെത്തിച്ചത്. അത്യാഹിത വിഭാഗത്തില്‍ അടിയന്തര ചികിത്സ ലഭ്യമാക്കിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു റഫര്‍ ചെയ്തു. ജില്ലാ ആശുപത്രിയിലെ ആംബുലന്‍സ് ഈ സമയത്തു ലഭ്യമല്ലായിരുന്നു. െ്രെടബല്‍ പ്രമോട്ടര്‍…
Read Moreവയറ്റിലുണ്ടായിരുന്നത് ഒരു പഴത്തിന്റെ കഷ്ണം മാത്രം ! മധുവിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍ അറിഞ്ഞാല്‍ കണ്ണു നിറഞ്ഞു പോകും
തൃശ്ശൂര്‍: ഭക്ഷണവസ്തുക്കള്‍ മോഷ്ടിച്ചുവെന്ന് ആരോപിച്ച് ജനക്കൂട്ടം തല്ലിക്കൊന്ന ആദിവാസി യുവാവ് മധു മുഴുപ്പട്ടിണിയില്‍ ആയിരുന്നുവെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. മധുവിന്റെ വയറ്റില്‍ ആഹാരമായി ഉണ്ടായിരുന്നത് ഒരു പഴത്തിന്റെ കഷ്ണവും, മറ്റു കായ്കനികളുടെ ചെറിയ അംശവും മാത്രം. അരി ആഹാരത്തിന്റെ അംശം ഒട്ടുമുണ്ടായിരുന്നില്ലെന്ന് പോസ്റ്റ് മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ വെളിപ്പെടുത്തി.മധു മുഴുപ്പട്ടിണിയിലായിരുന്നെന്ന് വ്യക്തമാക്കുന്നതാണ് ഈ തെളിവുകള്‍. ശാരീരികമായും ഇയാള്‍ അവശനായിരുന്നെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നു. വളരെക്കാലം പട്ടിണി കിടന്നതിന്റെ ലക്ഷണങ്ങള്‍ ശരീരത്തില്‍ ഉണ്ടായിരുന്നു. എല്ലുപൊന്തി, മാംസഭാഗങ്ങള്‍ കുറഞ്ഞ നിലയിലായിരുന്നു ശരീരം. പേശികളും ശോഷിച്ച അവസ്ഥയിലായിരുന്നു. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ എത്തിക്കുമ്പോള്‍തന്നെ മൃതദേഹത്തിന് ചെറിയതോതില്‍ നിറംമാറ്റം വന്നിരുന്നു. വ്യാഴാഴ്ച വൈകുന്നേരം നടന്ന സംഭവത്തില്‍ വെള്ളിയാഴ്ച വൈകീട്ടോടെയാണ് മൃതദേഹം മെഡിക്കല്‍ കോളേജില്‍ എത്തിക്കുന്നത്. ശനിയാഴ്ചയാണ് പോസ്റ്റ്മോര്‍ട്ടം നടന്നത്. മൂന്നുമണിക്കൂറോളം നീണ്ട വിശദമായ പോസ്റ്റ്മോര്ട്ടമാണ് അധികൃതര്‍ നടത്തിയത്. മധുവിന്റെ ശരീരം മുഴുവന്‍ മര്‍ദനമേറ്റതിന്റെ പാടുകളുണ്ടായിരുന്നുവെന്ന വിവരം…
Read Moreഗോവിന്ദച്ചാമി, നിര്‍ഭയയുടെ ഘാതകര്‍, ബാലപീഡകര്‍ എന്നിങ്ങനെ മരണമര്‍ഹിച്ചവര്‍ അനവധിയുണ്ടായിട്ടും ജനക്കൂട്ടത്തിന്റെ കണ്ണില്‍ പെട്ടത് പാവം ആദിവാസി മാത്രം;പ്രതിഷേധം ഇരമ്പുന്നു…
മോഷണമാരോപിച്ച് അട്ടപ്പാടിയില്‍ മാനസികാസ്വാസ്ഥ്യമുള്ള ആദിവാസി യുവാവിനെ തല്ലിക്കൊന്ന സംഭവത്തില്‍ പ്രതിഷേധം ഇരമ്പുന്നു. വ്യാഴാഴ്ചയാണ് അട്ടപ്പാടി കടുകുമണ്ണ ഊരിലെ 27 വയസുകാരനായ മധുവിനെ നാട്ടുകാര്‍ ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. മോഷണം ആരോപിച്ച് പ്രദേശവാസികള്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച ശേഷം മധുവിനെ പോലീസിന് കൈമാറുകയായിരുന്നു. തുടര്‍ന്ന് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുംവഴി മധു വാഹനത്തില്‍ വച്ച് ശര്‍ദ്ദിച്ചതോടെ പോലീസ് മധുവിനെ അഗളി ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും ഇടയ്ക്കു വച്ച് മരിക്കുകയായിരുന്നു. നാട്ടുകാര്‍ തന്നെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നുവെന്ന് മരിക്കുന്നതിന് മുമ്പ് മധു പോലീസിന് മൊഴി നല്‍കിയിരുന്നു.പോസ്റ്റുമോര്‍ട്ടത്തിനു ശേഷം കൂടുതല്‍ നടപടികള്‍ എടുക്കുമെന്ന് അഗളി പോലീസ് പറഞ്ഞു. മധുവിന്റെ കൈയില്‍ ഒരോ പാക്കറ്റ് മല്ലിപ്പൊടിയും മുളകുപൊടിയുമായിരുന്നു. ഇത് മോഷ്ടിച്ചതാണെന്ന് ആരോപിച്ചായിരുന്നു നാട്ടുകാരുടെ മര്‍ദ്ദനം. ഉടുമുണ്ടുരിഞ്ഞ് ശരീരത്തില്‍ കെട്ടിയായിരുന്നു മര്‍ദ്ദനം. ഇതിന്റെ വീഡിയോയും നാട്ടുകാര്‍ പകര്‍ത്തിയിരുന്നു. നാട്ടുകാരുടെ നിഷ്ഠൂരമായ പ്രവൃത്തിയെ അപലപിച്ച് പല പ്രമുഖരും സോഷ്യല്‍…
Read More