മൂന്നു വയസ്സുകാരി ട്വിങ്കിള്‍ ശര്‍മയുടെ കൊലപാതകത്തില്‍ നടുങ്ങി രാജ്യം; മാലിന്യക്കൂമ്പാരത്തില്‍ നിന്ന് മൃതദേഹം കണ്ടെടുത്തത് കണ്ണ് ചൂഴ്‌ന്നെടുത്ത നിലയില്‍; പ്രതികള്‍ അയല്‍വാസികള്‍;കൊലയിലേക്ക് നയിച്ചത് 10000 രൂപയെച്ചൊല്ലിയുള്ള തര്‍ക്കം

അലിഗര്‍: മൂന്നു വയസ്സുകാരി ട്വിങ്കിള്‍ ശര്‍മയുടെ മരണത്തില്‍ വിലപിച്ച് രാജ്യം. അലിഗര്‍ സ്വദേശിയായ ട്വിങ്കിള്‍ ക്രൂരമായ പീഡനത്തിനു ശേഷമാണ് കൊല്ലപ്പെട്ടത്. മാലിന്യക്കൂമ്പാരത്തില്‍ നിന്നു മൃതദേഹം കണ്ടെടുക്കുമ്പോള്‍ കണ്ണുകള്‍ ചൂഴ്‌ന്നെടുത്ത നിലയിലായിരുന്നു. മെയ് 31നാണ് പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതിയുമായി മാതാപിതാക്കള്‍ പോലീസിനെ സമീപിച്ചത്. തുടര്‍ന്ന് പോലീസും നാട്ടുകാരും നടത്തിയ തിരച്ചിലില്‍ മാലിന്യക്കൂമ്പാരത്തില്‍ നിന്നും മൂന്നു വയസുകാരിയുടെ പിഞ്ചു ശരീരം കണ്ണുകള്‍ ചൂഴ്‌ന്നെടുത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ അയല്‍വാസി സംഭവത്തില്‍ അയല്‍വാസികളായ മുഹമ്മദ് സാഹിദ്, അസ്‌ലം എന്നിവര്‍ അറസ്റ്റിലായി. പണവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് പെണ്‍കുട്ടിയെ ക്രൂരമായി കൊലചെയ്യുന്നതിലേക്ക് സാഹിദിനെ നയിച്ചതെന്നാണ് വിവരം. വീട്ടു മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന പെണ്‍കുട്ടിയെ പെട്ടെന്ന് കാണാതാവുകയായിരുന്നുവെന്ന് മുത്തച്ഛന്‍ പറഞ്ഞു. അവളെ കണ്ടെത്താനുള്ള ശ്രമമെല്ലാം പരാജയപ്പെട്ടപ്പോഴാണ് പോലീസില്‍ പരാതി നല്‍കിയതെന്നും ഇദ്ദേഹം പറഞ്ഞു. കുട്ടിയുടെ മുത്തച്ഛനില്‍ നിന്ന് 50000 രൂപയാണ് സാഹിദ് വായ്പയായി വാങ്ങിയത് എന്നാല്‍…

Read More