സ്ത്രീധന പീഡനങ്ങളും അതുമൂലമുണ്ടാകുന്ന മരണങ്ങളും സമൂഹത്തില്‍ കൂടിവരുന്ന സാഹചര്യത്തില്‍ വിചിത്രമായ ഒരു സ്ത്രീധനത്തെപ്പറ്റിയുള്ള വാര്‍ത്തയാണ് വൈറലാകുന്നത്. ഔറംഗാബാധില്‍ നിന്നുമാണ് ഈ വാര്‍ത്ത. 21 നഖങ്ങളുള്ള ഒരു ആമയെയും ഒരു ലാബ്രഡോര്‍ നായയെയുമാണ് ഔറംഗബാദ് സ്വദേശിയായ സൈനികനും കുടുംബവും പെണ്‍വീട്ടുകാരോട് ആവശ്യപ്പെട്ടത്. ഈ വര്‍ഷം ഫെബ്രുവരിയിലാണ് സൈനികനും പെണ്‍കുട്ടിയും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്. വിവാഹ നിശ്ചയത്തിനു മുന്‍പു തന്നെ രണ്ടു ലക്ഷം രൂപയും 10 ഗ്രാം സ്വര്‍ണവും വധുവിന്റെ വീട്ടുകാര്‍ സ്ത്രീധനമായി കൈമാറിയിരുന്നു. നിശ്ചയത്തിനു ശേഷം വിവാഹം നടക്കണമെങ്കില്‍ ഭാഗ്യചിഹ്നമായി കരുതുന്ന 21 കാല് നഖങ്ങളുള്ള ആമയും കറുത്ത നിറത്തിലുള്ള ലാബ്രഡോര്‍ നായയും വേണമെന്ന ഡിമാന്‍ഡും ഇവര്‍ വച്ചിരുന്നു. ഇവയ്ക്കു പുറമേ ഒരു ബുദ്ധപ്രതിമ, നിലവിളക്ക് എന്നിവയും വധുവിന് സ്ഥിരമായ സര്‍ക്കാര്‍ ജോലി വാങ്ങി നല്‍കാമെന്ന ഉറപ്പിന്മേല് പത്ത് ലക്ഷം രൂപയും ഇവര്‍ ആവശ്യപ്പെട്ടു. 21 നഖങ്ങളുള്ള…
Read MoreTag: turtle
നീ ആറ്റില്‍ നിന്ന് ആവോലിയെ പിടിച്ചു തരുമ്പോള്‍ ഞാന്‍ ആരാമത്തില്‍ നിന്ന് ആപ്പിള്‍ പറിച്ചു തരും ! ആമയ്ക്ക് ആപ്പിള്‍ കൊടുക്കുന്ന ചിമ്പാന്‍സിയുടെ വീഡിയോ വൈറലാകുന്നു…
മൃഗങ്ങള്‍ തമ്മിലുള്ള സൗഹൃദത്തിന്റെ നിരവധി വീഡിയോകളാണ് ദിനംപ്രതി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.അത്തരത്തില്‍ ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ ലോകത്ത് വൈറലായിക്കൊണ്ടിരിക്കുന്നത്. ഒരു ചിമ്പാന്‍സിയും ആമയുമാണ് വീഡിയോയിലെ താരങ്ങള്‍. ചിമ്പാന്‍സി ആപ്പിള്‍ കഴിക്കുന്നത് വീഡിയോയില്‍ കാണാം. പിന്നാലെ തൊട്ടടുത്തുണ്ടായിരുന്ന ആമയ്ക്ക് ആപ്പിള്‍ പങ്കു വെക്കുകയും ചെയ്യുന്നുണ്ട്. തന്റെ കയ്യില്‍ വെച്ച് തന്നെയാണ് ആമയ്ക്ക് ചിമ്പാന്‍സി ആപ്പിള്‍ കഴിക്കാന്‍ കൊടുക്കുന്നത്. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഓഫീസര്‍ സൂസന്ത നന്ദയാണ് ഈ വീഡിയോ ട്വിറ്ററിലൂടെ പങ്കുവെച്ചത്. പങ്കിടുന്നതിലൂടെ മാത്രമേ സ്നേഹം വളരുകയുള്ളൂ എന്ന കുറിപ്പോടെയാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.എന്തായാലും വളരെപ്പെട്ടെന്നു തന്നെ വീഡിയോ വൈറലാകുകയും ചെയ്തു.
Read More