കോട്ടയം: പ്രജനനകാലത്തു മത്സ്യങ്ങളെ പിടികുടൂന്നതില് നടപടിയുമായി ഫിഷറീസ് വകുപ്പ്. കൂട്, അടിച്ചില്‍, പത്തായം എന്നിവയുപയോഗിച്ചു മത്സ്യബന്ധനം നടത്തുന്നതും നിരോധിച്ചിട്ടുണ്ട്. അനധികൃത ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള മത്സ്യബന്ധനത്തിനും ഊത്തപിടിത്തത്തിനുമെതിരേ പരിശോധന ശക്തമാക്കിയതായി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ബെന്നി വില്യം പറഞ്ഞു. ഉള്‍നാടന്‍ ജലാശയങ്ങളില്‍ നിയമം ലംഘിച്ചു മത്സ്യബന്ധനം നടത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കും. നിരോധനം ലംഘിക്കുന്നവര്‍ക്ക് പതിനായിരം രൂപ പിഴയും ആറു മാസം തടവുമാണു ശിക്ഷ. നിയമവിരുദ്ധ മത്സ്യബന്ധനരീതിയായ ഊത്തപിടുത്തം ശുദ്ധജല മത്സ്യങ്ങളുടെ വംശനാശത്തിന് ഇടയാക്കുന്നുണ്ട്. സംസ്ഥാനത്തെ 44 നദികളിലും 127 ഉള്‍നാടന്‍ ജലാശയങ്ങളിലുമായി 210 ഇനം ശുദ്ധജല മത്സ്യങ്ങളാണുള്ളത്. തെക്കു-പടിഞ്ഞാറന്‍ കാലവര്‍ഷത്തിന്റെ തുടക്കത്തില്‍ മത്സ്യങ്ങള്‍ പുഴകളില്‍നിന്നും മറ്റു ജലാശയങ്ങളില്‍നിന്നും വയലുകളിലേക്കും ചെറുതോടുകളിലേക്കും ചതുപ്പുകളിലേക്കും കനാലുകളിലേക്കും കൂട്ടത്തോടെ കയറി വരുന്നതാണ് ഊത്ത എന്നറിയപ്പെടുന്നത്. പരല്‍, വരാല്, കൂരി, കുറുവ, ആരല്‍, മുഷി, പുല്ലന് കുറുവ, മഞ്ഞക്കൂരി, കോലന്‍, പള്ളത്തി, മനഞ്ഞില്…
Read More