എന്തിനും ഏതിനും വിളിക്കാവുന്ന പ്രിയ സുഹൃത്തിന്റെ വിയോഗം താങ്ങാനാവുന്നില്ല. ‘ചേച്ചി ബഷീറാ’ എന്ന് പറഞ്ഞു ഇനി വിളിക്കില്ല; മാലാ പാര്‍വതിയുടെ കുറിപ്പ്…

ദേവികുളം മുന്‍ സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാര്‍ ഇടിച്ചു മരിച്ച മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിന്  ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മാധ്യമപ്രവര്‍ത്തകരും സോഷ്യല്‍മീഡിയയും. എന്തിനും ഏതിനും വിളിക്കാവുന്ന പ്രിയ സുഹൃത്തിന്റെ വിയോഗം താങ്ങാനാവുന്നില്ലെന്ന് നടി മാലാ പാര്‍വതി ഫേസ്ബുക്കില്‍ കുറിച്ചു. മാലാ പാര്‍വതിയുടെ കുറിപ്പ് ഇങ്ങനെ…”വിശ്വസിക്കാനാകുന്നില്ല.. ബഷീര്‍.. എന്തിനും ഏതിനും വിളിക്കാവുന്ന പ്രിയ സുഹൃത്തിന്റെ വിയോഗം താങ്ങാനാവുന്നില്ല. ‘ചേച്ചി ബഷീറാ’ എന്ന് പറഞ്ഞു ഇനി വിളിക്കില്ല. ഇനി ഒരിക്കലും വിളിക്കില്ല. താങ്ങാന്‍ ആവുന്നില്ല” വാഹനാപകടക്കേസില്‍ പ്രതി ശ്രീറാം വെങ്കിട്ടരാമന്‍ തന്നെയെന്ന് പൊലീസ് സ്ഥിരീകരിച്ചു. ശ്രീറാമിന്റെ മൊഴി രേഖപ്പെടുത്തി. രക്തസാംപിളും ശേഖരിച്ചു. മദ്യപിച്ചാണ് ഐഎഎസ് ഉദ്യോഗസ്ഥന്‍ വാഹനം ഓടിച്ചതെന്ന് പൊലീസ് പറഞ്ഞു. അതേസമയം ഒപ്പമുണ്ടായിരുന്ന യുവതി വഫയുടെ വാഹനം ഇതിനു മുമ്പും കേസില്‍പ്പെട്ടിരുന്നതിന്റെ തെളിവും പുറത്തുവന്നു. വാഹനം അമിതവേഗത്തിലായിരുന്നുവെന്നാണ് പ്രാഥമിക നിഗമനമെന്ന് ജോയിന്റ് ട്രാന്‍സ്‌പോര്‍ട് കമ്മിഷണര്‍ രാജീവ് പുത്തലത്ത്…

Read More