പട്ടിണി കിടന്നു മരിക്കുന്നതിലും ഭീകരമല്ലല്ലോ വൈറസ് ! മുല്ലപ്പൂ വിപ്ലവം നടന്ന് ഒരു ദശാബ്ദം പിന്നിടുമ്പോള്‍ എങ്ങുമെത്താടെ ടുണീഷ്യ; ലോക്ക് ഡൗണ്‍ മറന്ന് ഭക്ഷണത്തിനായി ആര്‍ത്തലച്ച് ജനത…

ഒരു ദശാബ്ദം മുമ്പ് ടുണീഷ്യയില്‍ പൊട്ടിപ്പുറപ്പെട്ട മുല്ലപ്പൂ വിപ്ലവം ലോകത്തിന്റെ പല ഭാഗങ്ങളില്‍ മാറ്റങ്ങള്‍ വരുത്തിയെങ്കിലും ടുണീഷ്യയുടെ ഇന്നത്തെ അവസ്ഥ അവര്‍ അവിടെ നിന്ന് എവിടം വരെയെത്തി എന്ന ചോദ്യമുയര്‍ത്തുന്നതാണ്. 2011 ജനുവരി നാലിന് മുഹമ്മദ് ബുവിസീസി എന്ന 27 വയസുള്ള യുവാവിന്റെ രക്തസാക്ഷിത്വത്തിലൂടെ ആവിര്‍ഭവിച്ച മുല്ലപ്പൂ വിപ്ലവം പല കോട്ടകൊത്തളങ്ങളെയും പിടിച്ചു കുലുക്കുന്ന കാഴ്ചയ്ക്കാണ് ലോകം പിന്നീട് സാക്ഷ്യം വഹിച്ചത്. പിതാവിന്റെ മരണശേഷം അമ്മയ്ക്കും പെങ്ങന്മാര്‍ക്കുമായി ജീവിച്ച പഠനത്തില്‍ സമര്‍ഥനായ ആ യുവാവിന് പ്രാരാബ്ദം മൂലം പഠനം ഉപേക്ഷിക്കേണ്ടി വന്നു. തെരുവില്‍ കച്ചവടം നടത്തിയും അറിയാവുന്ന ജോലി ചെയ്തുമായിരുന്നു അന്നന്നത്തേക്കിനുള്ള വക കണ്ടെത്തിയിരുന്നത്. ഒരിക്കല്‍ ചന്തയില്‍ വില്‍പനയ്ക്കിടെ വനിതാ പൊലീസ് ഉദ്യോഗസ്ഥ അയാളുടെ മുഖത്തടിച്ചു. കച്ചവടത്തിനുള്ള ലൈസന്‍സ് ബുവാസീസിക്ക് ഇല്ലെന്നു പറഞ്ഞായിരുന്നു മര്‍ദനം. പരാതി പറയാന്‍ പ്രാദേശിക അധികാരിയായ ഗവര്‍ണറുടെ ഓഫിസിലെത്തി. കേള്‍ക്കാന്‍പോലും അയാള്‍ തയാറായില്ല.…

Read More