രോഗപ്രതിരോധശക്തി മെച്ചപ്പെടുത്തുന്നതിനു മഞ്ഞൾ ഫലപ്രദമെന്നു ഗവേഷകർ. മഞ്ഞളിലടങ്ങിയിരിക്കുന്ന കുർക്യൂമിൻ ആന്റി ഓക്സിഡന്റാണ്. നാരുകൾ, വിറ്റാമിൻ സി, ബി6, മാംഗനീസ്, ഇരുന്പ്, ഒമേഗ 3 ഫാറ്റി ആസിഡ് തുടങ്ങിയ പോഷകങ്ങൾ മഞ്ഞളിലുണ്ട്. മഞ്ഞൾ ചേർത്ത കറികൾ ആരോഗ്യപ്രദം. വിവിധ തരം കാൻസറുകൾക്കെതിരേ പോരാടാൻ മഞ്ഞൾ സഹായകമെന്നു ഗവേഷകർ. ഇതു സംബന്ധിച്ചു ഗവേഷണങ്ങൾ തുടരുന്നു. മഞ്ഞൾ ആന്റി സെപ്റ്റിക്കാണ്. മുറിവുകൾ, പൊള്ളലുകൾ എന്നിവയെ സുഖപ്പെടുത്താൻ മഞ്ഞളിനു കഴിവുണ്ട്. ചർമാരോഗ്യത്തിന് ചർമത്തിലെ മുറിവുകൾ, പാടുകൾ എന്നിവ മാറാൻ മഞ്ഞൾ സഹായകം. ചർമം ശുദ്ധമാകുന്പോൾ സൗന്ദര്യം താനേ വരും. മുറിവുകൾ ഉണക്കുന്നതിനും നഷ്ടപ്പെട്ട ചർമത്തിനു പകരം പുതിയ ചർമം രൂപപ്പെടുന്നതിനും മഞ്ഞൾ ഗുണപ്രദം. ചർമരോഗങ്ങളെ ചെറുക്കാൻ മഞ്ഞൾ ഫലപ്രദം. വെളളരിക്കയുടെയോ നാരങ്ങയുടെയോ നീരുമായി മഞ്ഞൾ ചേർത്തു മുഖത്തു പുരട്ടുന്നതുശീലമാക്കിയാൽ തിളക്കം കൂടുമത്രേ. പ്രസവശേഷം ചർമത്തിലുണ്ടാകുന്ന സ്ട്രച്ച് മാർക്ക് കുറയ്ക്കുന്നതിനു മഞ്ഞൾ ഫലപ്രദം. മഞ്ഞളും…
Read MoreTag: turmeric
ഒരു കൈയ്യബദ്ധം പറ്റി നാറ്റിക്കരുത് ! മഞ്ഞപ്പൂച്ചയെ കണ്ട് അന്തംവിട്ട് സോഷ്യല്‍ മീഡിയ…
പല നിറത്തിലുള്ള പൂച്ചകളെ എല്ലാവരും കണ്ടിട്ടുണ്ടെങ്കിലും മഞ്ഞ നിറത്തിലുള്ള ഒരെണ്ണത്തിനെ കാണുന്നത് ഇതാദ്യമായിരിക്കും. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഈ മഞ്ഞപ്പൂച്ചയാണ് ഫേസ്ബുക്കില്‍ താരം. ഒറ്റനോട്ടത്തില്‍ ‘പികാച്ചു’ എന്ന കാര്‍ട്ടൂണ്‍ കഥാപാത്രത്തെ ഓര്‍മ്മിപ്പിക്കും ഈ മഞ്ഞപ്പൂച്ച. യഥാര്‍ഥത്തില്‍ പൂച്ചയുടെ നിറം വെള്ളയാണ്. പൂച്ചയുടെ ഉടമയായ പെണ്‍കുട്ടിയ്ക്ക് പറ്റിയ കൈയ്യബദ്ധമാണ് വെള്ളപ്പൂച്ചയെ മഞ്ഞപ്പൂച്ചയാക്കിയത്. തായ്ലാന്‍ഡുകാരിയായ സുപമാസ് എന്ന പെണ്‍കുട്ടിയുടേതാണ് പൂച്ച. ഇതിന്റെ കാലുകളില്‍ എന്തോ ഫംഗല്‍ ബാധ കണ്ടെത്തിയതിനെ തുടര്‍ന്ന് മഞ്ഞള്‍ തേച്ച് സുഖപ്പെടുത്താന്‍ ശ്രമിച്ചതായിരുന്നു സുപമാസ്. കൂട്ടത്തില്‍ വെറുതെ ഒരു രസത്തിന് പൂച്ചയുടെ ദേഹമാകെയും മഞ്ഞള്‍ സ്ക്രബ്ബര്‍ ഉരച്ചു. അല്പസമയം കഴിഞ്ഞപ്പോഴേക്ക് നല്ല ‘ബ്രൈറ്റ് യെല്ലോ’ നിറമായി പൂച്ചയ്ക്ക്. പിന്നീട് ഇതിന്റെ ചിത്രങ്ങള്‍ സുപമാസ് തന്നെയാണ് ഫേസ്ബുക്കിലൂടെ ആദ്യം പങ്കുവച്ചത്. കൗതുകം തോന്നി നോക്കിയവരൊക്കെ എന്താണ് പൂച്ചയുടെ മഞ്ഞനിറത്തിന് പിന്നിലെ കാരണം എന്നും അന്വേഷിച്ചു. മിക്കവരും ‘മഞ്ഞപ്പൂച്ച’ ചിത്രങ്ങള്‍…
Read More