മൂന്നാര്‍: മൂന്നാര്‍ കൈയ്യേറി അനധികൃത നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തി പരിസ്ഥിതിയെ തകര്‍ക്കുന്നതു തുടരുന്നതിനിടയില്‍ മനുഷ്യന്റെ കൊടും ക്രൂരതയുടെ വാര്‍ത്തയാണ് വെളിയില്‍ വരുന്നത്. കണ്ണന്‍ ദേവന്‍ തോട്ടത്തില്‍ നിന്നു വിരട്ടിയോടിച്ച കാട്ടുകൊമ്പനെ മൂന്നാര്‍ ചെണ്ടുവരയില്‍ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. തോട്ടത്തിലെത്തുകയും ജനവാസകേന്ദ്രങ്ങളിലേക്ക് നീങ്ങുകയും ചെയ്തപ്പോഴാണ് കാട്ടാനയെ വിരട്ടിയോടിക്കാന്‍ ജെസിബികള്‍ എത്തിച്ചത്. ജെസിബിക്കൈ ഉപയോഗിച്ച് വിരട്ടുന്നതിനിടെ കാട്ടാനയുടെ മസ്തകത്തില്‍ അടിയേറ്റതാണ് ആന ചരിയാന്‍ കാരണമെന്ന് സംശയിക്കുന്നു. ഇതോടെ ജെസിബി െ്രെഡവറേയും ജെസിബിയും വനംവകുപ്പ് അധികൃതര്‍ കസ്റ്റഡിയിലേടുത്തു. അതേസമയം കാട്ടാനകള്‍ ജനവാസകേന്ദ്രത്തിലെത്തുന്നത് തടയാന്‍ വനംവകുപ്പ് അധികൃതര്‍ നടപടി സ്വീകരിക്കാത്തതാണ് എല്ലാത്തിനും കാരണമെന്ന് നാട്ടുകാരും ആരോപിക്കുന്നു. ജനവാസ കേന്ദ്രത്തിലെത്തിയപ്പോള്‍ മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്തോടെ കാട്ടിലേക്കു വിരട്ടിയോടിച്ച കാട്ടാനയാണു ചരിഞ്ഞത്. മറയൂര്‍, കാന്തല്ലൂര്‍, മൂന്നാര്‍, ചിന്നക്കനാല്‍ മേഖലയില്‍ കഴിഞ്ഞ മൂന്നു മാസങ്ങളായി കാട്ടാനയുടെ ശല്യം രൂക്ഷമായുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് കഴിഞ്ഞ ദിവസം കൊമ്പന്‍ എത്തിയതും പലയിടത്തും…
Read More