കോട്ടയം: ഭൂജല വകുപ്പിന്റെ കുഴല്‍ക്കിണര്‍ നിര്‍മാണ യൂണിറ്റുകളിലെ ഭൂരിഭാഗം വാഹനങ്ങളുടെയും രജിസ്ട്രേഷന് റദ്ദായതോടെ കുഴല്‍ക്കിണര്‍ നിര്‍മാണം പ്രതിസന്ധിയില്‍. ജീവനക്കാര്‍ക്കു തൊഴില്‍ നഷ്ടമാകുകയും ചെയ്യുന്ന സ്ഥിതിയുമാണു നിലവിലുള്ളത്. വേനല്‍ കടുത്തതോടെ കുഴല്‍ക്കിണര്‍ നിര്‍മാണം ദ്രുതഗതിയില്‍ നടക്കുമ്പോഴാണു വാഹനങ്ങളുടെ രജിസ്ട്രേഷന് റദ്ദാകുന്നത്. 15 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ ഒഴിവാക്കണമെന്ന നിയമം വന്നതോടെയാണു ഭൂരിഭാഗം വാഹനങ്ങളുടെയും രജിസ്ട്രേഷന് റദ്ദായത്. പതിനാല് ജില്ലാ ഓഫീസുകളിലായി മുപ്പത്തിനാലു കുഴല്‍ക്കിണര്‍ നിര്‍മാണ യൂണിറ്റുകളില്‍ ഉണ്ടായിരുന്ന ഇരുപതു ലോറികളില്‍ പതിനേഴും മുപ്പത്തിമൂന്ന് ജീപ്പുകളില്‍ ഇരുപതിന്റെയും രജിസ്ട്രേഷന് കഴിഞ്ഞ ഏപ്രില്‍ ഒന്നിന് റദ്ദായി. മൂന്നു ലോറിയും പതിമൂന്ന് ജീപ്പും മാത്രമാണിപ്പോഴുള്ളത്. ഇതോടെ മുപ്പത്തിനാല് കുഴല്‍ക്കിണര്‍ യൂണിറ്റുകള്‍ പത്തായി ചുരുങ്ങി.
Read MoreTag: trouble
പ്ലാസ്റ്റിക് കുപ്പിയില്‍ കുടുങ്ങിയ തല ഊരാനാകാതെ വലഞ്ഞ് നായ ! രക്ഷകരായി സൈക്കിള്‍ സവാരിക്കാര്‍;വീഡിയോ വൈറല്‍…
പ്ലാസ്റ്റിക് കുപ്പിയില്‍ തല കുടുങ്ങിയ നായയെ സൈക്കിള്‍ സവാരിക്കാര്‍ രക്ഷിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കുപ്പിയില്‍ നിന്ന് തല പുറത്തെടുത്ത സമയത്ത് നായയുടെ സന്തോഷ പ്രകടനത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്. സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്.പ്ലാസ്റ്റിക് കുപ്പിയില്‍ തല കുടുങ്ങിയതിനെ തുടര്‍ന്ന് ശ്വാസംമുട്ടല്‍ അനുഭവപ്പെട്ട് അനങ്ങാന്‍ കഴിയാതെ നില്‍ക്കുകയാണ് നായ. ഈസമയത്താണ് മൂന്ന് സൈക്കിള്‍ സവാരിക്കാര്‍ അതുവഴി വന്നത്. അവര്‍ കുപ്പി വലിച്ചൂരി തല പുറത്തെടുക്കുന്ന സമയത്ത് അനങ്ങാതെ നായ നിന്നുകൊടുക്കുന്നതും വീഡിയോയില്‍ കാണാം. കുപ്പിയില്‍ നിന്ന് പുറത്തുകടന്നതിന്റെ സന്തോഷ പ്രകടനമാണ് പിന്നീട്. സൈക്കിള്‍ റൈഡേഴ്സിന് ചുറ്റിലും സ്നേഹപ്രകടനം നടത്തുന്ന നായയുടെ ദൃശ്യങ്ങള്‍ ഏവരുടെയും മനസ്സ് കീഴടക്കുകയാണ്.
Read Moreമാപ്പാക്കണം ! ഗൂഗിള്‍ മാപ്പ് രാത്രിയില്‍ നോക്കി പട്ടിക്കാട്ടേക്ക് പോയ സംഘത്തിന്റെ കാര്‍ വഴിതെറ്റി വീണത് കുത്തൊഴുക്കുള്ള പുഴയില്‍; യാത്രികര്‍ രക്ഷപ്പെട്ടത് ആരുടെയോ ഭാഗ്യത്തിന്…
ഗൂഗിള്‍ മാപ്പ് നോക്കി പോയ കുടുംബം മരണത്തില്‍ നിന്നു രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. പാലക്കാടു നിന്നും രാത്രിയില്‍ പട്ടിക്കാട്ടേക്ക് പോയ തൃശൂര്‍ പട്ടിക്കാട് സ്വദേശി കാരിക്കല്‍ സെബാസ്റ്റ്യനും കുടുംബവും സഞ്ചരിച്ച കാര്‍ പുഴയില്‍ പതിയ്ക്കുകയായിരുന്നു. പാലക്കാട് നിന്ന് നാട്ടിലേക്ക് തിരിച്ചതായിരുന്നു സംഘം. കുതിരാനിലെ ഗതാഗതക്കുരുക്ക് കാരണം പട്ടിക്കാട്ടേക്കു പുറപ്പെടാന്‍ ഗൂഗിളിന്റെ സഹായം തേടിയപ്പോള്‍ ചൂണ്ടിക്കാണിച്ച വഴിയിലൂടെയായിരുന്നു യാത്ര. ഗൂഗിള്‍ മാപ്പ് നിര്‍ദ്ദേശിച്ച വഴി കാര്‍ യാത്ര തുടരുമ്പോള്‍ എഴുന്നള്ളത്തുകടവ് തടയണയുടെ തിരുവില്വാമല ഭാഗത്തെ പുഴയിലേക്കു കാര്‍ കൂപ്പുകുത്തുകയായിരുന്നു.തിരുവില്വാമല വഴി കൊണ്ടാഴിയിലേക്കു പോകാന്‍ തടയണയിലൂടെ കയറിയപ്പോള്‍, രാത്രിയായതിനാല്‍ വെള്ളം ഇവരുടെ ശ്രദ്ധയില്‍ പെട്ടില്ല. ഒഴുക്കില്‍ പെട്ടതോടെ കാര്‍ പുഴയിലേക്കു മറിയുകയായിരുന്നു. അടുത്തിടെയും സമാനമായ സംഭവമുണ്ടായിരുന്നു. അന്ന് കാഞ്ഞങ്ങാട് നിന്നു തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലേക്കു വന്ന കുടുംബം സഞ്ചരിച്ച കാര്‍ ആഴമേറിയ ചിറയില്‍ വീഴാതെ ഭാഗ്യം കൊണ്ട് രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ ഡിസംബറില്‍…
Read Moreതിരക്കിനനുസരിച്ച് ബസുകളുടെ എണ്ണം കൂട്ടുകയും കുറയ്ക്കുകയും ചെയ്യും ! ഷെഡ്യൂളുകളില്‍ സമൂലമായ മാറ്റം; ഒന്നു പച്ചപിടിച്ചു വന്ന കെഎസ്ആര്‍ടിസി പ്രളയത്തെത്തുടര്‍ന്ന് വീണ്ടും നിലയില്ലാക്കയത്തില്‍…
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയെ കരകയറ്റാന്‍ എംഡി ടോമിന് തച്ചങ്കരി പഠിച്ച പണി പതിനെട്ടും പയറ്റുന്നതിനിടയിലാണ് ദുരന്തമായി പ്രളയം എത്തുന്നത്. പലകോണുകളില്‍ നിന്നുമുള്ള ശക്തമായ എതിര്‍പ്പുകളെ മറികടന്ന് കെഎസ്ആര്‍ടിസി ഒന്നു നേരെ നിന്ന സമയത്തായിരുന്നു അപ്രതീക്ഷിതമായി പ്രളയം കേരളത്തെ വിഴുങ്ങുന്നത്. ഇതോടെ കാര്യങ്ങള്‍ പഴയതിലും ഗുരുതരമായി. സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കേണ്ടി വരികയും, കടം പെരുകി ഡീസല്‍ പോലും കിട്ടാത്ത അവസ്ഥ വരികയും ചെയ്തു. ഇതോടെയാണ് സാമ്പത്തിക ബാധ്യത കുറയ്ക്കാന്‍ കോര്പ്പറേഷന് നിര്‍ബന്ധിതമായത്. യാത്രക്കാരുടെ തിരക്ക് അനുസരിച്ച് ബസുകള്‍ ഓടിച്ച് സാമ്പത്തിക ബാധ്യത കുറയ്ക്കാനാണ് ശ്രമം. തിരക്കുള്ളപ്പോള്‍ കൂടുതല്‍ ബസുകള്‍ ഓടിക്കുകയും യാത്രക്കാര്‍ കുറവുള്ളപ്പോള്‍ ബസുകള്‍ കുറയ്ക്കുകയും ചെയ്യും. രാവിലെ ഏഴുമുതല്‍ പത്തുവരെയും വൈകിട്ട് നാലുമുതല്‍ ഏഴുവരെയും യാത്രക്കാര്‍ കൂടുതലുള്ള സമയത്ത് കൂടുതല്‍ ബസുകള്‍ ഓടിക്കും. കൂടുതല്‍ യാത്രക്കാരുള്ള റൂട്ടില്‍, രണ്ടു ബസുകള്‍ക്കിടയ്ക്കുള്ള സമയദൈര്‍ഘ്യം കുറയ്ക്കും. തിരക്ക് കുറഞ്ഞ ഉച്ചസമയത്തെ ട്രിപ്പുകള്‍ക്കിടയിലെ സമയദൈര്‍ഘ്യം…
Read More