കൊച്ചിയില്‍ സുനാമി ഇറച്ചി വിളമ്പുന്ന ഹോട്ടലുകളുടെ പട്ടിക പുറത്ത്. സോഷ്യല്‍ മീഡിയയില്‍ വന്‍ ക്യാമ്പെയിംഗ് നടത്തുന്ന ഹോട്ടലുകള്‍ പോലും പട്ടികയിലുണ്ട് എന്നതാണ് ഞെട്ടിക്കുന്ന വസ്തുത. കൊച്ചിയിലെ മുന്‍നിര ഹോട്ടലുകളായ അറേബ്യന്‍ നൈറ്റ്സ്, മലബാര്‍ പ്ലാസ, ഇഫ്താര്‍, ഫ്രൈഡ് കിംസ്, ചാര്‍ക്കോള്‍, ഒബ്റോണ്‍ മാള്‍, ദേശ കിംഗ്, റോയല്‍ എംജി റോഡ്, അള്‍ഡ്രീം, കറിച്ചട്ടി, ബക്കറ്റ് ലിസ്റ്റ് എന്നീ ഹോട്ടലുകളില്‍ വിളമ്പിയിരുന്നത് ‘സുനാമി ഇറച്ചി’യാണന്ന് പുറത്തുവന്ന ലിസ്റ്റ് വ്യക്തമാക്കുന്നു. ഇതിന് പുറമെ കൊച്ചിയിലെ മുന്‍നിര ബേക്കറി ശൃഖലകളായ ബെസ്റ്റ് ബേക്കറി, റോയല്‍ ബേക്കറി, കെആര്‍ ബേക്കറി എന്നിവിടങ്ങളിലെ ഭക്ഷണ പദാര്‍ത്ഥങ്ങളിലും ഇതേ സുനാമി ഇറച്ചിയാണ് വിറ്റഴിക്കുന്നത്. ഏതാനും ദിവസം മുമ്പ് കളമശ്ശേരിയില്‍ നിന്ന് 500 കിലോ അഴുകിയ കോഴിയിറച്ചി ആരോഗ്യവകുപ്പ് പിടിച്ചിരുന്നു. തുടര്‍ന്ന് പൊലീസ് എഫ്ഐആര്‍ ഇട്ടതിന്റെ അടിസ്ഥാനത്തില്‍ മഹസര്‍ തയാറാക്കാന്‍ എത്തിയപ്പോഴാണ് അഴുകിയ ഇറച്ചി വാങ്ങിക്കുന്ന സ്ഥാപനങ്ങളുടെ…
Read MoreTag: tsunami
വരാന്‍ പോകുന്നത് ഭൂകമ്പവും വന്സുനാമിയും ? അമേരിക്കയില്‍ നടക്കുന്ന വമ്പന്‍ പരിശീലന പരിപാടി നല്കുന്ന സൂചനയെന്ത്…
കോവിഡിന്റെ പിടിയില്‍ നിന്ന് ലോകം ഇതുവരെ മുക്തി നേടിയിട്ടില്ല. ഈ അവസ്ഥയില്‍ ലോകജനതയ്ക്ക് ആശങ്കയേറ്റുന്ന മറ്റൊരു വാര്‍ത്ത കൂടി പുറത്തു വന്നിരിക്കുകയാണ്. പസിഫിക് മേഖലയില്‍ വന്‍ ഭൂചലനവും സൂനാമിയും ഉണ്ടാകുമെന്ന ആശങ്കയാണ് പരന്നിരിക്കുന്നത്. ഇതേത്തുടര്‍ന്ന് യുഎസിലെ ഫെഡറല്‍ എമര്‍ജന്‍സി മാനേജ്മെന്റ് ഏജന്‍സി വന്‍ പരിശീലനപദ്ധതിയ്ക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. പൊലീസ്, സന്നദ്ധസേനാംഗങ്ങള്‍, ഗോത്രവര്‍ഗ നിവാസികള്‍, പ്രതിരോധ സേനാംഗങ്ങള്‍, റാപ്പിഡ് ആക്ഷന്‍ ഫോഴ്സ് തുടങ്ങിയവര്‍ പരിശീലനപദ്ധതിയിലുണ്ട്. ഒറിഗോണ്‍, ഇദഹോ, അലാസ്ക തുടങ്ങിയ പ്രകൃതിദുരന്ത സാധ്യത കൂടിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികളും പരിശീലനത്തില്‍ പങ്കെടുക്കുന്നുണ്ട്. ഭാവിയില്‍ ഒരു വന്‍ ഭൂചലനവും സൂനാമിയും ഉണ്ടായാല്‍ എങ്ങനെ എത്രയും പെട്ടെന്ന് രക്ഷാപ്രവര്‍ത്തനം തുടങ്ങുമെന്നും ആശയപ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തുമെന്നും കണ്ടെത്താന്‍ ഈ പരിശീലനം സേനകളെ സഹായിക്കുമെന്നാണ് യുഎസ് അധികൃതര്‍ പറയുന്നത്. ‘ഭാവിയില്‍ വമ്പന്‍ പ്രകൃതിദുരന്തം സംഭവിക്കാന്‍ വലിയ സമയമൊന്നും വേണ്ട. തദ്ദേശീയമായും മേഖലാതലത്തിലുമുള്ള പങ്കാളികളുമായി യോജിച്ച് പ്രവര്‍ത്തിക്കാനും…
Read Moreവെറും അഞ്ചു ലക്ഷം രൂപയ്ക്ക് ഒരു അഡാര്‍ വീട് ! പ്രളയത്തെയെന്നല്ല സാക്ഷാല്‍ സുനാമിയെപ്പോലും ഭയക്കേണ്ടതില്ല; ആര്‍ക്കിടെക്റ്റ് ശങ്കറിന്റെ നിര്‍മിതി സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നു…
നാടിനെ തകര്‍ത്തെറിഞ്ഞ മഹാപ്രളയത്തില്‍ നിന്നും കരകയറാനുള്ള പരിശ്രമത്തിലാണ് കേരളം. പ്രളയത്തെ അതിജീവിക്കാന്‍ കഴിയുന്ന അഞ്ചു ലക്ഷം രൂപയുടെ വീടുമായി ആര്‍ക്കിടെക്ട് ജി ശങ്കര്‍ രംഗത്ത് വന്നിരിക്കുകയാണ്. വെറും 23 ദിവസത്തിനുള്ളില്‍ നല്ല കിടിലന്‍ ഒരു വീടാണ് ശങ്കറും കൂട്ടരും നിര്‍മ്മിച്ചിരിക്കുന്നത്. തിരുവനന്തപുരം ജഗതി ഡിപിഐ ജംക്ഷനില്‍ പോലീസ് ഗസ്റ്റ് ഹൗസ് കോംപൗണ്ടിലെ ഒരു സെന്റ് സ്ഥലത്താണു ശങ്കറിന്റെ നേതൃത്വത്തിലുള്ള ഹാബിറ്റാറ്റ് ഗ്രൂപ്പിന്റെ ഈ നിര്‍മ്മിതി. ചുരുങ്ങിയ സമയം കൊണ്ട് സോഷ്യല്‍മീഡിയയില്‍ തരംഗമാവുകയും ചെയ്തു. മൂന്നു നിലകളായാണ് 495 ചതുരശ്ര അടിയുള്ള വീട് നിര്‍മിച്ചിരിക്കുന്നത്. സംസ്കരിച്ച മുളയും ഓടും ഉപയോഗിച്ചുണ്ടാക്കിയ കോണ്‍ക്രീറ്റ് തൂണുകളിലാണു വീട് പടുത്തുയര്‍ത്തിയിരിക്കുന്നത്. ആറടിയോളം ഉയരമുള്ള താഴത്തെ നില ഒഴിച്ചിട്ടിരിക്കുകയാണ്. ആവശ്യാനുസരണം ഈ ഭാഗം പാര്‍ക്കിംഗിനോ തൊഴുത്തായോ പഠനമുറിയായോ മാറ്റിയെടുക്കാം. ഒന്നാം നിലയില്‍ സ്വീകരണമുറിയും അടുക്കളയും കിടപ്പുമുറിയും ശുചിമുറിയും. രണ്ടാംനിലയില്‍ ഒരു കിടപ്പുമുറി. വീട്ടുകാര്‍ക്ക് ആവശ്യമുണ്ടെങ്കില്‍…
Read More