ലോകത്ത് കോവിഡ് ഭീഷണി പൂര്‍ണമായും ഒഴിവായിട്ടില്ല. അതേ സമയം മങ്കിപോക്സ് വ്യാപകമാവുന്നുമുണ്ട്. ചുരുക്കം ചിലരില്‍ ഒരേ സമയം കോവിഡും മങ്കിപോക്സും സ്ഥീരികരിച്ചിട്ടുണ്ട്. എന്നാല്‍ ഇറ്റലിയിലുള്ള 36കാരന് ഒരേ സമയം മങ്കിപോക്സ്, കൊവിഡ് 19, എച്ച്.ഐ.വി എന്നീ രോഗങ്ങള്‍ സ്ഥിരീകരിച്ചിരിക്കുകയാണ്. ജേണല്‍ ഒഫ് ഇന്‍ഫെക്ഷനില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചിരിക്കുന്നത്. രോഗിക്ക് പനി, തൊണ്ടവേദന, ക്ഷീണം, തലവേദന, ഞരമ്പിന്റെ ഭാഗത്ത് വീക്കം എന്നിവ ഉണ്ടായിരുന്നു. സ്പെയിനിലെ അഞ്ച് ദിവസത്തെ യാത്ര കഴിഞ്ഞ് ഒമ്പത് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇയാള്‍ക്ക് ഈ ലക്ഷണങ്ങള്‍ കാണിച്ച് തുടങ്ങിയത്. രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങി മൂന്ന് ദിവസത്തിന് ശേഷം യുവാവിന് കൊവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു. പിന്നാലെ മുഖത്തും മറ്റ് ശരീരഭാഗങ്ങളിലും കുരുക്കള്‍ രൂപപ്പെടാന്‍ തുടങ്ങി. രോഗം മൂര്‍ഛിച്ചതോടെ യുവാവിനെ അത്യാഹിത വിഭാഗത്തിലെത്തിച്ചു. തുടര്‍ന്ന് വിശദമായ പരിശോധനയ്ക്കായി ഇയാളെ പകര്‍ച്ചവ്യാധി വിഭാഗത്തിലേക്ക് അധികൃതര്‍ റഫര്‍ ചെയ്തു. പരിശോധനാ…
Read More