ആലുവയില്‍ അന്യസംസ്ഥാനത്തൊഴിലാളിയുടെ ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിലെ പ്രതി പിടിയില്‍. ആലുവ ബാറിനു സമീപത്തുനിന്നാണ് അറസ്റ്റ്. തിരുവനന്തപുരം പാറശാല ചെങ്കല്‍ വ്ളാത്താങ്കര സ്വദേശി ക്രിസ്റ്റില്‍ (36) ആണ് പിടിയിലായത്. 2017ല്‍ വയോധികയെ പീഡിപ്പിച്ച കേസില്‍ പ്രതിയായതോടെയാണ് നാട്ടില്‍നിന്ന് മുങ്ങിയത്. ഇയാള്‍ നാട്ടില്‍ വന്നിട്ട് ഒന്നര വര്‍ഷത്തിലേറെയായതായി നാട്ടുകാര്‍ പറയുന്നു. മൃഗങ്ങളെ ഉപദ്രവിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. കുട്ടിക്കാലം മുതലേ മോഷണക്കേസുകളില്‍ പ്രതിയാണ്. ഇലക്ട്രോണിക് സാധനങ്ങളും മൊബൈലും മോഷ്ടിച്ചായിരുന്നു തുടക്കം. നാട്ടില്‍ ആരുമായും ചങ്ങാത്തമില്ല. വീട്ടുകാരുമായും അടുപ്പം കാണിക്കാറില്ല. ലഹരിമരുന്നിന് അടിമയാണെന്ന് നാട്ടുകാര്‍ പറയുന്നു. കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുമ്പോള്‍ വിലങ്ങൂരി രക്ഷപ്പെട്ട സംഭവവും ഉണ്ടായിട്ടുണ്ട്. പകല്‍ പുറത്തിറങ്ങാറില്ല. രാത്രിയിലാണ് സഞ്ചാരം. ആലുവ ചാത്തന്‍പുറത്താണ് അതിഥി തൊഴിലാളികളുടെ മകളായ എട്ടു വയസ്സുകാരി ലൈംഗിക പീഡനത്തിന് ഇരയായത്. ബിഹാര്‍ സ്വദേശികളുടെ മകളെ ഉറക്കത്തിനിടെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്നാണു പോലീസ്…
Read MoreTag: tvm
നിയമസഭാ മന്ദിരം രജതജൂബിലി ആഘോഷങ്ങള്‍ ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം: നിയമസഭാ മന്ദിരത്തിന്റെ രജതജൂബിലി ആഘോഷങ്ങള്‍ രാവിലെ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ ഉദ്ഘാടനം ചെയ്തു. നിയമസഭയിലെ ആര്.ശങ്കരനാരായണന് തന്പി മെന്പേഴ്സ് ലോഞ്ചിലായിരുന്നു ചടങ്ങുകള്‍. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്, മുഖ്യമന്ത്രി പിണറായി വിജയന് എന്നിവര്‍ ചേര്‍ന്ന് ഉപരാഷ്ട്രപതിയെ സ്വീകരിച്ചു. അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ സുവനീര്‍ പ്രകാശനവും നിയമസഭാ മന്ദിരപരിസരത്തെ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും നിര്‍വഹിച്ചു. ഉച്ചകഴിഞ്ഞ് 2ന് നിയമസഭ മുന്‍ അംഗങ്ങളുടെ കൂട്ടായ്മയില്‍ മുന്‍ മുഖ്യമന്ത്രിമാരേയും മുന്‍ സ്പീക്കര്‍മാരേയും ആദരിക്കും. അഖിലേന്ത്യാ വെറ്ററന്‍സ് മീറ്റുകളില്‍ പുരസ്കാരങ്ങള്‍ നേടിയ പിറവം മുന്‍എംഎല്‍എ എം.ജെ.ജേക്കബിനേയും ആദരിക്കും. 1998 മേയ് 22ന് അന്നത്തെ രാഷ്ട്രപതിയായിരുന്ന കെ.ആര്.നാരായണനാണ് കേരള നിയമസഭയുടെ പുതിയ മന്ദിരം രാഷ്ട്രത്തിനു സമര്‍പ്പിച്ചത്. രാവിലെ മണിക്ക് ക്ലിഫ്ഹൗസില്‍ ഉപരാഷ്ട്രപതിക്ക് മുഖ്യമന്ത്രി പ്രഭാതഭക്ഷണ വിരുന്ന് ഒരുക്കിയിരുന്നു. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ കണ്ണൂരിലേക്ക് പോകുന്ന ഉപരാഷ്ട്രപതി തലശ്ശേരിയില്‍ എത്തി അധ്യാപികയായിരുന്ന രത്ന നായരെ സന്ദര്‍ശിക്കും.…
Read More‘അദാനി’ഫിക്കേഷന് തുടങ്ങി ! തിരുവനന്തപുരം വിമാനത്താവളത്തില്‍ പാര്‍ക്കിംഗ് ഫീസ് കുറച്ചു;പ്രവേശന ഫീസ് എടുത്തുകളഞ്ഞു…
തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിന്റെ നടത്തിപ്പ് ഏറ്റെടുത്ത അദാനി ഗ്രൂപ്പ് ജനപ്രിയ പരിഷ്കാരങ്ങളും ചെലവുകുറഞ്ഞ സര്‍വീസുകളുമായി മുന്നോട്ട്. വിമാനത്താവളത്തിലേക്ക് പ്രവേശിക്കാനുള്ള എന്‍ട്രി ടിക്കറ്റ് എടുത്തുകളഞ്ഞും 85 രൂപയായിരുന്ന പാര്‍ക്കിംഗ് ഫീസ് മുപ്പത് രൂപയാക്കി കുറച്ചുമാണ് അദാനി കൈയടി നേടിയത്. കുറഞ്ഞ ചെലവില്‍ ഗള്‍ഫിലേക്ക് പറക്കാന്‍ എയര്‍ അറേബ്യ സര്‍വീസ് ആരംഭിച്ചത് പ്രവാസികള്‍ക്കും ആശ്വാസമായി. ഗള്‍ഫിലേക്ക് കൂടുതല്‍ സര്‍വീസുകളും മറ്റിടങ്ങളിലേക്ക് കൂടുതല്‍ കണക്ഷന് സര്‍വീസുകളും തുടങ്ങാനും നീക്കം തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ 16നാണ് അബുദാബിയിലേക്കുള്ള എയര്‍അറേബ്യ സര്‍വീസ് ആരംഭിച്ചത്. ഒന്നിടവിട്ട ദിവസങ്ങളില്‍ തിരുവനന്തപുരത്തേക്കും തിരിച്ചും സര്‍വീസുണ്ടാവും. തിരുവനന്തപുരത്തേക്ക് 880 ദിര്‍ഹം (17,786രൂപ) മുതലാണ് നിരക്ക്. യു.എ.ഇയിലേക്കുള്ള വിമാനയാത്രാ നിരക്ക് കുതിക്കുന്നതിനിടെ ഈ നിരക്കില്‍ തിരുവനന്തപുരത്തു നിന്ന് പറക്കാനാവുക പ്രവാസികള്‍ക്ക് ആശ്വാസമാണ്. 2018മുതല്‍ അടഞ്ഞുകിടക്കുന്ന ഡ്യൂട്ടി ഫ്രീ ഷോപ്പ് ജനുവരിയില്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാനാണ് അദാനിയുടെ നീക്കം. ദുബായ് ആസ്ഥാനമായുള്ള ഫ്ളെമിഗോയുമായി ചേര്‍ന്നാണ് ഡ്യൂട്ടിഫ്രീ…
Read Moreആദര്‍ശിന്റെ അപകടമരണമറിഞ്ഞ് ആദ്യം ഓടിയെത്തിയത് ബിനീഷ് കോടിയേരി;കാറില്‍ ഉണ്ടായിരുന്നത് ആര്‍ക്കിടെക് കോളജിലെ സഹപാഠികളായ യുവതികള്‍;മത്സരയോട്ടം ആദര്‍ശിന്റെ ജീവനെടുത്തത് ഇങ്ങനെ…
തിരുവനന്തപുരം: കാര്‍ അപകടത്തില്‍പ്പെട്ട് കോളജ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ രക്ഷാപ്രവര്‍ത്തനവുമായി ആദ്യമെത്തിയത് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരി. പഞ്ചനക്ഷത്ര ഹോട്ടലുടമയായ സുബ്രഹ്മണ്യത്തിന്റെ മകന് എസ്പി ആദര്‍ശാണ് മരിച്ചത്. കാറിലുണ്ടായിരുന്ന തിരുവനന്തപുരം സ്വദേശിയായ ഗൗരിയുമായി ബിനീഷിന് അടുത്ത കുടുംബ ബന്ധമുണ്ടെന്നാണ് സൂചന. മൂന്ന് യുവതികളെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തതും ബിനീഷായിരുന്നു. അപകടസ്ഥലത്തെ ഫോട്ടോ പോലും ബിനീഷ് എത്തിയ ശേഷം പകര്‍ത്താന്‍ ആരേയും പൊലീസും അനുവദിച്ചില്ല. മത്സര ഓട്ടം തന്നെയാണ് അപകടത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. ഗൗരിയും അപകടത്തില്‍ പെട്ട് മരിച്ച ആദര്‍ശും സഹപാഠികളായിരുന്നു. തിരുവനന്തപുരത്തെ കോളേജ് ഓഫ് ആര്‍ക്കിടെകിലെ വിദ്യാര്‍ത്ഥിനിയായിരുന്നു ഗൗരി. ഇരുവരും സെന്റ് തോമസ് സ്കൂളില്‍ പഠിച്ചിരുന്നു. അപകടത്തില്‍പ്പെട്ട മറ്റ് യുവതികളും ഇതേ കോളേജിലെ വിദ്യാര്‍ത്ഥിനികളായിരുന്നുവെന്നാണ് സൂചന. തിരുവനന്തപുരത്തെ പ്രമുഖ വ്യവസായിയുടെ മകളാണ് ഗൗരി. സിനിമാ നിര്‍മ്മാതാവായ സുബ്രമണ്യത്തിന്റെ കൊച്ചു മകള്‍.…
Read More