തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ നിന്നു കരകയറാന്‍ മുണ്ടുമുറുക്കി ഉടുക്കുകയാണെന്ന സര്‍ക്കാരിന്റെ അവകാശവാദം വെറും ഗീര്‍വാണം മാത്രമെന്ന് ഒരിക്കല്‍ കൂടി തെളിയുന്നു. പണമില്ലാത്തതിനാല്‍ പല പദ്ധതികളും ഇഴയുകയാണ്. എന്നിരുന്നാലും ഇഷ്ടക്കാരെ ജോലിയില്‍ തിരുകിക്കയറ്റി ശമ്പളം കൊടുക്കാനും രാഷ്ട്രീയ എതിരാളികളെ നേരിടാനുള്ള നിയമയുദ്ധം നടത്താന്‍ ലക്ഷങ്ങള്‍ മുടക്കി അഭിഭാഷകരെ എത്തിക്കാനും സര്‍ക്കാരിന് യാതൊരു മടിയുമില്ല. ഇത്തരം ധൂര്‍ത്തു നടത്തിയിട്ടും സാമൂഹ്യനീതിയ്ക്കായി നിലകൊള്ളുന്നുവെന്ന് പറയുന്ന സര്‍ക്കാരിന് ഒരു സാധുവിനെ തല്ലിക്കൊന്ന കേസ് നടത്താന്‍ പണമില്ല. ഇക്കാരണം പറഞ്ഞ് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ വേണ്ടെന്ന നിലപാട് കൈക്കൊണ്ടിരിക്കയാണ്. അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധു മര്‍ദനമേറ്റു കൊല്ലപ്പെട്ട കേസിലാണ് സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാനുള്ള തീരുമാനം സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കിയത്. കൂടുതല്‍ ഫീസ് നല്‍കാനാവില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ വേണ്ടെന്ന നിലപാടിലേക്ക് സര്‍ക്കാര്‍ എത്തിയത്. കൊല്ലപ്പെട്ട മധുവിന്റെ സഹോദരിക്ക് പൊലീസില്‍ സര്‍ക്കാര്‍ നിയമനം നല്‍കിയിരുന്നു. എന്നാല്‍,…
Read More