അങ്കാറ: തുര്‍ക്കിയിലെ സെന്‍ട്രല്‍ ബാങ്കിന്റെ ചരിത്രത്തില്‍ ആദ്യമായി വനിതാ ഗവര്‍ണര്‍. സാമ്പത്തിക വിദഗ്ധയായ ഡോ. ഹാഫിസ് ഗയേ എര്കാനെ പ്രസിഡന്റ് റജബ് ത്വയിബ് ഉര്ദുഗാന് സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണറായി നിയമിച്ചു. സഹപ് സഹപ് കാവ്സിയോഗ്ലു പിന്‍ഗാമിയായാണ് ഹാഫിസ് ചുമതലയേല്‍ക്കുന്നത്. സാന്‍ഫ്രാന്‍സിസ്കോ ആസ്ഥാനമായുള്ള ഫസ്റ്റ് റിപ്പബ്ലിക് ബാങ്കിന്റെ സഹ സിഇഒയും ഗോള്‍ഡ്മാന്‍ സാഷെ മാനേജിംഗ് ഡയറക്ടറുമായിരുന്നു 41കാരിയായ ഹാഫിസ് യേ. രാജ്യത്തെ പരമ്പരാഗത ധനകാര്യ നയം ഉര്ദുഗാന് പൊളിച്ചെഴുതുന്നു എന്നതിന്റെ സൂചനയാണ് ഹാഫിസ് ഗയേയുടെ നിയമനമെന്നാണു കരുതുന്നത്.
Read MoreTag: TURKEY
തുര്‍ക്കി-സിറിയ ഭൂകമ്പം മൂന്നു ദിവസം മുമ്പുതന്നെ ഒരാള്‍ കൃത്യമായി പ്രവചിച്ചിരുന്നു ! ഡച്ച് ഗവേഷകന്റെ ട്വീറ്റ് ചര്‍ച്ചയാകുന്നു…
തുര്‍ക്കിയിലും സിറിയയിലും വന്‍ദുരന്തം വിതച്ച ഭൂകമ്പത്തിനു പിന്നാലെ ചര്‍ച്ചയായി ഡച്ച് ഗവേഷകന്റെ പ്രവചനം. നെതര്‍ലാന്‍ഡ്സിലെ ആംസ്റ്റര്‍ഡാം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സോളാര്‍ സിസ്റ്റം ജോമെട്രി സര്‍വേയിലെ (എസ്.എസ്.ജി.ഇ.ഒ.എസ്) ശാസ്ത്രജ്ഞനായ ഫ്രാങ്ക് ഹൂഗര്‍ബീറ്റ്സിന്റെ പ്രവചനമാണ് ചര്‍ച്ചയാവുന്നത്. ഉടനെയോ കുറേക്കൂടി കഴിഞ്ഞോ മധ്യ-തെക്കന്‍ തുര്‍ക്കി, ജോര്‍ദാന്‍, സിറിയ, ലെബനന് എന്നിവിടങ്ങളില്‍ റിക്ടര്‍ സ്കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തുന്ന ഭൂചലനമുണ്ടാവാമെന്നായിരുന്നു ഹൂഗര്‍ബീറ്റ്സിന്റെ പ്രവചനം. ഫെബ്രുവരി മൂന്നിനായിരുന്നു അദ്ദേഹത്തിന്റെ പ്രവചനം. ട്വിറ്ററില്‍ തന്റെ പ്രവചനം ഹൂഗര്‍ബീറ്റ്സ് പ്രസിദ്ധപ്പെടുത്തിയെങ്കിലും കാര്യമായ ശ്രദ്ധനേടിയിരുന്നില്ല. ഈ പ്രവചനത്തിനു പിന്നാലെ ഹൂഗര്‍ബീറ്റ്സ് വ്യാജ ശാസ്ത്രജ്ഞനാണെന്ന തരത്തിലുള്ള പ്രതികരണവും പല ഭാഗത്തുനിന്നുണ്ടായി. എന്നാല്‍, പ്രവചനം പുറത്ത് വന്ന് മൂന്നാം ദിവസം തിങ്കളാഴ്ചയാണ് തുര്‍ക്കിയേയും സിറിയയേയും സാരമായി ബാധിച്ച ഭൂചലനമുണ്ടായത്. ഭൂചലനത്തെത്തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ ഇതുവരെ 5,000ത്തിലേറെ മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. പ്രാദേശിക സമയം തിങ്കളാഴ്ച പുലര്‍ച്ചെ നാലോടെയായിരുന്നു ആദ്യ ഭൂചലനമുണ്ടായത്. 7.8 തീവ്രതരേഖപ്പെടുത്തിയ…
Read More‘പൂച്ചക്കുട്ടികള്‍’ എന്ന് വിളിച്ച് അല്പവസ്ത്രധാരികളായ സ്ത്രീകള്‍ക്കൊപ്പം പരിപാടി ! അവതാരകനായ മതപണ്ഡിതന് 8,658 വര്‍ഷം തടവുശിക്ഷ
അല്‍പ്പ വസ്ത്രധാരികളായ സ്ത്രീകള്‍ക്കൊപ്പം പരിപാടി അവതരിപ്പിച്ചതിന് തുര്‍ക്കിയില്‍ ടെലിവിഷന്‍ അവതാരകമായ മതപണ്ഡിതന് 8,658 വര്‍ഷം തടവുശിക്ഷ വിധിച്ച് കോടതി. അല്പവസ്ത്രധാരികളും അമിതമായി മേക്കപ്പ് ചെയ്തതുമായ സ്ത്രീകള്‍ക്കൊപ്പം ടെലിവിഷന്‍ പരിപാടി അവതരിപ്പിച്ചുവെന്ന കുറ്റം ചുമത്തിയാണ് ഇസ്താംബൂള്‍ പരമോന്നത ക്രിമിനല്‍ കോടതി ഇദ്ദേഹത്തെ ശിക്ഷിച്ചത്. അദ്നാന് ഒക്താര്‍ എന്ന അവതാരകനെയാണ് ശിക്ഷിച്ചത്. അല്പവസ്ത്രധാരികളായ സ്ത്രീകളെ ചുറ്റുംനിര്ത്തുകയും അവരെ ‘പൂച്ചക്കുട്ടികള്‍’ എന്നുവിളിക്കുകയും ചെയ്തുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു. പ്രപഞ്ച സൃഷ്ടിയെ കുറിച്ചും യാഥാസ്ഥിതിക മൂല്യങ്ങളെ കുറിച്ചും പ്രഭാഷണം നടത്തുന്ന പണ്ഡിതനാണ് അദ്നാന് ഒക്താര്‍. 2018 ല്‍ സാമ്പത്തിക തട്ടിപ്പ് കേസിലാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. പിന്നീട് പീഡനക്കുറ്റങ്ങളും ചുമത്തുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ലൈംഗിക കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെട്ട 66കാരന് 1,075 വര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നു. ലൈംഗിക കുറ്റങ്ങളും പ്രായപൂര്‍ത്തിയാകാത്തവരെ പീഡിപ്പിച്ചതും തട്ടിപ്പും രാഷ്ട്രീയ, സൈനിക അട്ടിമറിക്കും ശ്രമിച്ചുവെന്ന കുറ്റമാണ് ഇയാള്‍ക്കെതിരെ ചുമത്തിയത്. എന്നാല്‍ ഈ…
Read Moreലഹരിത്തേന്‍ കുടിച്ച് ‘പാമ്പായി’ ! ലക്കുകെട്ട കരടിക്കുഞ്ഞിനെ ഒരുവിധത്തില്‍ രക്ഷിച്ചെടുത്ത് അധികൃതര്‍; വീഡിയോ വൈറല്‍…
ലഹരിത്തേന്‍ കുടിച്ച് ലക്കുകെട്ട കരടിക്കുഞ്ഞിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. വടക്കുപടിഞ്ഞാറന്‍ തുര്‍ക്കിയിലെ ഡൂസിലാണ് സംഭവം. ലഹരിത്തേന്‍ കുടിച്ച ശേഷം ചലിക്കാനാകാതെ ഒരു വാഹനത്തിന്റെ പിറകിലാണ് പെണ്‍കരടി കയറിയിരുന്നത്. മാഡ് ഹണി എന്നും ഡേലി ബാല്‍ എന്നുമറിയപ്പെടുന്ന ലഹരിത്തേന്‍ ഹിമാലയന്‍ താഴ്വരകളിലും തുര്‍ക്കിയിലും മാത്രമാണ് കണ്ടുവരുന്നത്. ഇവിടെയുള്ള ചില റോഡോഡെന്‍ഡ്രണ്‍ സസ്യങ്ങള്‍ തങ്ങളുടെ തേനില്‍ ഗ്രേയാനോ ടോക്സിന് എന്ന ലഹരിയുള്ള രാസസംയുക്തം ഉത്പാദിപ്പിക്കും. ഈ ചെടികളിലെ പൂന്തേന്‍ തേനീച്ചകള്‍ കുടിക്കുന്നതാണ് ലഹരിത്തേന്‍ അഥവാ മാഡ് ഹണിക്ക് കാരണമാകുന്നത്. ചുവന്ന ചെളിയുടെ നിറമുള്ള ഈ തേനിന് ചവര്‍പ്പു രുചിയും ശക്തമായ ഗന്ധവുമാണ്. ഇത് സസ്തനികളില്‍ ലഹരിക്ക് വഴിവയ്ക്കും. ഇത്തരം തേന്‍ ഒരു സ്പൂണ്‍ അളവില്‍ പോലും നേരിട്ടോ വെള്ളത്തില്‍ കലര്‍ത്തിയോ ഭക്ഷിക്കുന്നത് ശക്തമായ മത്തിന് കാരണമാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഡൂസിലെ പെണ്‍കരടി ഈ തേന്‍ അളവില്‍ കൂടുതല്‍…
Read Moreഇടവേളയ്ക്കു ശേഷം പ്രാചീന ലിപിയിലുള്ള എഴുത്തുമായി ഏകശില വീണ്ടും ! ഇത്തവണ പ്രത്യക്ഷമായത് തുര്‍ക്കിയിലെ 12000 വര്‍ഷം പഴക്കമുള്ള ക്ഷേത്രത്തിനു സമീപം; അന്യഗ്രഹജീവികളുടെ കളിയോ…
ഒരു സമയത്ത് ലോകത്തെ ആശങ്കപ്പെടുത്തിയ ഏകശില വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ഇപ്രാവശ്യം തുര്‍ക്കിയിലെ തെക്കുകിഴക്കന്‍ പ്രവിശ്യയായ സന്‍ലി ഉര്‍ഫയിലാണ് ഏകശില കണ്ടെത്തിയത്. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ ഉയര്‍ന്ന ഏകശില കുറച്ചു ദിവസങ്ങള്‍ക്കു ശേഷം അപ്രത്യക്ഷമാവുകയും ചെയ്തു.തുര്‍ക്കിയിലെ പുരാതന ക്ഷേത്രമായ ഗോപെക്ലിടെപെയ്ക്ക് സമീപമാണ് ഏകശില ഉയര്‍ന്നിരിക്കുന്നത്. 12000 വര്‍ഷം പഴക്കമുള്ള ഈ ക്ഷേത്രം യുനെസ്‌ക്കോയുടെ പൈതൃകപട്ടികയില്‍ ഉള്‍പ്പെട്ടതാണ്. മൂന്ന് മീറ്ററോളം ഉയരമുണ്ട് ലോഹനിര്‍മിതമായ ഈ ഏകശിലയ്ക്ക്. 45 സെന്റീമീറ്ററോളം വീതിയുള്ള ഏകശിലയുടെ മുകളിലായി പ്രാചീന ഭാഷയായ ഗോതുര്‍ക്ക് ലിപിയില്‍ എഴുതിയിട്ടുമുണ്ട്. ‘ചന്ദ്രനെ കാണണമെങ്കില്‍ ആകാശത്തേക്ക് നോക്കൂ’ എന്നാണ് ഇതില്‍ എഴുതിയിരിക്കുന്നതെന്ന് വിദഗ്ധര്‍ വ്യക്തമാക്കി. ഫ്യുവട്ട് ഡെമിര്‍ഡില്‍ എന്ന സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് ഏകശില സ്ഥാപിച്ചിരിക്കുന്നത്. കൃഷിയിടത്തില്‍ നിന്നും മടങ്ങുവഴിയാണ് ഇത് കണ്ടതെന്നും ഉടന്‍തന്നെ സുരക്ഷാസേനയെ വിവരമറിയിച്ചെന്നും ഡെമിര്‍ഡില്‍ വ്യക്തമാക്കി. ഏകശിലകാണാന്‍ ദൂരസ്ഥലങ്ങളില്‍ നിന്നുംപോലും ആളുകളെത്തുന്നുണ്ട്. എത്രയും വേഗം ഏകശില സ്ഥാപിച്ചവര്‍ തന്റെ…
Read Moreദശലക്ഷക്കണക്കിന് അഭയാര്‍ഥികളെ യൂറോപ്പിലോട്ട് തുറന്നുവിട്ട് തുര്‍ക്കി ! രാജ്യത്തേക്കു കയറാന്‍ എത്തിയവരെ വെടിവെച്ചു തുരത്തി ഗ്രീസും ബള്‍ഗേറിയയും; യൂറോപ്പ് അഭിമുഖീകരിക്കുന്നത് ഗുരുതരമായ അഭയാര്‍ഥി പ്രവാഹത്തിന്…
ഒരിടവേളയ്ക്കു ശേഷം അഭയാര്‍ഥി പ്രവാഹം യൂറോപ്പിനെ കലുഷിതമാക്കാനൊരുങ്ങുന്നു. രാജ്യത്ത് തങ്ങിയിരുന്ന ദശലക്ഷക്കണക്കിന് അഭയാര്‍ഥികളെ തുര്‍ക്കി തുറന്നു വിട്ടതാണ് യൂറോപ്പിനെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. 3.6 ദശലക്ഷം അഭയാര്‍ഥികളെയാണ് എങ്ങോട്ടു വേണമെങ്കിലും പൊയ്‌ക്കൊള്ളാന്‍ പറഞ്ഞ് തുര്‍ക്കി തുറന്നു വിട്ടത്. ഇതോടെ ബ്രിട്ടനടക്കമുള്ള രാജ്യത്തേക്ക് വന്‍ അഭയാര്‍ഥി പ്രവാഹത്തിനാണ് കളമൊരുങ്ങിയിരിക്കുന്നത്. ഭാണ്ഡക്കെട്ടുമായി ഗ്രീസിലേക്കും ബള്‍ഗേറിയയിലേക്കും നീങ്ങിയ അഭയാര്‍ഥികളെ ഈ രാജ്യങ്ങള്‍ നേരിട്ടത് തോക്കു കൊണ്ടായിരുന്നു. അഭയാര്‍ഥികളെ വെടിവെച്ചു ഭയപ്പെടുത്തിയാണ് ഈ രാജ്യങ്ങള്‍ തങ്ങളുടെ രാജ്യാതിര്‍ത്തിയില്‍ നിന്നും അകറ്റിയത്. ഇത്തരം അഭയാര്‍ത്ഥികള്‍ ഗ്രീസിന്റെയും ബള്‍ഗേറിയയുടെയും അതിര്‍ത്തികള്‍ വിജയകരമായി മറി കടന്നാല്‍ അവര്‍ക്ക് യൂറോപ്പിലെ ഏത് രാജ്യത്തേക്കും അനായാസം എത്തിച്ചേരാനാവുമെന്ന ഭീഷണിയും മുമ്പില്ലാത്ത വിധത്തില്‍ ശക്തമായിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് തുര്‍ക്കിയുടെ അയല്‍രാജ്യങ്ങളെല്ലാം അതിര്‍ത്തി സുരക്ഷ കര്‍ക്കശമാക്കിയിരിക്കുകയാണ്. ഇവര്‍ തങ്ങളുടെ രാജ്യത്തേക്ക് കടന്ന് കയറാതിരിക്കാന്‍ കര-കടല്‍ അതിര്‍ത്തികളിലെ സുരക്ഷ പരമാവധിയാക്കിയിരിക്കുന്നുവെന്നാണ് ഗ്രീസ് പ്രതികരിച്ചിരിക്കുന്നത്. പ്രതിരോധത്തിന്റെ ഭാഗമായി ബള്‍ഗേറിയ…
Read Moreപയ്യന്റെ ദയനീയത കണ്ട് ജിംനേഷ്യം ഉടമയുടെ മനസ്സലിഞ്ഞു; അഭയാര്‍ഥി ബാലന് ജിംനേഷ്യത്തില്‍ ആജീവനാന്ത അംഗത്വം…
തുര്‍ക്കിയിലെ പാതയോരത്തു നിന്ന് ജിംനേഷ്യത്തിലേക്കു നോക്കി നില്‍ക്കുന്ന സിറിയന്‍ അഭയാര്‍ഥി ബാലന്റെ ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയായി മാറിയിരുന്നു. ഈ ചിത്രത്തിന് ഒരു ഗംഭീര ക്ലൈമാക്‌സ് ഇപ്പോള്‍ ഉണ്ടായിരിക്കുകയാണ്. അഭയാര്‍ഥിബാലന് ഇതേ ജിംനേഷ്യത്തില്‍ സൗജന്യമായി ആജീവനാന്ത അംഗത്വം ലഭിച്ചു. സിറിയയിലെ ആഭ്യന്തരയുദ്ധത്തെ തുടര്‍ന്ന് തുര്‍ക്കിയിലേക്കു പലായനം ചെയ്ത മൊഹമ്മദ് ഖാലിദ് എന്ന പന്ത്രണ്ട് വയസുകാരനായിരുന്നു ഈ ചിത്രത്തില്‍. ഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെട്ട ചിത്രം ജിമ്മിന്റെ ഉടമയും കാണുവാന്‍ ഇടയായി. തുടര്‍ന്ന് ഈ ബാലനെ ആര്‍ക്കെങ്കിലും അറിയാമോ എന്നു ചോദിച്ച് അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ ഈ ചിത്രം പങ്കുവയ്ക്കുകയും ചെയ്തു. ആളെ കണ്ടെത്തിയതോടെ ബാലന് ഈ ജിമ്മില്‍ ആജിവനാന്ത അംഗത്വം സൗജന്യമായി നല്‍കുമെന്നും അദ്ദേഹം അറിയിക്കുകയായിരുന്നു. മൊഹമ്മദിനൊപ്പമുള്ള ചിത്രവും അദ്ദേഹം പങ്കുവച്ചു. ശരീരത്തിന്റെ അമിതവണ്ണം കുറയ്ക്കുകയെന്നതാണ് തന്റെ ആഗ്രഹമെന്നാണ് മൊഹമ്മദ് പറയുന്നത്. ഇതിനായി ജിംനേഷ്യം അധികൃതര്‍ അവന് പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.…
Read Moreആമിര്‍ഖാനെ ഐസാക്കി ‘ഐസ്‌ക്രീം കച്ചവടക്കാരന്‍’ ! തുര്‍ക്കിയിലെത്തിയ ആമീറിനെ ഐസ്‌ക്രീം കച്ചവടക്കാരന്‍ വട്ടു കളിപ്പിക്കുന്ന വീഡിയോ വൈറലാവുന്നു…
പയ്യെത്തിന്നാല്‍ പനയും തിന്നാം എന്നാണ് ചൊല്ല്. എന്നാല്‍ ഒരു ഐസ്‌ക്രീം തിന്നാന്‍ ബോളിവുഡ് സൂപ്പര്‍താരം ആമിര്‍ഖാന്‍ പെട്ട പാട് കണ്ടറിയേണ്ടതാണ്. തുര്‍ക്കിയിലെത്തിയ ആമിര്‍ഖാന്‍ ഒരു ഐസ്‌ക്രീം കടയില്‍ എത്തിയപ്പോഴാണ് സംഭവം. ഐസ്‌ക്രീം വാങ്ങാന്‍ വരുന്നയാളെ തന്ത്രപരമായി കബളിപ്പിക്കുന്ന വില്‍പനക്കാരന്റെ വീഡിയോ നമ്മള്‍ മുമ്പും കണ്ടിട്ടുണ്ട്. എന്നാല്‍ ഇത് അതുക്കും മേലെയാണെന്നാണ് വീഡിയോ കണ്ടവര്‍ പറയുന്നത്. ഓരോ തവണ ആമിര്‍ ഐസ്‌ക്രീം കഴിക്കാനൊരുങ്ങുമ്പോഴും കച്ചവടക്കാരന്‍ തന്ത്രപൂര്‍വം ഐസ്‌ക്രീം തട്ടിയെടുക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്. ഒക്ടോബര്‍ 7ന് പോസ്റ്റ് ചെയ്ത വീഡിയോ ഫെയ്‌സ്ബുക്കില്‍ ഇതുവരെയും 60 ലക്ഷത്തില്‍ അധികം പേര്‍ കണ്ടു കഴിഞ്ഞു. ട്വിറ്ററിലും വീഡിയോ റീട്വീറ്റ് ചെയ്യപ്പെടുകയാണ്.
Read More