തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് പുതിയ ഒപി യുടെ എതിര് ഭാഗത്തുളള ഏകദേശം 60 അടിയോളം താഴ്ചയുളള ചപ്പുചവറുകളും മാലിന്യവും തളളുന്ന കുഴിയില്‍ വീണ് യുവാവിന് പരിക്ക്. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം നടന്നത്. ചുളളിമാനൂര്‍ സ്വദേശി ഷംനാദ് (39) ആണ് ഒ.പി ക്കു സമീപത്തുളള റോഡിലൂടെ നടന്നു പോകുമ്പോള്‍ കാല് വഴുതി കുഴിയില്‍ വീണത്. ആശുപത്രിയില്‍ വിവിധ ആവശ്യങ്ങള്‍ക്കായി വന്ന ആള്ക്കാര് വിവരം മെഡിക്കല്‍ കോളജ് പൊലീസില്‍ അറിയിക്കുകയായിരുന്നു. ചാക്ക ഫയര്‍ സ്റ്റേഷനില്‍ നിന്നും അസി.സ്റ്റേഷന് ഓഫീസര്‍ വി.സി ഷാജിയുടെ നേതൃത്വത്തില്‍ ഗ്രേഡ് അസി.സ്റ്റേഷന് ഓഫീസര്‍ സജീന്ദ്രന്, ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍മാരായ രതീഷ് മോഹന്‍, ലതീഷ്, ദീപു, ജോസ്, ശ്യാമളകുമാര്‍ എന്നിവരുള്‍പ്പെട്ട സംഘം എത്തി റോപ്പിലൂടെ താഴെയിറങ്ങി ഷംനാദിനെ പുറത്തെത്തിക്കുകയായിരുന്നു. കൈകാലുകള്‍ക്ക് സാരമായി പരിക്കേറ്റ ഷംനാദിനെ ഫയര്‍ ഫോഴ്സ് ആംബുലന്‍സില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അത്യാഹിത…
Read MoreTag: trivandrum-medical-college
ഓപ്പറേഷന് തീയറ്ററില്‍ ഹിജാബ് അനുവദിക്കണം ! തിരുവനന്തപുരം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന് കത്തെഴുതി വിദ്യാര്‍ഥിനികള്‍
ഓപ്പറേഷന് തീയറ്ററിനുള്ളില്‍ ഹിജാബും(തലമറക്കുന്ന ശിരോവസ്ത്രം) നീളന്‍ കൈയുള്ള ജാക്കറ്റുകളും ധരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ലിനറ്റ് ജെ മോറിസിന് കത്തു നല്കി വിദ്യാര്‍ഥിനികള്‍. 2020ലെ എംബിബിഎസ് ബാച്ചിലെ വിദ്യാര്‍ത്ഥിയാണ് കത്ത് നല്‍കിയതെങ്കിലും കത്തില്‍ 2018,2021,2022 ബാച്ചിലെ ആറ് വിദ്യാര്‍ത്ഥിനികളുടെ ഒപ്പുണ്ട്. ഇത്തരത്തിലൊരു കത്ത് ലഭിച്ചിട്ടുണ്ടെന്നും കത്ത് ചര്‍ച്ച ചെയ്യമെന്നും പ്രിന്‍സിപ്പല്‍ മാധ്യമങ്ങളോട് പറഞ്ഞു. ജൂണ്‍ 26 നാണ് വിദ്യാര്‍ത്ഥിനികളുടെ കത്ത് പ്രിന്‍സിപ്പലിന് ലഭിച്ചത്. ഓപ്പറേഷന് തീയറ്ററിനുള്ളില്തലമറക്കാന് തങ്ങളെ അനുവദിക്കുന്നില്ലന്നും മത വിശ്വാസമനുസരിച്ച് മുസ്ളീം സ്ത്രീകള്‍ക്ക് എല്ലാ സാഹചര്യങ്ങളും തലമറക്കുന്ന ഹിജാബ് നിര്‍ബന്ധമാണെന്നും ഇവര്‍ കത്തില്‍ പറയുന്നു. മത വിശ്വാസമനുസരിച്ച് ഓപ്പറേഷന് തീയറ്ററില്‍ കയ്യും തലയും മറക്കുന്ന വസ്ത്രങ്ങള്‍ ധരിക്കണമെന്നാണ് കത്തില്‍ ഇവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഫുള്‍ സ്ലീവ് വസ്ത്രം ധരിക്കുമ്പോള്‍ ഓപ്പറേഷന് തീയറ്ററില്‍ ചെയ്യേണ്ടകാര്യങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകും കൈകള്‍ ഇടക്കിടെ കഴുകണം. രോഗികളെ ശുശ്രൂഷിക്കുമ്പോള്‍ കൈകള്‍…
Read Moreവൃക്ക രോഗി മരിച്ച സംഭവം; ഉത്തരവാദിത്വത്തില്‍ നിന്നും സര്‍ക്കാരിന് മാറിനില്ക്കാവില്ല;ആരോഗ്യ വകുപ്പ് പ്രതിസ്ഥാനത്താണെന്ന് കെ സുധാകരൻ
തിരുവനന്തപുരം: ശസ്ത്രക്രിയ വൈകിയതിനെ തുടര്‍ന്ന് വൃക്ക രോഗി മരിച്ച സംഭവത്തില്‍ അന്വേഷണം വേണമെന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഒരു മനുഷ്യ ജീവന് രക്ഷിക്കുന്നതില്‍ കാണിച്ച അലംഭാവം പൊറുക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രി കവാടത്തിലെത്തിച്ച വൃക്ക ഏറ്റുവാങ്ങാന്‍ വൈകിയെന്നത് ഗുരുതര ആരോപണമാണ്. കുറ്റം ആരുടെ ഭാഗത്ത് നിന്നാണെങ്കിലും മാതൃകാപരമായ ശിക്ഷ അനിവാര്യമാണ്. ഏകോപനത്തിലെ പിഴവാണ് ഒരു മനുഷ്യ ജീവന് നഷ്ടമാകാന്‍ കാരണം. അതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും സര്‍ക്കാരിന് മാറിനില്‍ക്കാനാവില്ലെന്നും ആരോഗ്യവകുപ്പും ഈ സംഭവത്തില്‍ പ്രതിസ്ഥാനത്താണെന്നും സുധാകരന് പറഞ്ഞു. സാങ്കേതികത്വം ചൂണ്ടിക്കാട്ടി കുറ്റക്കാരെ സംരക്ഷിക്കാന്‍ ശ്രമിച്ചാല്‍ ഇത്തരം സംഭവങ്ങള്‍ തുടര്‍ക്കഥയാകും. ആരോഗ്യ രംഗത്ത് ദേശീയപ്രശംസ നേടിയിട്ടുള്ള കേരളത്തെ നാണം കെടുത്തുന്ന ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Read Moreതിരുവനന്തപുരം മെഡിക്കൽ കോളജിന് ഇതെന്തുപറ്റി; ചതഞ്ഞ് തൂങ്ങിയ വിരലുമായി മൂന്ന് വയസുകാരന് കാത്തിരിക്കേണ്ടി വന്നത് 36 മണിക്കൂർ; വേദനയ്ക്കൊപ്പം പട്ടിണിയും
പത്തനംതിട്ട: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കുട്ടിക്ക് ഓപ്പറേഷന് വൈകിയ സംഭവത്തില്‍ ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കൈവിരലുകള്‍ കതകില്‍ കുടുങ്ങി ഗുരുതരമായി പരിക്കേറ്റ മൂന്നു വയസുകാരന് ഓപ്പറേഷന് നടത്താന്‍ 36 മണിക്കൂര്‍ വൈകിയ സംഭവം വിവാദമായിരുന്നു. ഓപ്പറേഷന് മുമ്പ് കുട്ടിക്ക് ഭക്ഷണം നല്‍കരുതെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതിനാല്‍ മുറിവിന്റെ വേദനയ്ക്കൊപ്പം കുട്ടിക്ക് പട്ടിണി കിടക്കേണ്ടി വന്നതും രൂക്ഷ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. അപകടത്തില്‍ പെടുന്നവര്‍ക്കും ഹൃദയാഘാതം സംഭവിച്ച് എത്തുന്നവര്‍ക്കും ഉള്‍പ്പടെ ഒരു തടസവുമില്ലാതെ ഓപ്പറേഷന് തിയേറ്ററിലെത്തുന്നതിന് വേണ്ട സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ആശുപത്രിയിലേക്ക് വരുന്ന ഒരാള്‍ക്ക് എത്രയും പെട്ടെന്ന് ചികിത്സ ലഭിക്കണം എന്നതാണ് സര്‍ക്കാരിന്റെ നിലപാട്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സമൂഹമാധ്യമങ്ങളിലൂടെ സംഭവം ശ്രദ്ധയില്‍പെട്ടതെന്ന് മന്ത്രി പറഞ്ഞു. ഉടന്‍ തന്നെ ബന്ധപ്പെട്ടവരോട് വിശദീകരണം ചോദിച്ചിരുന്നതായും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മാതൃകാപരമായ നടപടി സ്വീകരിക്കുമെന്നും വീണാ ജോര്‍ജ്…
Read Moreകാലിനു വേദനയുമായി വന്ന രോഗിയ്ക്ക് എയ്ഡ്സ് ഉണ്ടെന്നു തെറ്റിദ്ധരിപ്പിച്ച് തട്ടിയത് 4.8 ലക്ഷം രൂപ ! വ്യാജ ഡോക്ടര്‍ പിടിയില്‍…
തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പിജി ഡോക്ടര്‍ ചമഞ്ഞ് തട്ടിപ്പു നടത്തിയ യുവാവ് പിടിയില്‍. പൂന്തുറ മാണിക്യവിളാകം പുതുവല്‍പുത്തന്‍ വീട്ടില്‍ നിഖില്‍ (22) ആണ് അറസ്റ്റിലായത്. മെഡിക്കല്‍ കോളജിലെ ജനറല്‍ മെഡിസിന് യൂണിറ്റ് 4ല്‍ ചികിത്സയില്‍ കഴിഞ്ഞ വിഴിഞ്ഞം കോട്ടപ്പുറം സ്വദേശിയായ യുവാവിനെ കബളിപ്പിച്ചാണ് ഇയാള്‍ 4.8 ലക്ഷം രൂപ തട്ടിയത്. ഒരു വര്‍ഷം മുന്‍പ് മെഡിക്കല്‍ കോളേജില്‍ വെച്ച് തന്നെയാണ് ഡോക്ടര്‍ എന്ന വ്യാജേന യുവാവിന്റെ സഹോദരന് ഒപ്പം നിഖില്‍ കൂടുന്നത്. ഈ പരിചയം നിഖിലിനെ ഇവരുടെ കുടുംബ സുഹൃത്താക്കി മാറ്റി. മുന്‍ പരിചയം മുതലെടുത്ത് യുവാവിന് കൂട്ടിരിക്കാനെന്ന പേരില്‍ പത്തു ദിവസമാണ് ഇയാള്‍ സ്റ്റെതസ്കോപ്പ് ധരിച്ച് മെഡിക്കല്‍ കോളേജില്‍ കറങ്ങിയത്. രക്ത സാംപിളുകള്‍ ലാബില്‍ എത്തിച്ചിരുന്നതും ഫലം വാങ്ങുന്നതും നിഖിലായിരുന്നു. തുടര്‍ന്ന് രക്ത സാമ്പിളുകളില്‍ തിരിമറി നടത്തി എയ്ഡ്സ് കണ്ടെത്തിയെന്ന് വിശ്വസിപ്പിച്ചു രഹസ്യ ചികിത്സയ്ക്കും…
Read More