ഗുരുക്കന്മാരോടുള്ള വിദ്യാര്‍ഥികളുടെ സ്നേഹം ഒരു കാലത്തും അവസാനിക്കാത്തതാണ്. തങ്ങള്‍ക്ക് നല്ല കാലം വന്നതിനു ശേഷം ഗുരുക്കന്മാരെ സന്ദര്‍ശിക്കാന്‍ പോകുന്ന നിരവധി വിദ്യാര്‍ഥികളുണ്ട്. സ്കൂള്‍ പഠന കാലത്ത് ഒരു ശരാശരി വിദ്യാര്‍ത്ഥിയായിരുന്നു കര്‍ണാടകയിലെ ഉഡുപ്പി സ്വദേശിയായ രാമനാഥ് എസ് റാവു. തുടര്‍ന്ന് വീടിനടുത്തുള്ള സൗമ്യ എന്ന അധ്യാപികയുടെ അടുത്ത് ട്യൂഷന് പോയതോടെയാണ് രാമനാഥിലെ പ്രതിഭ തെളിഞ്ഞത്. ശേഷം ബോര്‍ഡ് പരീക്ഷയില്‍ മികച്ച വിജയം നേടിയ യുവാവ് ഇന്ന് സ്വീഡനിലെ ഒരു കമ്പനിയില്‍ ജോലിയില്‍ പ്രവേശിച്ചിരിക്കുകയാണ്. അവിടുന്ന് ലഭിച്ച ആദ്യ ശമ്പളത്തില്‍ നിന്ന് തന്റെ പ്രിയപ്പെട്ട അധ്യാപികയ്ക്ക് സമ്മാനവുമായി എത്തിയിരിക്കുകയാണ് രാമനാഥ്. അധ്യാപിക സൗമ്യക്ക് സമ്മാനം നല്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത് രാമനാഥിന്റെ സഹോദരി നമ്രത എസ് റാവു ആണ്. രാമനാഥും-സൗമ്യയും തമ്മിലുള്ള സ്നേഹബന്ധത്തിന്റെ കഥയും അവര്‍ ട്വിറ്ററില്‍ ഷെയര്‍ ചെയ്തു. നമ്രതയുടെ വാക്കുകള്‍ ഇങ്ങനെ…ക്ലാസിലെ മറ്റ് വിദ്യാര്‍ത്ഥികളെ…
Read More