കിഴക്കന്‍ തുര്‍ക്കിസ്ഥാനില്‍ നടമാടുന്നത് ചൈനയുടെ മുസ്ലിം വംശഹത്യയെന്ന് റിപ്പോര്‍ട്ട്. ഉയ്ഗൂര്‍ മുസ്ലീങ്ങള്‍ക്കെതിരെ നടത്തുന്നത് വംശഹത്യയാണെന്നും സെന്റര്‍ ഫോര്‍ ഉയിഗൂര്‍ സ്റ്റഡീസിന്റെ (സിയുഎസ്) റിപ്പോര്‍ട്ടില്‍ പറയുന്നു. ഉയിഗൂര്‍ മുസ്ലീങ്ങളെ വംശഹത്യയിലേക്ക് നയിക്കുകയാണ് ചൈനീസ് ഭരണകൂടമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇസ്ലാമോഫോബിയ ഇന്‍ ചൈന ആന്റ് ആറ്റിറ്റിയൂഡ്സ് ഓഫ് മുസ്ലിം കണ്ട്രീസ് എന്ന പേരിലാണ് റിപ്പോര്‍ട്ട് പുറത്തിറക്കിയിരിക്കുന്നത്. ചൈനയുടെ പിന്തുണയോടെ മുസ്ലീങ്ങള്‍ക്കെതിരെ നടത്തുന്ന പ്രതിരോധ ആക്രമണങ്ങളാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 1949ല്‍ പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈന സ്ഥാപിതമായത് മുതല്‍ ഈ നിലപാട് തന്നെയാണ് പിന്തുടരുന്നതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ന് ചൈനീസ് ഭരണകൂടം കിഴക്കന്‍ തുര്‍ക്കിസ്ഥാനില്‍ ഇസ്ലാമിനെതിരെ പ്രത്യക്ഷ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. ഉയിഗൂര്‍ മുസ്ലീം വിഭാഗത്തിനെതിരെ വംശഹത്യ നടത്തുകയാണ് ഇവര്‍. എന്നാല്‍ ചൈന നടത്തുന്ന വ്യാജ പ്രചാരണം കാരണം മുസ്ലിം രാജ്യങ്ങള്‍ക്ക് ചൈനയുടെ യഥാര്‍ത്ഥ മുഖം തിരിച്ചറിയാന്‍ ഇതുവരെ സാധിച്ചിട്ടില്ലെന്നും സെന്റര്‍ ഫോര്‍…
Read More