ജമ്നാപ്യാരി എന്ന കുഞ്ചാക്കോ ബോബന്‍ സിനിമയിലൂടെ മലയാള സിനിമയിലെത്തിയ താരമാണ് നടി ഗായത്രി സുരേഷ്. പിന്നീട് പല ചിത്രങ്ങളിലും വേഷമിട്ട നടി അടുത്തിടെയായി വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നത് വിവാദങ്ങളിലൂടെയാണ്. അടുത്തിടെ കൊച്ചിയില്‍ താരത്തിന്റെ വാഹനം അപകടത്തില്‍ പെട്ടതും തുടര്‍ന്നുള്ള വിശദീകരണങ്ങളും എല്ലാം വിവാദമായി മാറിയിയിരുന്നു. ഗായത്രി സുരേഷിന്റെ സോഷ്യല്‍ മീഡിയ ലൈവ് ആണ് ഇപ്പോള്‍ ചര്‍ച്ചയായി മാറുന്നത്. സോഷ്യല്‍ മീഡിയയിലെ ട്രോളുകള്‍ക്കും മോശം കമന്റുകള്‍ക്കും തെിരെ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രിയോട് ലൈവില്‍ നടി ആവശ്യപ്പെടുകയും ചെയ്തു. ഗായത്രി സുരേഷിന്റെ വാക്കുകള്‍ ഇങ്ങനെ… അന്നത്തെ പ്രശ്നങ്ങള്‍ക്ക് ശേഷം ഇപ്പോഴാണ് ലൈവില്‍ വരുന്നത്. ഒരു മാസത്തോളമായി ഞാന്‍ കടന്നു പോയിക്കൊണ്ടിരിക്കുന്ന മാനസികാവസ്ഥ പറഞ്ഞറിയിക്കാന്‍ സാധിക്കാത്തതാണ്. എപ്പോള്‍ ഇന്റര്‍നെറ്റ് തുറന്നാലും ഇന്നെന്താണ് ഇന്നെന്താണ് എന്നാണ്. നിങ്ങള്‍ പറയുന്നതൊക്കെ ഞാന്‍ സമ്മതിക്കുന്നു. ഞാന്‍ മണ്ടിയാണ്, പൊട്ടിയാണ്, കളളിയാണ്, ഉഡായിപ്പാണ് നിങ്ങള്‍ പറയുന്നതെന്തും ഞാന്‍ അംഗീകരിക്കുന്നു.…
Read MoreTag: trolls
ഒരു ലക്ഷം പേര്‍ക്കു പോലും നിയമനം നല്‍കാന്‍ കഴിഞ്ഞിട്ടില്ല പിന്നല്ലേ 20 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുന്നത് ! എല്‍ഡിഎഫിന്റെ പ്രകടന പത്രികയെ പൊങ്കാലയിട്ട് ട്രോളന്മാര്‍…
ഇത്തവണത്തെ എല്‍ഡിഎഫ് പ്രകടന പത്രിക ട്രോളന്മാരുടെ ഇഷ്ടവിഷയമായി മാറിയിരിക്കുകയാണ്. ലക്ഷക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് എല്‍ഡിഎഫ് പ്രകടന പത്രികയില്‍ പറഞ്ഞിരിക്കുന്നത്. അഞ്ച് വര്‍ഷത്തിനിടെ പി.എസ്.സി വഴി 95196 പേര്‍ക്ക് മാത്രമാണ് നിയമനം നല്‍കിയതെന്ന മാധ്യമ വാര്‍ത്തകള്‍ ചൂണ്ടിക്കാട്ടിയാണ് പ്രകടന പത്രികയ്ക്കെതിരെ ആളുകള്‍ ട്രോളുമായി രംഗത്തെത്തിയത്. പി.എസ്.സി മുഖേന എല്‍.ഡി.എഫ് സര്‍ക്കാര്‍ ഒന്നരലക്ഷം പേര്‍ക്ക് നിയമനം നല്‍കിയെന്ന പ്രചാരണം തെറ്റാണെന്ന ആക്ഷേപവുമായി ഒരു പ്രമുഖപത്രം രംഗത്തെത്തിയിരുന്നു. അഞ്ച് വര്‍ഷം കൊണ്ട് 151513 പേര്‍ക്ക് നിയമന ശുപാര്‍ശ നല്‍കിയെന്നായിരുന്നു മുഖ്യമന്ത്രി അവകാശപ്പെട്ടത്. എന്നാല്‍ വിവരാവകാശ രേഖപ്രകാരം 95196 പേര്‍ക്ക് മാത്രമാണ് നിയമനം ലഭിച്ചതെന്നായിരുന്നു പത്രത്തിന്റെ കണ്ടെത്തല്‍. പിന്നാലെ ഈ വാര്‍ത്ത തെറ്റാണെന്ന അവകാശവാദവുമായി സി.പി.എമ്മും രംഗത്തെത്തി.അഞ്ച് വര്‍ഷം കൊണ്ട് വെറും 95196 പേര്‍ക്ക് മാത്രം ആണ് നിയമനം നല്‍കിയവരാണ് ഇനി ഭരണം കിട്ടിയാല്‍ 20 ലക്ഷം പേര്‍ക്ക് ജോലി നല്‍കുമെന്ന് പറയുന്നത്…
Read Moreഹാന്‍സും ശംഭുവും ഒക്കെ അവിടെത്തന്നെ ഇരുന്നോട്ടെ ! ഇനി ഭാവിയില്‍ ഹാന്‍സിനോടുള്ള താല്‍പര്യം പോവുമോ എന്നുമറിയില്ല; അധിക്ഷേപിച്ചവരോടു കടുത്ത ഭാഷയില്‍ പ്രതികരിച്ച് അഭിരാമി…
സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചവര്‍ക്ക് ചുട്ട മറുപടി നല്‍കി ഗായിക അഭിരാമി സുരേഷ്. താടിയെല്ല് അല്‍പ്പം മുന്നോട്ടിരിക്കുന്ന പ്രോഗ്നാത്തിസം എന്ന അവസ്ഥയുടെ പേരിലാണ് അഭിരാമിയെക്കുറിച്ച് ട്രോളുകള്‍ പ്രചരിക്കുന്നത്. കഴിഞ്ഞാഴ്ച ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലിനു നല്‍കിയ അഭിമുഖത്തില്‍ തന്റെ ആരോഗ്യപ്രശ്‌നത്തെക്കുറിച്ച് അഭിരാമി തുറന്നു പറഞ്ഞിരുന്നു. തന്റെ ആരോഗ്യസ്ഥിതി പോലും പരിഗണിക്കാതെയാണ് ആളുകള്‍ തന്നെ ട്രോളിനിരയാക്കുന്നതെന്ന് ഗായിക അന്ന് പറഞ്ഞിരുന്നു. പതിനെട്ടു വയസു വരെ ഇത്തരം കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ വിഷമിച്ചിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ അതിനോടു പൊരുത്തപ്പെട്ടു എന്നും പറഞ്ഞ അഭിരാമി, താടിയെല്ലിന്റ പ്രശ്‌നം പരിഹരിക്കാന്‍ ഉദ്ദേശിക്കുന്നില്ല എന്നും അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇതിനു പിന്നാലെ ഗായികയ്ക്കു നേരെ ട്രോളെന്ന പേരില്‍ അധിക്ഷേപങ്ങളുടെ വര്‍ഷമാണുണ്ടായത്. ചുണ്ടിനടിയില്‍ ഹാന്‍സ് വയ്ക്കുന്നുണ്ടോയെന്നായിരുന്നു പലരുടെയും ചോദ്യം. ഇത്തരത്തില്‍ പരിഹസിച്ചവര്‍ക്കെല്ലാം ഇപ്പോള്‍ ചുട്ടമറുപടി നല്‍കിയിരിക്കുകയാണ് അഭിരാമി. ഹാന്‍സ് ഉപേക്ഷിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ആരെയും ഉപദ്രവിക്കാതിരിക്കുന്നവരെ ദ്രോഹിക്കുമ്പോള്‍ ചിലര്‍ക്കൊക്കൊക്കെ പ്രത്യേക മനസുഖം കിട്ടുന്നു എന്നും…
Read Moreസോഷ്യല്‍ മീഡിയയിലൂടെയുള്ള ട്രോളുകള്‍ പരിധി വിടുന്നു ! പലരുടെയും കമന്റുകള്‍ പുറത്തു പറയാന്‍ കൊള്ളാത്തത്; തുറന്നു പറഞ്ഞ് പ്രയാഗ മാര്‍ട്ടിന്‍
സോഷ്യല്‍ മീഡിയയിലൂടെ ട്രോളുകള്‍ എന്ന പേരില്‍ നടത്തുന്ന അധിക്ഷേപങ്ങള്‍ പലപ്പോഴും പരിധിവിടുന്നതായി നടി പ്രയാഗ മാര്‍ട്ടിന്‍.ഒരു വ്യക്തിയുടെമേല്‍ ആളുകള്‍ ഇത്തരത്തില്‍ സ്വാതന്ത്ര്യമെടുക്കുന്നത് വേദനാജനകമാണെന്നും പ്രയാഗ പറയുന്നു. ‘ദുരന്തം, എടുത്ത് കിണറ്റിലിടണം, എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാര്‍’ എന്നിങ്ങനെ പോകുന്നു കമന്റുകള്‍. അശ്ലീല കമന്റുകളും കുറവല്ലയെന്ന് പ്രയാഗ പറയുന്നു. എന്നാല്‍ ഇവരെ പോലെ തനിക്ക് തരം താഴാന്‍ കഴിയില്ലെന്നും പ്രയാഗ പറയുന്നു. പ്രയാഗയ്ക്ക് നേരെ ഇതിനു മുന്‍പും ഇത്തരത്തിലുള്ള സൈബര്‍ ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്. ദീപക് പറമ്പേല്‍ നായകനാകുന്ന ഭൂമിയിലെ മനോഹര സ്വകാര്യമാണ് പ്രയാഗയുടെ പുതു ചിത്രം. പ്രയാഗയെപ്പോലെ മറ്റു ചില നടിമാരും സോഷ്യല്‍ മീഡിയയിലെ ഇത്തരം ട്രോളുകള്‍ക്കെതിരേ രംഗത്തെത്തിയിരുന്നു.
Read Moreട്രോളി…ട്രോളി കുമ്മനത്തെയും മോദിയെയും ബിജെപിയെയും ജയിപ്പിക്കരുത്; സൈബര്‍ പോരാളികള്‍ക്ക് ഇടതു നേതാക്കളുടെ കര്‍ശന നിര്‍ദ്ദേശം…
തിരുവനന്തപുരം: സോഷ്യല്‍ മീഡിയ ശക്തിപ്രാപിച്ചതോടെ എങ്ങും ട്രോളുകളുടെ ബഹളമാണ്. തിരഞ്ഞടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ രാഷ്ട്രീയനേതാക്കള്‍ക്കെതിരേ രസകരമായ ട്രോളുകളാണ് വന്നു കൊണ്ടിരിക്കുന്നത്. സമീപകാലത്ത് ഏറ്റവുമധികം ട്രോളിനുവിധേയമായ വ്യക്തികളിലൊരാളാണ് തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്‍. ഇടതുപക്ഷ സൈബര്‍ പോരാളികളാണ് കുമ്മനത്തെ ട്രോളാന്‍ മുന്‍പന്തിയില്‍ നിന്നിരുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് ട്രോളി ട്രോളി കുമ്മനത്തെയും ബിജെപിയെയും വിജയിപ്പിക്കരുതെന്ന നിര്‍ദ്ദേശമാണ് ഇടതു ട്രോളന്മാര്‍ക്ക് ഇടതു നേതാക്കന്‍മാര്‍ നല്‍കിയിരിക്കുന്നത്. ചിരിയും ചിന്തയും ഒരുപോലെ പങ്കു വെയ്ക്കാന്‍ കഴിയുന്ന ആധുനിക കാലത്തെ ഏറ്റവും വലിയ വിമര്‍ശനമാണെങ്കിലും ട്രോളുകളില്‍ നിന്നും നരേന്ദ്രമോഡിയേയും കുമ്മനത്തെയും ഒഴിവാക്കാന്‍ ഇടതു സോഷ്യല്‍മീഡിയാ വിഭാഗത്തിന്റെ നിര്‍ദേശം. ഇതിലൂടെ അവര്‍ക്ക് കിട്ടുന്ന പ്രചാരമാണ് പ്രശ്‌നം. കുമ്മനത്തേയും മോദിയേയും സോഷ്യല്‍ മീഡിയയില്‍ ട്രോളുന്നത് തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് അനുകൂലമായി വരുമെന്ന ഭയം സിപിഎമ്മിനുണ്ട്. ഗവര്‍ണ്ണര്‍ സ്ഥാനം രാജിവച്ചാണ് കുമ്മനം തിരുവനന്തപുരത്ത് മത്സരിക്കാന്‍…
Read Moreഎജ്ജാതി തള്ളാ മക്കളേ ഒരു മയത്തിലൊക്കെ തള്ള്…വീട്ടമ്മയെ പുളിച്ച തെറിവിളിച്ച അധ്യാപകരെ ന്യായീകരിച്ച് ഒരു കൂട്ടം വിദ്യാര്‍ഥിനികള്‍; ട്രോളിക്കൊന്ന് സോഷ്യല്‍ മീഡിയ; വീഡിയോ വൈറലാവുന്നു…
കുട്ടിയുടെ പഠനനിലവാരം അറിയാന്‍ സ്‌കൂളിലെത്തിയ അമ്മയോടു അധ്യാപകര്‍ മോശമായി പെരുമാറുകയും പുളിച്ചതെറി വിളിക്കുകയും ചെയ്യുന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നിരവധി ആളുകളാണ് അധ്യാപകരുടെ മോശം പ്രവൃത്തിക്കെതിരേ വിമര്‍ശനവുമായി രംഗത്തെത്തിയത്. എന്നാല്‍ ഇപ്പോള്‍ ഇതുമായി ബന്ധപ്പെട്ട മറ്റൊരു വീഡിയോയും പ്രചരിക്കുന്നുണ്ട്. ഇതേ സ്‌കൂളിലെ ഒരു കൂട്ടം വിദ്യാര്‍ഥിനികള്‍ അധ്യാപകരെ ന്യായീകരിച്ചു കൊണ്ടു സംസാരിക്കുന്നതാണ് പുതിയ വീഡിയോയിലുള്ളത്. തെറ്റു മുഴുവന്‍ വീട്ടമ്മയുടെ ഭാഗത്തായിരുന്നുവെന്നും അധ്യാപകര്‍ ആക്രോശിക്കുന്നതു മാത്രം ഉള്‍പ്പെടുത്തിയാണ് വീഡിയോ പുറത്തു വിട്ടതെന്നുമാണ് പെണ്‍കുട്ടികള്‍ ആരോപിക്കുന്നത്. മാത്രമല്ല നിങ്ങള്‍ക്കൊന്നും അറിയില്ലെന്നു പറഞ്ഞ് സംഭവം കാണാതെ വെറുതെ ഷയറും ലൈക്കും ചെയ്യുകയാണെന്നും പെണ്‍കുട്ടികള്‍ വീഡിയോയില്‍ പറയുന്നുണ്ട്. വീട്ടമ്മയെ വീഡിയോയില്‍ ഉള്ള അധ്യാപകന്‍ അഞ്ചാംക്ലാസ് വരെ പഠിപ്പിച്ചിട്ടുണ്ടെന്നും പെണ്‍കുട്ടികള്‍ അവകാശപ്പെടുന്നു.അധ്യാപകര്‍ കശുവണ്ടി പെറുക്കാന്‍ പോകണമെന്നു വീട്ടമ്മ ആക്രോശിച്ചതായും പെണ്‍കുട്ടികള്‍ പറയുന്നു. തങ്ങള്‍ മികച്ച രീതിയില്‍ പഠിക്കുന്നതിനു കാരണക്കാര്‍ സാറും…
Read More