‘തുത്തന്ഖാമന്’ വെറും പതിനെട്ട് വയസുവരെ മാത്രമേ ജീവിച്ചിരുന്നുള്ളെങ്കിലും ഈജിപ്യന്‍ ഫറവോമാരില്‍ ഏറ്റവും പ്രശസ്തന്‍ ആരെന്ന ചോദ്യത്തിന് വേറെ ഉത്തരം തേടേണ്ടതില്ല. എങ്ങനെ മരിച്ചെന്ന് ഇന്നും ഉത്തരം കിട്ടാത്ത തുത്തന്‍ഖാമന്‍ ചരിത്രത്തിലേ തന്നെ ഏറ്റവും ദുരൂഹതയുണര്‍ത്തുന്ന വ്യക്തികളിലൊരാളാണ്. മാത്രമല്ല തുത്തന്‍ ഖാമന്റെ ശവകുടീരത്തിലെത്തിയവരെല്ലാം അകാലത്തില്‍ മരണമടയുകയും ചെയ്തു. ദുരൂഹതയുടെ കാര്യത്തില്‍ തുത്തന്‍ഖാമന് ഒപ്പം നില്‍ക്കുന്ന ഒരാളുണ്ടെങ്കില്‍ അത് മറ്റാരുമല്ല അദ്ദേഹത്തിന്റെ ഭാര്യ ‘അങ്കെസെനാമുന്‍ ആണ്. ഈജിപ്തിന്റെ പൗരാണിക ചരിത്രത്തെക്കുറിച്ചുള്ള പഠനത്തില്‍ ഇത്രയേറെ ചര്‍ച്ച ചെയ്യപ്പെട്ട മറ്റൊരു രാജകുമാരിയുണ്ടാകില്ല. മരിക്കുമ്പോള്‍ പ്രായം വെറും 26 മാത്രം. നേട്ടങ്ങളുടെ പേരിലല്ല, അത്രയും കാലത്തിനിടെ അവര്‍ക്ക് അനുഭവിക്കേണ്ടി വന്ന ദുരിതങ്ങളുടെ പേരിലാണ് അനെക്‌സെനമുന്‍ എന്ന രാജകുമാരി ചരിത്രത്തിന്റെ താളുകളില്‍ മായാതെ കിടക്കുന്ത്. അര്‍ധസഹോരദരനായ തുത്തന്‍ഖാമന്റെ ഭാര്യപഥത്തില്‍ നിന്നും സ്വന്തം പിതാവിന്റെയും മുത്തച്ഛന്റെയും ഉള്‍പ്പെടെ ഭാര്യയാകേണ്ടി വന്ന പെണ്‍കുട്ടി. പക്ഷേ ചരിത്രത്തെ തുണിയില്‍ പൊതിഞ്ഞുകെട്ടി…
Read More