തൃശൂർ: അട്ടപ്പാടിയിലെ മധുവിന്റെ മരണകാരണം തലയിലെ ആന്തരികരക്തസ്രാവമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. മധുവിന്റെ നെഞ്ചിലും മർദ്ദനമേറ്റെന്നും റിപ്പോർട്ട്. അതേസമയം മധുവിന്റെ മരണത്തിൽ പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുക്കുമെന്ന് പോലീസ് പറഞ്ഞു. നേരത്തെ പോലീസ് അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരുന്നത്. സംഭവം പ്രത്യേകസംഘമാണ് അന്വേഷിക്കുന്നത്. തൃശൂർ റേഞ്ച് ഐജിയുടെ മേൽനോട്ടത്തിൽ എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഗുഹയില്‍ കഴിഞ്ഞിരുന്ന മധുവിനെ ആക്രമികള്‍ക്ക് കാണിച്ചു കൊടുത്തത് വനംവകുപ്പ് ഉദ്യോഗസ്ഥര്‍; വെള്ളം ചോദിച്ചപ്പോള്‍ നക്കിക്കുടിക്കാന്‍ പറഞ്ഞു; ഗുരുതര ആരോപണവുമായി മധുവിന്റെ സഹോദരി ചന്ദ്രിക പാലക്കാട്: അട്ടപ്പാട്ടിയില്‍ ആള്‍ക്കൂട്ടത്തിന്റെ ക്രൂരമായ ആക്രമണത്തിനിരയായി ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട സംഭവത്തില്‍ വനംവകുപ്പിനെതിരേ ഗുരുതര ആരോപണവുമായി മധുവിന്റെ സഹോദരി ചന്ദ്രിക രംഗത്ത്. ഗുഹയില്‍ കഴിഞ്ഞിരുന്ന മധുവിനെ കാണിച്ച് കൊടുത്തത് വനംവകുപ്പ് ഉദ്യോഗസ്ഥരാണെന്ന് സഹോദരി പറഞ്ഞു. മധുവിനെ അക്രമികള്‍ പിടിച്ചു കൊണ്ടു വരുമ്പോള്‍ വനംവകുപ്പിന്റെ ജീപ്പ് അനുഗമിച്ചെന്നും…
Read MoreTag: tribel man
കവലയില്‍ മാലിന്യം നിക്ഷേപിക്കരുത്…നിക്ഷേപിച്ചാല്‍ അതിന്റെ ഭവിഷ്യത്ത് വളരെ വലുതായിരിക്കും; മധുവിനെ കൊലപ്പെടുത്തിയ ഇഡിസി ഡ്രൈവര്‍മാരുടെ തനിനിറം ഇങ്ങനെ…
അട്ടപ്പാടി:അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ തല്ലിക്കൊന്നതിനു നേതൃത്വം നല്കിയ മുക്കാലി ഡ്രൈവേഴ്സ് ഇഡിസി സ്ഥലത്തെ പ്രധാനാ സദാചാര സംരക്ഷകര്‍. സൈലന്റ് വാലി ദേശീയോദ്യാനത്തിന്റെ പ്രവേശ കവാടമാണ് മുക്കാലി. മുക്കാലി ഡ്രൈവേഴ്സ് ഇഡിസി എന്ന രജിസ്ട്രേഷനുള്ള വാഹനങ്ങള്‍ക്കും വനം വകുപ്പിന്റെ വാഹനങ്ങള്‍ക്കും മാത്രമേ മുക്കാലിയിലെ പ്രവേശന കാവാടം കടന്ന് ആനവായ്, കടുകുമണ്ണ, ഗലസി, തൊടുക്കി ഊരുകളിലേക്ക് പോകാന്‍ അനുമതിയുള്ളത്. ഇതില്‍ ആനവായ് വരെ വരെ മാത്രമേ വാഹനഗതാഗതം സാധ്യമാകൂ. അതിനുമപ്പുറത്തുള്ള കടുകുമണ്ണയില്‍ വച്ചാണ് മധുവിനെ ഇവര്‍ തല്ലിക്കൊന്നത്. ഈ മേഖലകളിലേക്ക് കടക്കാനുള്ള അനുമതി മറയാക്കിയാണ് ഇന്നലെ ഡ്രൈവര്‍മാരടങ്ങിയ കൊലയാളി സംഘം വനത്തില്‍ പ്രവേശിച്ചത്. സൈലന്റ് വാലി ദേശീയോദ്യാനത്തിന്റെ പ്രവേശന കവാടത്തിന് സമീപത്ത് തന്നെയാണ് ഈ നാല് ഊരുകളിലേക്കുമുള്ള പ്രവേശനകവാടവും. ഈ കവാടം കടന്ന് ആദിവാസികളോ, വനം വകുപ്പ് ജീവനക്കാരോ, മുക്കാലി ഡ്രൈവേഴ്സ് ഇഡിസിയില്‍പെട്ടവരോ അല്ലാത്തവരെയോ, അവരുടെ വാഹനങ്ങളെയോ വനം…
Read More