വീട്ടിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്. നഗരൂര്‍ കടവിള പുല്ലുതോട്ടം നാണിനിവാസില്‍ ഗിരിജ സത്യനാ(59)ണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാവിലെ 11.30 ഓടെയായിരുന്നു സംഭവം. ഈ സമയം വീട്ടില്‍ വീട്ടമ്മ മാത്രമാണ് ഉണ്ടായിരുന്നത്. വീട്ടിന് പുറത്തുനില്‍ക്കുകയായിരുന്ന ഗിരിജ എല്‍പിജി ഗ്യാസിന്റെ ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പുറകു വശത്ത് അടുക്കളവാതില്‍ തുറന്ന് അകത്ത് കടന്നപ്പോള്‍ ഉഗ്ര ശബ്ദത്തോടെ റഫ്രിജറേറ്റര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ശബ്ദം കേട്ട് അയല്‍വാസികള്‍ ഓടിയെത്തിയപ്പോള്‍ ദേഹമാസകലം പൊള്ളലേറ്റ നിലയില്‍ ഗിരിജയെ കണ്ടെത്തുകയായിരുന്നു. വീട്ടിലെ ഡബിള്‍ ഡോര്‍ റഫ്രിജറേറ്റര്‍ പൂര്‍ണമായും പൊട്ടിത്തകര്‍ന്ന് കത്തിയമര്‍ന്നു. ഉടന്‍ തന്നെ ആറ്റിങ്ങല്‍ അഗ്നിരക്ഷാ യൂണിറ്റില്‍ അറിയിക്കുകയും സ്റ്റേഷന് ഓഫിസര്‍ ജിഷാജ്, അസിസ്റ്റന്റ് സ്റ്റേഷന് ഓഫിസര്‍ മനോഹരന്‍പിള്ള തുടങ്ങിയവരുടെ നേതൃത്വത്തില്‍ അഗ്നിരക്ഷാസംഘം സ്ഥലത്തെത്തി തീയണച്ചു. പരിക്കേറ്റ ഗിരിജാ സത്യനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ഇവര്‍ക്ക് 50 ശതമാനത്തോളം പൊള്ളലേറ്റിറ്റുണ്ട്. അതേസമയം…
Read MoreTag: trivandrum
കടലില്‍ കുളിക്കാനിറങ്ങിയ മൂന്നുപേരെ കാണാതായി; ഒരാള്‍ മരിച്ചു
തിരുവനന്തപുരം: ക്രിസ്മസ് ദിനത്തില്‍ തിരുവനന്തപുരത്തു വിവിധയിടങ്ങളില്‍ കടലില്‍ കുളിക്കാന്‍ ഇറങ്ങിയ മൂന്ന് പേരെ കാണാതായി. തുമ്പയില്‍ ഒരാള്‍ കടലില്‍ മുങ്ങി മരിച്ചു. ഉച്ചയ്ക്ക് തുമ്പയില്‍ കുളിക്കാന്‍ ഇറങ്ങിയ യുവാവിനെ കാണാതാവുകയായിരുന്നു. തുമ്പ ആറാട്ട് വഴി സ്വദേശി ഫ്രാങ്കോ (38) ആണ് മരിച്ചത്. കടലില്‍ പോയ ഫ്രാങ്കോയെ മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പുത്തന്‍തോപ്പ്, അഞ്ചുതെങ്ങ് എന്നിവിടങ്ങളില്‍നിന്ന് കാണാതായവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. പുത്തന്‍ തോപ്പ് സ്വദേശി 16കാരനായ ശ്രേയസ്, കണിയാപുരം സ്വദേശിയായ 19കാരന് സാജിദ് എന്നിവരെയാണ് കാണാതായത്. അഞ്ചുതെങ്ങില്‍ മാമ്പള്ളി സ്വദേശി സാജന് ആന്റണിയും അപകടത്തില്‍പ്പെട്ടു. 34കാരനായ സാജനും വൈകിട്ട് കുളിക്കാനിറങ്ങിയതായിരുന്നു. രണ്ടിടത്തും രാത്രി വരെ തിരച്ചില്‍ നടത്തിയിരുന്നു. വലിയ തിരകളും ശക്തമായ അടിയൊഴുക്കുമാണ് അപകടമുണ്ടാക്കിയത്. മത്സ്യത്തൊഴിലാളികളും കോസ്റ്റ് ഗാര്‍ഡും ചേര്‍ന്നാണ് തിരച്ചില്‍ നടത്തുന്നത്. കടല്‍ത്തീരത്ത് ക്രിസ്മസ് ആഘോഷിക്കാനെത്തിയവരാണ് അപകടത്തില്‍പ്പെട്ടത്.
Read Moreഗവ.ആയുര്‍വേദ കോളേജില്‍ നടന്ന ബിരുദദാന ചടങ്ങില്‍ പങ്കെടുത്തവരില്‍ പാസാവാത്തവരും ! പരിപാടി സംഘടിപ്പിച്ചത് എസ്എഫ്ഐ…
തിരുവനന്തപുരത്തെ ഗവണ്മെന്റ് ആയുര്‍വേദ കോളജില്‍ നടന്ന ബിരുദദാന ചടങ്ങില്‍ പങ്കെടുത്തവരില്‍ ചിലര്‍ പരീക്ഷ പാസായിട്ടില്ലെന്ന് ആരോപണം. സംഭവം വിവാദമായതിനെത്തുടര്‍ന്ന് അന്വേഷണം നടത്തുമെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു. പരിപാടി സംഘടിപ്പിച്ച ഹൗസ് സര്‍ജന്‍സ് അസോസിയേഷനോട് പ്രിന്‍സിപ്പല്‍ റിപ്പോര്‍ട്ട് തേടി. ചടങ്ങില്‍ പങ്കെടുത്ത 65 പേരില്‍ ഏഴുപേര്‍ രണ്ടാംവര്‍ഷ പരീക്ഷ പോലും പാസാകാത്തവരാണ് എന്നാണ് ആരോപണം ഉയര്‍ന്നിട്ടുള്ളത്. ആയൂര്‍വേദ കോളേജില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് ഹൗസ് സര്‍ജന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചത്. ആരോഗ്യ സര്‍വകലാശാല വി.സി ഡോ. മോഹന്‍ കുന്നുമ്മല്‍ അടക്കമുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു. പിന്നാലെയാണ് ഗുരുതര ആരോപണം ഉയര്‍ന്നത്. പരീക്ഷകള്‍ പാസായി ഹൗസ് സര്‍ജന്‍സിയടക്കമുള്ളവ അഞ്ചര വര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കിയവര്‍ക്കു വേണ്ടിയാണ് ബിരുദദാന ചടങ്ങ് സംഘടിപ്പിക്കാറുള്ളത്. അതിലാണ് രണ്ടാംവര്‍ഷ പരീക്ഷപോലും പാസാകാത്ത ഏഴുപേര്‍ പങ്കെടുത്തത് എന്നാണ് ആരോപണം. പരീക്ഷ പാസാകാത്തവരടക്കം ഗൗണ്‍ അണിയുകയും പ്രതിജ്ഞ ചൊല്ലുകയും ചെയ്തുവെന്നാണ് പരാതി. എന്നാല്‍…
Read Moreപാലോട് വനമേഖലയില്‍ അനധികൃത വൈഡൂര്യ ഖനനം ! ചിത്രങ്ങള്‍ പുറത്ത്; പ്രദേശത്ത് വജ്രം ഉള്‍പ്പെടെയുള്ളവയുടെ സാന്നിദ്ധ്യം…
തിരുവനന്തപുരം പാലോട് വനമേഖലയില്‍ അനധികൃത വൈഡൂര്യഖനനം നടന്നതിന്റെ തെളിവുകള്‍ പുറത്ത്. പാലോട് വനം റേഞ്ചിലെ മണച്ചാല വനത്തിനുള്ളില്‍ നിന്നുള്ള ചിത്രങ്ങള്‍ വെളിയില്‍ വന്നതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാമെന്നും കുറ്റവാളികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും വനംവകുപ്പ് അറിയിച്ചു. പാലോട് വനത്തിനുള്ളിലെ മണച്ചാലയിലാണ് പാറ പൊട്ടിച്ചുള്ള ആഴത്തിലുള്ള കുഴികളും ഖനന ഉപകരണങ്ങളും കണ്ടെത്തിയത്. പാറകള്‍ അടരുകളായി ചെത്തി മാറ്റിയാണ് ആഴത്തില്‍ കുഴിച്ചിരിക്കുന്നത്. വൈഡൂര്യ ഖനനമാണ് നടന്നതെന്നാണ് പ്രാഥമിക കണ്ടെത്തല്‍. ഈ മേഖലയിലാകെ വൈഡൂര്യം ഉള്‍പ്പെടെയുള്ള രത്നങ്ങളുടെ സാന്നിധ്യം പാറയടരുകളിലുണ്ട്. ഇത് തേടിയാണ് ഖനനം അറിയാവുന്നവര്‍ കാട്ടിലേക്കെത്തിയത്. മരതകം, വജ്രം, മാണിക്യം എന്നിവയും തിരുവനന്തപുരം ജില്ലയുടെ വനമേഖലകളിവുണ്ടെന്നാണ് ജെമ്മോളജി വിദഗ്ധര്‍ പറയുന്നത്. സംരക്ഷിത വനമേഖലയില്‍ അതിക്രമിച്ച് കടന്നു, അനധികൃത ഖനനം നടത്തി എന്നിവ മുന്‍നിറുത്തിയാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രാദേശികമായി ഇവര്‍ക്ക് സഹായം ലഭിച്ചിട്ടുണ്ട്. സ്ഥലത്ത് ആഴ്ചകളായി കനത്തമഴയാണ്. വനത്തിനുള്ളിലേക്ക്…
Read Moreമെഡിക്കൽ കോളജിൽ കാറിൽ വനിതാ ഡോക്ടർ മരിച്ച നിലയിൽ; കാറിനുള്ളിൽ നിന്നു മരുന്ന് കുത്തിവച്ച നിലയിലുള്ള സിറിഞ്ച് കണ്ടെടുത്തു; മരണകാരണം അറിയാൻ പോസ്റ്റുമാർട്ടം റിപ്പോർട്ട് വരട്ടെയെന്ന് പോലീസ്
തിരുവനന്തപുരം: മെഡിക്കൽ കോളജാശുപത്രിയിലെ വനിതാ ഡോക്ടറെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. മെഡിക്കൽ കോളജിലെ സർജറി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ശ്രീകാര്യം അലത്തറ ചെന്പകവിലാസം റോഡിൽ പ്രണവത്തിൽ ഡോ. മിനിമോൾ (45) നെയാണ് ഇന്നലെ രാത്രിയിൽ മെഡിക്കൽ കോളജാശുപത്രിയിലെ പാർക്കിംഗ് ഗ്രൗണ്ടിൽ കാറിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. കാറിനുള്ളിൽ നിന്നും മരുന്ന് കുത്തിവച്ച നിലയിലുള്ള സിറിഞ്ച് പോലീസ് കണ്ടെടുത്തു. ജീവഹാനി വരുത്തുന്ന വിഷ മരുന്ന് കുത്തിവച്ച് ആത്മഹത്യ ചെയ്തതാകാമെന്നാണ് പോലീസിന്റെ നിഗമനം. സിറിഞ്ചും കാറിനുള്ളിൽ നിന്നും കണ്ടെടുത്ത സാധനങ്ങളും പോലീസ് ഫോറൻസിക് പരിശോധനയ്ക്ക് നൽകി. മെഡിക്കൽ കോളജാശുപത്രിയിലെ കാർഡിയോളജി വിഭാഗം പ്രൊഫസർ ഡോ. വിനുവിന്റെ ഭാര്യയാണ് മരണമടഞ്ഞ മിനിമോൾ. ഇന്നലെ ഉച്ചയ്ക്ക് ശേഷം ഇവർ വീട്ടിൽ നിന്നും പുറത്തേക്ക് പോയിരുന്നു. ഏറെ നേരമായും മടങ്ങി വരാതായതോടെ ഇവരെ കാണാനില്ലെന്ന് കാട്ടി ഭർത്താവ്…
Read Moreപിതാവിന്റെ കൊലപാതകത്തില്‍ അമ്മയെയും കാമുകനെയും കുടുക്കിയത് ആറുവയസ്സുകാരന്റെ മൊഴി ! കൊല്ലപ്പെട്ട വിനോദിന്റെ ഭാര്യ മൊഴി നല്‍കിയത് ഭര്‍ത്താവ് ആത്മഹത്യ ചെയ്യുകയായിരുന്നെന്ന്…
തിരുവനന്തപുരം: വട്ടപ്പാറ കല്ലയത്ത് യുവാവ് കുത്തേറ്റ മരിച്ച സംഭവത്തില്‍ പ്രതി അറസ്റ്റിലാകാന്‍ കാരണം ആറുവയസ്സുകാരന്റെ നിര്‍ണായക മൊഴി. കാരമൂട് നമ്പാട് വിനോദ് ആണ് വട്ടിയൂര്‍ക്കാവ് സ്വദേശിയായ മനോജിന്റെ കത്തിക്ക് ഇരയായത്. സംഭവത്തില്‍ വിനോദിന്റെ ഭാര്യ രാഖിയും രണ്ടാം പ്രതിയാകുമെന്നാണ് സൂചന. ഇവരുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി.വിനോദിന്റെ ആറുവയസ്സുകാരനായ മകന്റെ നിര്‍ണ്ണായകമായ മോഴിയാണ് പ്രതിയെ അറസ്റ്റ് ചെയ്യാന്‍ കാരണമായത്. കഴിഞ്ഞ 12ന് വാടകക്കെട്ടിടത്തിന് മുന്നില്‍ കടുത്തില്‍ കുത്തേറ്റ രക്തം വാര്‍ന്ന നിലയില്‍ അബോധാവസ്ഥയിലാണ് വിനോദിനെ കണ്ടെത്തിയത്. ഞായറാഴ്ച ദിവസം പള്ളിയില്‍ പോയി മടങ്ങിയെത്തിയ വിനോദ് അടുക്കളയില്‍ മനോജിനെ കണ്ടത് ചോദ്യം ചെയ്തതോടെയാണ് പ്രശ്നമുണ്ടായത്. പ്രകോപിതനായ മനോജ് കത്തിയെടുത്ത് വിനോദിന്റെ കഴുത്തിന്റെ ഇടതുഭാഗത്ത് കുത്തിയിറക്കുകയായിരുന്നു.പരിക്കേറ്റ വിനോദ് പുറത്തേക്ക് ഓടിയിറങ്ങുകയും ബോധരഹിതനായി വീഴുകയുമായിരുന്നു. ഈ സമയത്ത് പ്രതി അടുക്കളവാതില്‍ വഴി ഇറങ്ങി ഓടുകയും ചെയ്തു. വിനോദ് കഴുത്തറുത്ത് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന ഭാര്യയുടെ…
Read Moreകൊച്ചുകുട്ടികളെ പറഞ്ഞു പറ്റിച്ച് സ്വര്‍ണാഭരണങ്ങള്‍ ഊരിവാങ്ങും ! തിരുവനന്തപുരത്തെ സ്കൂളുകളില്‍ മാതാപിതാക്കളെ ഭീതിയിലാഴ്ത്തി അജ്ഞാത സ്ത്രീ; സിസിടിവി ദൃശ്യങ്ങള്‍ ഉപയോഗിച്ച് ഇവരെ പിടികൂടാന്‍ പോലീസ്…
കാട്ടാക്കട: അജ്ഞാത സ്ത്രീയുടെ വിളയാട്ടത്തില്‍ ഭീതിപൂണ്ട് തിരുവനന്തപുരത്തെ സ്കൂളുകളില്‍ പഠിക്കുന്ന കുട്ടികളുടെ മാതാപിതാക്കള്‍. അജ്ഞാത സ്ത്രീ മൂന്നാം ക്ലാസുകാരിയുടെ കമ്മല്‍ ഊരിവാങ്ങിയ ശേഷം സ്ഥലം വിട്ടു. അതും സ്കൂള്‍ പ്രവൃത്തി സമയത്ത് ! പൂവച്ചലിലെ സര്‍ക്കാര്‍ സ്കൂളിലാണ് ഏവരേയും ഞെട്ടിക്കുന്ന സംഭവമുണ്ടായത്. മാത്രമല്ല സമാനമായ രീതിയില്‍ തട്ടിപ്പ് നടത്താന്‍ വീരണകാവിലുള്ള ഒരു സ്കൂളില്‍ ഇതേ സ്ത്രീ എത്തിയെങ്കിലും ശ്രമം പരാജയപ്പെടുകയുമുണ്ടായി. ചൊവ്വാഴ്ച്ച രാവിലെ പത്തരയോടെയാണ് സംഭവം. പ്രവൃത്തി സമയം പൂവച്ചലിലെ സ്കൂള്‍ പരിസരത്ത് കടന്ന സ്ത്രീ തന്നെ അമ്മ പറഞ്ഞയച്ചതാണെന്ന് വിദ്യാര്‍ത്ഥിനിയെ പറഞ്ഞ് വിശ്വസിപ്പിച്ച ശേഷം കമ്മല്‍ ഊരിവാങ്ങുകയായിരുന്നു. സ്കൂള്‍ വിട്ട് കുട്ടി വീട്ടിലെത്തിയപ്പോഴാണ് സത്യം പുറത്ത് വരുന്നത്. അമ്മ അടുത്തുള്ള ധനകാര്യ സ്ഥാപനത്തില്‍ നിന്നും തന്നെ പറഞ്ഞയച്ചതാണെന്നും പണയം വെക്കാന്‍ കമ്മല്‍ തരണമെന്നുമാണ് സ്ത്രീ കുട്ടിയെ പറഞ്ഞ് വിശ്വസിപ്പിച്ചത്. എന്നാല്‍ സംഭവം അദ്ധ്യാപകരുടെ ശ്രദ്ധയിലും പതിഞ്ഞില്ല.…
Read More78കാരന്റെ കഫക്കെട്ട് ചികിത്സിച്ച് ന്യൂമോണിയയാക്കി; ഒടുവില്‍ സംസാര ശേഷിയും പോയി; ഒടുക്കം മറ്റൊരു ഹോസ്പിറ്റലിലേക്ക് രോഗിയെ മാറ്റേണ്ടി വന്നപ്പോള്‍ ബില്ലിട്ടത് ഒന്നേകാല്‍ ലക്ഷം രൂപ; തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയുടെ പകല്‍ക്കൊള്ള ഇങ്ങനെ…
തിരുവനന്തപുരം: ആരോഗ്യരംഗം ഇന്ന് വന്‍ വ്യവസായമായി മാറിക്കൊണ്ടിരിക്കുകയാണ്. ആശുപത്രികളെ ഈ സാഹചര്യത്തില്‍ വ്യവസായ ശാലകളെന്നു തന്നെ വിളിക്കാം. ഉറ്റവരുടെ ജീവന് രക്ഷിക്കുന്നതിനായി ഉള്ളതെല്ലാം വിറ്റു പറക്കി ലക്ഷങ്ങള്‍ ബില്ലടയ്ക്കുന്നവര്‍ക്ക് ഒടുവില്‍ കണ്ണീരു മാത്രമായിരിക്കും ഫലം. ഈയൊരവസ്ഥയെ ചൂഷണം ചെയ്യുകയാണ് സ്വകാര്യ ആശുപത്രികള്‍. തലസ്ഥാനത്തെ ഒരു സ്വകാര്യ ആശുപത്രി ഒരു രോഗിയോട് ചെയ്ത ക്രൂരതയെ കണ്ണില്‍ ചോരയില്ലായ്മയെന്നു തന്നെ വിളിക്കണം. കഫക്കെട്ടിനെത്തുടര്‍ന്നാണ് തിരുവനന്തപുരം ശാസ്തമംഗലം സ്വദേശിയും മുന്‍ ആയുര്‍വേദ ജില്ലാ മെഡിക്കല്‍ ഓഫീസറുമായ ജയപാല്‍ എന്നയാള്‍ തിരുവനന്തപുരത്തെ പ്രമുഖ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുന്നത്. എന്നാല്‍ ഇവിടുത്തെ ചികിത്സാപ്പിഴവ് ഇദ്ദേഹത്തിന്റെ കഫക്കെട്ട് ന്യൂമോണിയയാക്കി മാറ്റി. ഒടുവില്‍ നാവ് കുഴഞ്ഞ് സംസാരശേഷിയും നഷ്ടമായി. എല്ലാം കഴിഞ്ഞ് മറ്റൊരു ഹോസ്പിറ്റലിലേക്ക് മാറ്റാനായി തയ്യാറായപ്പോള്‍ ബില്ല് കണ്ട് കണ്ണു തള്ളിയിരിക്കുകയാണ് ബന്ദുക്കള്‍. ഒരാഴ്ചയോളം ചികിത്സിച്ച് രോഗിയുടെ അവസ്ഥ ഗുരുതരമാക്കിയതിന് ഒന്നേകാല്‍ ലക്ഷം രൂപയാണ്…
Read More