വൈപ്പിൻ: ട്രോളിംഗ് നിരോധനത്തെ തുടർന്ന് 52 ദിവസം കരയിൽ വിശ്രമിച്ച മത്സ്യബന്ധന ബോട്ടുകൾ ഇന്ന് പുലർച്ചെ 12 നുശേഷം കൂട്ടമായി കടലിലേക്ക് തിരിച്ചു. തെളിഞ്ഞ കാലാവസ്ഥയായിരുന്നതിനാൽ അഴിമുഖം കടന്ന് കിട്ടാൻ ബോട്ടുകൾക്ക് പാടുപെടേണ്ടി വന്നില്ല. സാധാരണ മഴയും കാറ്റും കോളും ഈ ദിവസങ്ങളിൽ ഉണ്ടാകാറുണ്ട്. അങ്ങിനെ വരുന്പോൾ പല ബോട്ടുകളും നേരം പുലർന്നേ കടലിലേക്ക് പോകാറുള്ളു. ഇനി വല നിറയെ മത്സ്യവുമായുള്ള ബോട്ടുകളുടെ തിരിച്ചു വരവ് പ്രതീക്ഷിച്ച് ഹാർബറുകളിൽ കച്ചവടക്കാരും തരകൻമാരും കാത്തിരിപ്പ് തുടങ്ങി. ആദ്യമാദ്യം എത്തുന്ന ബോട്ടുകളിലെ മത്സ്യത്തിനു നല്ല വില ലഭിക്കുമെന്നതിനാൽ ആദ്യവലയിൽ നല്ലപോലെ മത്സ്യം ലഭിച്ച ബോട്ടുകൾ ഇന്ന് വൈകുന്നേരത്തോടെ ഹാർബറുകളിൽ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കിളിമീനായിരിക്കും സാധാരണ ട്രോളിംഗ് നിരോധനം കഴിഞ്ഞാൽ ബോട്ടുകൾക്ക് വല നിറയെ ലഭിക്കുന്നത്. പള്ളിപ്പുറം, തോപ്പുംപടി, മുരുക്കുംപാടം കായലുകളിൽ തന്പടിച്ച് സജ്ജമായി കിടന്നിരുന്ന ആയിരത്തിൽ പരം ബോട്ടുകളാണ് ചാകരതേടി…
Read MoreTag: trolling
നല്ല നെയ്മത്തിയുടെ രുചി അങ്ങു മറന്നേക്ക് ! വരാന്‍ പോകുന്നത് ‘മത്തിയില്ലാക്കാലം; സംസ്ഥാനത്ത് മത്തി കിട്ടാത്ത അവസ്ഥയുണ്ടാകുമെന്ന് മത്സ്യ ഗവേഷണ സ്ഥാപനങ്ങളുടെ റിപ്പോര്‍ട്ട്…
തിരുവനന്തപുരം: മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട മത്സ്യമായ മത്തി കിട്ടാക്കനിയാകുന്നുവോ ? മണ്‍സൂണ്‍ കാലത്ത് സംസ്ഥാനത്ത് മത്തി ലഭ്യത കുറയുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ മത്സ്യ ഗവേഷണ സ്ഥാപനങ്ങളാണ് മത്തിയുടെ ഉത്പ്പാദനം കുറയുമെന്ന് നിരീക്ഷിച്ചിരിക്കുന്നത്. എല്‍നിനോ പ്രതിഭാസമാണ് മത്തിയുടെ ഉത്പ്പാദന തകര്‍ച്ചയ്ക്ക് കാരണമായി പറയുന്നത്. ഉത്പ്പാദനം ഗണ്യമായി കുറഞ്ഞതോടെ സംസ്ഥാനത്ത് മത്തി കിട്ടാക്കനിയായി മാറിയിരിക്കുകയാണ്. 2013-ലാണ് സംസ്ഥാനത്ത് മത്തിയുടെ ഉത്പ്പാദനം കുറഞ്ഞത്. 2012-ല്‍ 8.39 ലക്ഷം ടണ്‍ മത്സ്യം ലഭിച്ചിരുന്നു. അതില്‍ പകുതിയും മത്തിയായിരുന്നു. എന്നാല്‍ എല്‍നിനോയുടെ വരവ് മത്തിയുടെ ഉത്പ്പാദനത്തെ സാരമായി ബാധിച്ചു. എല്‍നിനോ ശക്തിപ്രാപിച്ച 2015-ല്‍ മത്തിയുടെ ലഭ്യത വന്‍ തോതില്‍ കുറഞ്ഞു. 2017-ല്‍ നേരിയ തോതില്‍ മത്തി ഉത്പ്പാദനം വര്‍ധിച്ചെങ്കിലും തൊട്ടടുത്ത വര്‍ഷം എല്‍നിനോ വീണ്ടും തീവ്രമായതോടെ മത്തി വീണ്ടും സ്വപ്നം മാത്രമായി അവശേഷിച്ചു. കാലാവസ്ഥാ…
Read More