ശക്തികേന്ദ്രങ്ങളില്‍ നിന്ന് നിഷ്കാസിതമായ ഐഎസിന്റെ തിരിച്ചുവരവിന് സഹായകമാവുകയാണ് തുര്‍ക്കി സൈന്യത്തിന്റെ നടപടികള്‍. ഐഎസിന്റെ തകര്‍ച്ചയോടെ സിറിയയില്‍ നിന്നും അമേരിക്കന്‍ സൈന്യം പിന്മാറിയതോടെ ഇവിടേക്ക് ഇരച്ചെത്തിയ തുര്‍ക്കി സൈന്യം കുര്‍ദ്ദുകള്‍ക്കെതിരേ ആക്രമണം അഴിച്ചു വിട്ടിരിക്കുകയാണ്. ഐഎസിനെതിരേ അമേരിക്കയ്ക്കൊപ്പം ചേര്‍ന്ന് പോരാടിയ കുര്‍ദ്ദുകളുടെ ഉന്മൂലനാശമാണ് തുര്‍ക്കി ലക്ഷ്യമിടുന്നത്. തീവ്രവാദികളെന്നു വിശേഷിപ്പിച്ച് തുര്‍ക്കി കുര്‍ദ്ദുകളെ ആക്രമിക്കുമ്പോള്‍ തങ്ങളെ സിറിയയില്‍ നിന്നു തുരത്തിയവര്ക്കെതിരേ തിരിച്ചടിക്കാന്‍ ഐഎസിനും അവസരമൊരുങ്ങുകയാണ്. അമേരിക്കന്‍ സൈന്യം സിറിയയില്‍ നിന്നു പിന്‍വാങ്ങിയതോടെ സിറിയന്‍ മണ്ണില്‍ ഇരച്ചെത്തിയ തുര്‍ക്കി സൈന്യം പറയുന്നത് തങ്ങള്‍ എത്തിയിരിക്കുന്നത് സമാധാനം പുനഃസ്ഥാപിക്കാനാണെന്നാണ്. എന്നാല്‍ സിറിയയില്‍ എത്തിയ ഇവര്‍ ഐഎസിനെ ആക്രമിക്കുന്നതിനു പകരം ആക്രമിക്കുന്നതാവട്ടെ ഐഎസിന്റെ ശത്രുക്കളായ കുര്‍ദ്ദുകളെയും. നിരവധി കുര്‍ദ്ദുകളെയാണ് വ്യോമാക്രമണങ്ങളിലൂടെയും വെടിവെപ്പിലൂടെയും ടര്‍ക്കിഷ് സേന ഇതിനോടകം കൊന്നൊടുക്കിയത്. ഐഎസ് പോരാളികളെ പാര്‍പ്പിച്ചിരിക്കുന്ന ജയിലുകളുടെ ചുമതലയുള്ള കുര്‍ദ്ദ് പോരാളികളെയാണ് തുര്‍ക്കി പ്രധാനമായും ലക്ഷ്യമിടുന്നത്. ഇതിനോടകം പല…
Read More