ട്രംപ് മുന്‍ റഷ്യന്‍ ചാരന്‍ ? പ്രസിഡന്റാകണമെന്ന് ട്രപ് പതിറ്റാണ്ടുകള്‍ക്ക് മുമ്പേ തന്നെ കണക്കുകൂട്ടിയിരുന്നു…വിവാദ കൊടുങ്കാറ്റുയര്‍ത്തി പുതിയ പുസ്തകം…

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് റഷ്യന്‍ ചാരനോ ? ഇപ്പോള്‍ പുറത്തിറങ്ങിയ ഒരു പുസ്തകമാണ് വിവാദപരമായ പ്രസ്താവനകളാല്‍ ചര്‍ച്ചയാകുന്നത്.. 80കളിലും 90കളിലും ട്രംപ് വന്‍ സാമ്പത്തിക പ്രതിസന്ധി നേരിട്ടപ്പോള്‍ പണമിറക്കി ട്രംപിനെ രക്ഷിച്ചത് സോവിയറ്റ് ചാരസംഘടനയായ കെജിബിയാണെന്നാണ് പുസ്തകത്തില്‍ പറയുന്നത്. ഹൗസ് ഓഫ് ബുഷ്, ഹൗസ് ഓഫ് സൗദ് തുടങ്ങി ആറോളം ബെസ്റ്റ് സെല്ലറുകള്‍ രചിച്ചിട്ടുള്ള ക്രെയ്ഗ് അങ്കര്‍ ആണ് തന്റെ പുതിയ പുസ്തകമായ അമേരിക്കന്‍ കോംപ്രോമാറ്റ്, ഹൗ കെജിബി കള്‍ട്ടിവേറ്റഡ് ട്രംപ് എന്ന പുസ്തകത്തിലൂടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. 1987-ല്‍ മോസ്‌കോയില്‍ ട്രംപ് ഹോട്ടല്‍ പണിയുവാനുള്ള മുന്നൊരുക്കങ്ങള്‍ എന്നപേരില്‍ ട്രംപ് നടത്തിയ യാത്രയിലാണ് ട്രംപും കെ ജി ബിയുമായുള്ള ബന്ധം സുദൃഢമായതെന്നും അതില്‍ പറയുന്നു. അമേരിക്കയെ തകര്‍ക്കാനുള്ള സഹായങ്ങള്‍ക്കാണ് കെജിബി ട്രംപിന്റെ സഹായം തേടിയതെന്നും ഇതിനു പ്രത്യുപകാരമായി ട്രംപിനായി പണമൊഴുക്കിയെന്നും ഈ പുസ്തകത്തില്‍ പറയുന്നു.…

Read More

പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അഞ്ചു ലക്ഷം റിയാല്‍ വീതം നല്‍കാനൊരുങ്ങി സൗദി ! അറബ് രാഷ്ട്രത്തിന്റെ വാക്കുകള്‍ നല്‍കുന്ന പ്രതീക്ഷകള്‍ ഇങ്ങനെ…

കോവിഡ് വ്യാപനം നല്‍കിയ തിരിച്ചടികളില്‍ നിന്ന് കരകയറാന്‍ തയ്യാറെടുത്ത് സൗദി അറേബ്യ. കേരള സര്‍ക്കാരില്‍ നിന്ന് എന്ത് സഹായം കിട്ടുമെന്ന് പ്രതീക്ഷിച്ച് പ്രവാസികള്‍ ഇരിക്കുമ്പോള്‍ പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ആശ്വാസമാവുകയാണ് സൗദിയുടെ വാക്കുകള്‍. സൗദിയില്‍ കോവിഡ് ബാധിച്ച് മരിച്ച മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകരുടേയും കുടുംബത്തിന് അഞ്ച് ലക്ഷം റിയാല്‍ വീതം നല്‍കാന്‍ തീരുമാനിച്ചതായുള്ള റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. സൗദി സല്‍മാന്‍ രാജാവാണ് മന്ത്രിസഭാ യോഗത്തിന് ശേഷം തീരുമാനം പ്രഖ്യാപിച്ചത്. അതേസമയം സര്‍ക്കാര്‍-സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നതിനിടെ കോവിഡ് ബാധിച്ച് മരിച്ചവരെല്ലാം ആനുകൂല്യത്തിന് അര്‍ഹരായിരിക്കുന്നതാണ്. മരണപ്പെട്ട മലയാളി ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും ആനുകൂല്യം ലഭിക്കുന്നതാണ്. ഇന്ത്യന്‍ രൂപയില്‍ കണക്കാക്കുമ്പോള്‍ ഒരു കോടിയോളം അതായത് 98,70,000 രൂപ വരുന്നതാണ് അഞ്ചു ലക്ഷം റിയാല്‍. സൗദിയുടെ വാര്‍ത്താ വിതരണ മന്ത്രി മാജിദ് അല്‍ ഖസ്ബിയാണ് തീരുമാനം അറിയിച്ചത്. സൗദിയില്‍ കോവിഡ് ആദ്യമായി റിപ്പോര്‍ട്ട്…

Read More

അടി സക്കെ…ട്രംപിനോടാ കളി ! കൊറോണയെ അഴിച്ചു വിട്ട് ലോകത്തെ ദുരിതത്തിലാക്കുകയും അത് മുതലെടുത്ത് കയ്യേറ്റം നടത്തുകയും ചെയ്യുന്ന ചൈനയ്ക്ക് അമേരിക്കയുടെ ചെക്ക്; ഹൂസ്റ്റണിലെ ചൈനീസ് കോണ്‍സുലേറ്റ് അടച്ചു പൂട്ടി ചൈനീസ് പ്രതിനിധികളെ കണ്ടംവഴി ഓടിച്ച് ട്രംപ്…

ചൈന ലോകരാജ്യങ്ങള്‍ക്കിടയില്‍ ഒരു വൈറസ് പോലെ പടര്‍ന്നു പിടിച്ചിരിക്കുകയാണ് ചൈന. ആദ്യം കൊറോണയെ കെട്ടഴിച്ച് വിട്ട് ലോകത്തിന്റെ തന്നെ സ്വസ്ഥത നശിപ്പിച്ച ചൈന പിന്നീട് അവസരം മുതലെടുത്ത് അയല്‍രാജ്യങ്ങളുടെ ഭൂമി കയ്യേറുകയും ചെയ്തു. പ്രധാനമായും ഇന്ത്യയ്ക്ക് തലവേദന സൃഷ്ടിക്കുന്നതിലാണ് ചൈനയുടെ ശ്രദ്ധ ഇപ്പോള്‍. നിരവധി വീരജവാന്മാരുടെ ജീവനാണ് ചൈനയുടെ കുടിലതന്ത്രത്തിന്റെ ഫലമായി ഇന്ത്യയ്ക്ക് നഷ്ടമായത്. ചൈനീസ് ആപ്പുകള്‍ നിരോധിച്ചു കൊണ്ട് ഇന്ത്യ നല്‍കിയ തിരിച്ചടി ചൈനയ്ക്ക് വലിയ ആഘാതവുമായി. കോവിഡ് ചൈനാ വൈറസാണെന്നു തുടക്കം മുതല്‍ത്തന്നെ ആരോപിക്കുന്ന രാജ്യമാണ് അമേരിക്ക. ഇത് തുറന്ന് കാട്ടി ലോകാരോഗ്യ സംഘടനയിലെ സാമ്പത്തിക സഹായം പോലും അമേരിക്ക ഉപേക്ഷിച്ചു. മാത്രമല്ല ഇപ്പോള്‍ ചൈനക്കെതിരേ തീവ്രനിലപാടുമായി അമേരിക്ക രംഗത്തെത്തിയിരിക്കുകയാണ്. ചൈനയ്ക്ക് യാതൊരു വിധത്തിലുള്ള നയതന്ത്ര പരിരക്ഷയും നല്‍കില്ലെന്ന് വ്യക്തമാക്കിയതിന് പിന്നാലെ ഹൂസ്റ്റണിലെ ചൈനീസ് കോണ്‍സുലേറ്റ് ബലമായി അടച്ചുപൂട്ടി. ചൈനീസ് കോണ്‍സുലേറ്റ് അടച്ചു പൂട്ടാന്‍…

Read More

മികച്ച രീതിയില്‍ പോകുമ്പോഴാണ് ചൈനീസ് വൈറസ് പണിതന്നത് ! ‘പതിറ്റാണ്ടുകളായി അമേരിക്കയെ മുതലെടുത്തിരുന്ന വിദേശരാജ്യങ്ങള്‍ ഇപ്പോള്‍ കോടിക്കണക്കിനു ഡോളര്‍ യുഎസ് ഖജനാവിലേക്ക് നല്‍കുന്ന സ്ഥിതിയായി;ചൈനയ്‌ക്കെതിരേ തുറന്നടിച്ച് ട്രംപ്

യുഎസിന്റെ 244-ാം സ്വാതന്ത്ര്യദിനത്തില്‍ ചൈനയ്‌ക്കെതിരേ തുറന്നടിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ! നല്ല രീതിയില്‍ പോകുകയായിരുന്ന രാജ്യത്തിന് പണി തന്നത് ചൈനയില്‍ നിന്നു വന്ന കൊറോണ വൈറസാണെന്ന് ട്രംപ് വ്യക്തമാക്കി. ‘സല്യൂട്ട് ടു അമേരിക്ക’ റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കവെയായിരുന്നു ട്രംപ് ഇക്കാര്യം പറഞ്ഞത്. ജൂലൈ നാലിനായിരുന്നു യുഎസ് സ്വാതന്ത്ര്യദിനം.’പതിറ്റാണ്ടുകളായി അമേരിക്കയെ മുതലെടുത്തിരുന്ന വിദേശരാജ്യങ്ങള്‍ ഇപ്പോള്‍ കോടിക്കണക്കിനു ഡോളര്‍ യുഎസ് ഖജനാവിലേക്ക് നല്‍കുന്ന സ്ഥിതിയായി. പക്ഷേ അതിനിടയിലാണു ചൈനയില്‍ നിന്നുവന്ന വൈറസ് നമ്മളെ ബാധിച്ചത്.’ ട്രംപ് പറഞ്ഞു. ഇപ്പോള്‍ വസ്ത്രങ്ങള്‍, മാസ്‌കുകള്‍, ശസ്ത്രക്രിയാ ഉപകരണങ്ങള്‍ എന്നിവ യുഎസ് നിര്‍മിക്കുന്നു. നേരത്തെ ഇതു ഭൂരിഭാഗവും വിദേശരാജ്യങ്ങളിലാണ് നിര്‍മിച്ചിരുന്നത്, പ്രത്യേകിച്ച് ചൈനയില്‍. വൈറസ് പടര്‍ന്നതും അവിടെനിന്നാണെന്നതാണ് വിരോധാഭാസം. ചൈനയുടെ വഞ്ചനമൂലം കോവിഡ് ലോകമെങ്ങും പടര്‍ന്നു. ഇതിനു ചൈനയ്ക്ക് പൂര്‍ണ ഉത്തരവാദിത്തമുണ്ട്. ഇപ്പോള്‍ യുഎസ് അവിശ്വസനീയമാംവിധം നന്നായി പ്രവര്‍ത്തിക്കുന്നു. വാക്‌സിന്‍, ചികിത്സാരീതി…

Read More

ബാഹുബലിയായി ട്രംപ് ! ദേവസേനയായി മെലാനി, ഒപ്പം മോദിയും; ട്രംപിന്റെ ബാഹുബലി വീഡിയോ വൈറലാകുന്നു…

ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുന്നതിനു മുന്നോടിയായി സൂപ്പര്‍ഹിറ്റ് ചിത്രം ബാഹുബലിയുടെ എഡിറ്റ് ചെയ്ത വീഡിയോയില്‍ ബാഹുബലിയായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഈ വീഡിയോ ക്ലിപ് ട്വീറ്റ് ചെയ്തതോടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കഴിഞ്ഞു. തന്റെ ഇന്ത്യന്‍ സന്ദര്‍ശനത്തിന് മണിക്കൂറുകള്‍ ശേഷിക്കുമ്പോഴാണ് ട്രംപ് ഇന്ത്യയിലെ തന്റെ സുഹൃത്തുക്കള്‍ക്കൊപ്പമെന്ന് ട്വീറ്റ് ചെയ്ത് വീഡിയോ പങ്കുവച്ചെത്. ‘ബാഹുബലി’ സിനിമയിലെ നായകന്റെ മുഖത്ത് ട്രംപിന്റെ മുഖം മോര്‍ഫ് ചെയ്തുവച്ചാണ് @Solmemes1 ട്വിറ്റര്‍ ഉപയോക്താവ് വിഡിയോ നിര്‍മിച്ചിരിക്കുന്നത്. ട്രംപ് യുദ്ധത്തിനിറങ്ങുന്നതും എതിരാളികളെയൊന്നാകെ വെട്ടിവീഴ്ത്തുന്നതും വിഡിയോയില്‍ കാണാം. ബാഹുബലിയുടെ പത്‌നി ദേവസേനയായി ട്രംപിന്റെ ഭാര്യ മെലാനിയയും ഇതില്‍ കാണാം. ട്രംപിന്റെ മകന്‍ ഡോണള്‍ഡ് ജൂനിയറും മകള്‍ ഇവാന്‍കയും പ്രധാനമന്ത്രി നരേന്ദ്രമോദിയുമെല്ലാം വീഡിയോയിലുണ്ട്. വീഡിയോ ഇതിനോടകം ദശലക്ഷക്കണക്കിന് ആളുകളാണ് കണ്ടു കഴിഞ്ഞത്.

Read More

മക്കളുടെ മരണവാര്‍ത്ത അധികം വൈകാതെ നിങ്ങനെ തേടിയെത്തും ! പിതാവിന്റെ മരണത്തോടെ എല്ലാം അവസാനിച്ചുവെന്ന് കരുതേണ്ട; ട്രംപിനെ വെല്ലുവിളിച്ച് സുലൈമാനിയുടെ മകള്‍…

അമേരിക്കന്‍ പ്രസിഡന്റ് ട്രംപിനെ വെല്ലുവിളിച്ച് യുഎസ് വധിച്ച ഖുദ് സേന തലവന്‍ ഖാസിം സുലൈമാനിയുടെ മകള്‍ സൈനബ് സുലൈമാനി. പിതാവിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുമ്പോഴായിരുന്നു ആയിരങ്ങളെ സാക്ഷിയാക്കി യുഎസിനെതിരായ സൈനബിന്റെ ഭീഷണി. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ ഭീരു എന്നാണ് സൈനബ് വിശേഷിപ്പിച്ചത്. ”പിതാവിന്റെ മരണം ഞങ്ങളെ തകര്‍ക്കില്ല. മുഖാമുഖം നിന്നു പോരാടാതെ ദൂരെ നിന്നു മിസൈല്‍ അയച്ച ട്രംപ് ഭീരുവാണ്.ഹിസ്ബുള്ള നേതാവ് ഹസന്‍ നസറുല്ല ഇതിന് പ്രതികാരം ചെയ്യുമെന്ന് എനിക്കുറപ്പാണ്”, സൈനബ് സുലൈമാനിയുടെ പ്രസംഗം ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ചാനല്‍ തത്സമയം സംപ്രേഷണം ചെയ്തു. ആര്‍പ്പുവിളികളോടെയും ഇറാന്‍ പതാക ഉയര്‍ത്തി പിടിച്ചുമായിരുന്നു സൈനബിന്റെ വാക്കുകളെ ആയിരങ്ങള്‍ സ്വാഗതം ചെയ്തത്.”പശ്ചിമേഷ്യയിലെ അമേരിക്കന്‍ പട്ടാളക്കാരുടെ കുടുംബങ്ങള്‍ അറിയാന്‍… സിറിയ, ലെബനന്‍, അഫ്ഗാനിസ്ഥാന്‍ യെമന്‍, പാലസ്തീന്‍ എന്നീ രാജ്യങ്ങളില്‍ ആരൊക്കെയാണോ അമേരിക്കയുടെ ക്രൂരമായ യുദ്ധങ്ങള്‍ക്ക് കൂട്ടുനിന്നത് അവരുടെ കുടുംബങ്ങള്‍ കാത്തിരിക്കണം.…

Read More

ഭൂഖണ്ഡാന്തര മിസൈലുകളെ തകര്‍ക്കാന്‍ അമേരിക്ക; ആകാശത്ത് പ്രതിരോധം തീര്‍ക്കാന്‍ ഉത്തരകൊറിയ; ലോകത്തിന്റെ പോക്ക് യുദ്ധത്തിലേക്കെന്ന സൂചന നല്‍കി കിം ജോങ് ഉന്നും ട്രംപും

സോള്‍: ലോകം അതിവേഗം യുദ്ധത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന സൂചന നല്‍കി അമേരിക്കയും ഉത്തരകൊറിയയും. സംഘര്‍ഷം നിലനില്‍ക്കുന്നതിനിടയിലും ഇരുരാജ്യങ്ങളും യുദ്ധസന്നാഹങ്ങള്‍ വര്‍ധിപ്പിക്കുത് ലോകരാജ്യങ്ങളെയാകെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ഏതുതരത്തിലുള്ള വ്യോമാക്രമണങ്ങളും തടയാന്‍ സജ്ജമായ പ്രതിരോധ സംവിധാനം ഒരുക്കിയിട്ടുണ്ടെന്നാണ് ഉത്തരകൊറിയ പറയുത്. ഉത്തരകൊറിയന്‍ വാര്‍ത്താ ഏജന്‍സിയായ കെസിഎന്‍എയാണ് ഈ വിവരം പുറത്തുവിട്ടത്. കിം ജോങ് ഉന്‍ പരീക്ഷണം നേരിട്ടു വിലയിരുത്തി. എാല്‍ എന്തുതരം യുദ്ധോപകരണമാണ് വികസിപ്പിച്ചതെു വ്യക്തമല്ല. പരീക്ഷണം വിജയമായതിനെത്തുടര്‍ു വന്‍തോതില്‍ നിര്‍മാണം നടത്താനും രാജ്യമെമ്പാടും ഇവ സ്ഥാപിക്കാനും കിം ജോങ് ഉന്‍ ഉത്തരവിട്ടു. ആണവായുധങ്ങളും മിസൈലുകളും നിര്‍മിക്കുന്ന അക്കാദമി ഓഫ് നാഷനല്‍ ഡിഫന്‍സ് സയന്‍സാണ് പ്രതിരോധ സംവിധാനം വികസിപ്പിച്ചത്. ഏതുദിശയില്‍നി്‌നനുമുള്ള വ്യോമാക്രമണങ്ങളെയും നിര്‍വീര്യമാക്കുന്ന സംവിധാനമാണൊണു ഉത്തരകൊറിയയുടെ അവകാശവാദം. ഉത്തരകൊറിയയുടെ ആണവാക്രമണ ഭീഷണിയെ നേരിടാന്‍ അമേരിക്കയും ഒരുങ്ങിക്കഴിഞ്ഞു. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ (ഐസിബിഎം), ലക്ഷ്യത്തിലെത്തും മുമ്പേ ആകാശത്തുവച്ചു തകര്‍ക്കാവുന്ന പ്രതിരോധമിസൈല്‍ (ഇന്റര്‍സെപ്റ്റര്‍) എന്നിവ അടുത്തയാഴ്ച…

Read More