ഒരേ യുവാവിനെ വിവാഹം ചെയ്ത് വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുകയാണ് മുംബൈയിലെ ഐടി എഞ്ചിനീയര്‍മാരായ ഇരട്ട സഹോദരിമാര്‍. വെള്ളിയാഴ്ച മഹാരാഷ്ട്രയിലെ സോലാപൂര്‍ ജില്ലയിലെ മല്‍ഷിറാസ് താലൂക്കിലെ അക്ലൂജില്‍ വച്ച് ഒരേ പുരുഷനെ വിവാഹം കഴിച്ചത്. ഇരട്ട സഹോദരിമാരായ റിങ്കി, പിങ്കി എന്നിവരാണ് അതുല്‍ എന്ന യുവാവിനെ വിവാഹം കഴിച്ചത്.മല്‍ഷിറാസ് താലൂക്കില്‍ നിന്നുമുള്ള അതുല്‍ എന്ന വരന് പെണ്‍കുട്ടികളുടെ കുടുംബവുമായി ബന്ധമുണ്ടായിരുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ഇവരുടെ അച്ഛന് മരിച്ചത്. അതേ തുടര്‍ന്ന് യുവതികള്‍ അമ്മയ്ക്കൊപ്പമായിരുന്നു താമസം. ഒരിക്കല്‍ സഹോദരിമാര്‍ക്കും അവരുടെ അമ്മയ്ക്കും അസുഖം വന്നപ്പോള്‍ അവര്‍ അതുലിന്റെ കാറിലാണ് ആശുപത്രിയില്‍ പോയത്. ഈ സമയത്താണ് അതുല്‍ രണ്ട് യുവതികളുമായി അടുക്കുന്നത് എന്ന് മറാത്തി ഓണ്‍ലൈന്‍ ദിനപത്രമായ മഹാരാഷ്ട്ര ടൈംസിലെ റിപ്പോര്‍ട്ടില്‍ പറയുന്നു.
Read MoreTag: twin sisters
എല്ലാ കാര്യങ്ങളും ഒരുമിച്ചാണ് ചെയ്യുന്നത് ! ഒരേ കാമുകനില്‍ നിന്ന് ഒരുമിച്ച് ഗര്‍ഭിണിയാകാനുള്ള തയ്യാറെടുപ്പില്‍ ഇരട്ട സഹോദരിമാര്‍…
ഇരട്ടകളായി ജനിക്കുന്ന സഹോദരങ്ങള്‍ മിക്കവാറും എപ്പോഴും ഒരുമിച്ചു കഴിയാന്‍ ആഗ്രഹിക്കുന്നവരാണ്. ഇരട്ട സഹോദരിമാര്‍ ഇരട്ട സഹോദരന്മാരെ വിവാഹം കഴിക്കുന്ന വാര്‍ത്തകള്‍ നമ്മള് ഇടയ്ക്കിടെ കേള്‍ക്കാറുമുണ്ട്. എന്നാല്‍ ഒരേ കാമുകനില്‍ നിന്ന് ഗര്‍ഭിണിയാകാന്‍ തയ്യാറെടുത്ത് വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുകയാണ് ഓസ്ട്രേലിയയിലുള്ള ഇരട്ട സഹോദരിമാരായ ലൂസി ഡിസിങ്ക്യുവും അന്നയും. ലോകത്തിലെ ഏറ്റവും സാമ്യമുള്ള ഇരട്ടകള്‍ എന്ന് സ്വയം അവകാശപ്പെടുന്ന ഇരുവരും പണ്ട് ഷോയില്‍ നടത്തിയ തുറന്ന് പറച്ചിലുകളെല്ലാം ആശ്ചര്യത്തോടെയായിരുന്നു അന്ന് ലോകം കേട്ടത്. എന്നാല്‍ വര്‍ഷങ്ങള്‍ ഒരുപാട് കഴിഞ്ഞിട്ടും തങ്ങളുടെ നിലപാടില്‍ നിന്നും ആഗ്രഹത്തില്‍ നിന്നും ഒരിഞ്ച് പോലും വ്യതിചലിച്ചിട്ടില്ലെന്നാണ് സഹോദരിമാര്‍ പറയുന്നത്. തങ്ങളുടെ പ്രിയപ്പെട്ടവനില്‍ നിന്ന് ഒരേ സമയം ഗര്ഭിണികളാകണമെന്ന ആഗ്രഹം യുവതികള്‍ വെളിപ്പെടുത്തിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇതുവരെയും സ്വപ്നം സാക്ഷാത്കരിക്കാന്‍ ഇരുവര്‍ക്കും കഴിഞ്ഞിട്ടില്ല. എന്നാല്‍ തങ്ങളുടെ ആഗ്രഹത്തിന് ഇപ്പോഴും മാറ്റമില്ലെന്നും ലക്ഷ്യത്തിലെത്തുക തന്നെ ചെയ്യുമെന്നുമാണ് സോഷ്യല്‍മീഡിയ സെലിബ്രിറ്റികള്‍ കൂടിയായ…
Read More