ഹൈദരാബാദ്: കാലാവധി തികയാന്‍ കാക്കാതെ തിരഞ്ഞെടുപ്പ് നേരത്തെയാക്കി വിജയം കൊയ്യാമെന്ന പ്രതീക്ഷയില്‍ വോട്ടര്‍മാരെ കൈയിലെടുക്കാന്‍ പാരിതോഷികങ്ങളും പ്രഖ്യാപനങ്ങളുമായി തയ്യാറെടുത്തിരിക്കുകയായിരുന്ന തെലങ്കാന സര്‍ക്കാരിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വക എട്ടിന്റെ പണി.കാലാവധി പൂര്‍ത്തിയാക്കാതെ നിയമസഭ പിരിച്ചുവിട്ടാലും അന്ന് മുതല്‍ പെരുമാറ്റ ചട്ടം നിലവില്‍ വരുമെന്ന ഉത്തരവ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കിയതോടെ ഓര്‍ഡര്‍ നല്‍കിയ 95 ലക്ഷം സാരി എന്തു ചെയ്യുമെന്നറിയാതെ പെട്ടിരിക്കുകയാണ് തെലങ്കാന സര്‍ക്കാരും ഭരണകക്ഷിയായ ടിആര്‍എസും. 95 ലക്ഷത്തില്‍ 50 ലക്ഷം എത്തി. 45 ലക്ഷം ഉടന്‍ എത്തും. 280 കോടി രൂപയാണ് 95 ലക്ഷം സാരിക്കായി സര്‍ക്കാര്‍ ചിലവിട്ടത്. സിര്‍സിലിയ ടെക്സ്‌റ്റൈല്‍ സ്ഥാപനത്തില്‍ നിന്നാണ് സാരി വാങ്ങിയത്. പാവപ്പെട്ട സ്ത്രീകള്‍ക്ക് നവരാത്രിയോട് അനുബന്ധിച്ച് ഉത്സവസമയത്ത് വിതരണം ചെയ്യാനായിരുന്നു പദ്ധതി. സാരികളുടെ എക്സിബിഷന്‍ മുഖ്യമന്ത്രിയുടെ മകന്‍ കെ.ടി രാമറാവു ഉദ്ഘാടനം ചെയ്ത് മണിക്കൂറുകള്‍ക്കുള്ളിലാണ് പെരുമാറ്റ ചട്ടം നിലവില്‍ വന്നത്.…
Read MoreTag: trs
പത്തു മാസം മുമ്പ് ഭൂമി വാങ്ങിയത് 33 ലക്ഷം നല്‍കി; എന്നാല്‍ 50 ലക്ഷം കൂടി വേണമെന്ന് ആവശ്യപ്പെട്ടതോടെ തര്‍ക്കമായി; ജനപ്രതിനിധി യുവതിയെ നെഞ്ചില്‍ ചവിട്ടി വീഴ്ത്തുന്ന വീഡിയോ വൈറലാവുന്നു…
ഹൈദരാബാദ്: ഭൂമിയെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടയില്‍ തെലുങ്കാനയിലെ ജനപ്രതിനിധി യുവതിയുടെ നെഞ്ചത്ത് ചവിട്ടിയത് വിവാദമാകുന്നു. ഞായറാഴ്ചയായിരുന്നു സംഭവം. യുവതി ഗോപിയെ ചെരുപ്പിനടിച്ചപ്പോഴാണ് ഇയാള്‍ യുവതിയെ ചവിട്ടി വീഴ്ത്തിയത്.തെലുങ്കാനയിലെ നിസാമാബാദില്‍ നടന്ന സംഭവത്തിന്റെ വീഡിയോ വൈറലായി പ്രചരിക്കുന്നുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് ഇമ്മാഡി ഗോപി എന്നയാളാണ് ആള്‍ക്കാര്‍ നോക്കി നില്‍ക്കേ യുവതിയെ ചവിട്ടിയത്. സ്ത്രീയുടെ പരാതിയില്‍ ഇയാള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രണ്ടു വഴിപോക്കര്‍ അനധികൃതമായി തന്റെ വസ്തു കയ്യേറാന്‍ ശ്രമിച്ചെന്ന് കാട്ടി തെലുങ്കാന രാഷ്ട്ര സമിതി (ടിആര്‍എസ്) പ്രവര്‍ത്തകന്‍ കൂടിയായ ഗോപിയുടെ പരാതിയില്‍ പോലീസ് യുവതിക്കെതിരേയും കേസെടുത്തിട്ടുണ്ട്. തങ്ങള്‍ വാങ്ങിയെന്ന് അവകാശപ്പെട്ട വസ്തുവിന്റെ അവകാശം എഴുതിത്തരാന്‍ ഗോപി വിസമ്മതിക്കുന്നെന്ന് ആരോപിച്ച് യുവതിയും കുടുംബാംഗങ്ങളും ഗോപിയുടെ വീടിന് മുന്നില്‍ പ്രതിഷേധിച്ച് കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. പത്തു മാസം മുമ്പ് ഭൂമിയ്ക്കു വേണ്ടി കുടുംബം 33 ലക്ഷം രൂപ നല്‍കിയിരുന്നു. എന്നാല്‍ ഭൂമിയുടെ അവകാശം…
Read More