30 വ​ര്‍​ഷം മു​മ്പ് ശീ​തീ​ക​രി​ച്ച ഭ്രൂ​ണ​ത്തി​ല്‍ നി​ന്ന് ഇ​ര​ട്ട​ക്കു​ട്ടി​ക​ള്‍​ക്ക് ജ​ന്മം ന​ല്‍​കി യു​വ​തി ! ഭ്രൂ​ണം ശീ​തീ​ക​രി​ക്കു​ന്ന സ​മ​യം ത​നി​ക്ക് അ​ഞ്ചു​വ​യ​സ് മാ​ത്ര​മാ​യി​രു​ന്നു​വ​ന്ന് റേ​ച്ച​ല്‍…

മു​പ്പ​ത് വ​ര്‍​ഷം മു​മ്പ് ശീ​തീ​ക​രി​ച്ച ഭ്രൂ​ണ​ത്തി​ല്‍ നി​ന്ന് പി​റ​ന്ന ഇ​ര​ട്ട​ക്കു​ട്ടി​ക​ള്‍ അ​ദ്ഭു​ത​മാ​കു​ന്നു. ഏ​റ്റ​വും കൂ​ടു​ത​ല്‍ കാ​ലം ശീ​തീ​ക​രി​ച്ചു സൂ​ക്ഷി​ച്ച ഭ്രൂ​ണ​ത്തി​ല്‍​നി​ന്ന് കു​ഞ്ഞ് പി​റ​ന്ന​തി​ന്റെ റെ​ക്കോ​ര്‍​ഡും അ​മേ​രി​ക്ക​യി​ലെ ഒ​റി​ഗോ​ണി​ലെ ഈ ​ഫ്രോ​സ​ന്‍ എം​ബ്രി​യോ ട്രാ​ന്‍​സ്ഫ​റി​ന്(​എ​ഫ്.​ഇ,ടി) ​സ്വ​ന്ത​മാ​യി. 2006ല്‍ 27 ​വ​ര്‍​ഷ​മാ​യ ശീ​തീ​ക​രി​ച്ച ഭ്രൂ​ണ​ത്തി​ല്‍​നി​ന്ന് കു​ഞ്ഞ് പി​റ​ന്ന​താ​യി​രു​ന്നു മു​ന്‍ റെ​ക്കോ​ര്‍​ഡ്. 1992 ഏ​പ്രി​ല്‍ 22-ന് ​ലി​ക്വി​ഡ് നൈ​ട്ര​ജ​ന്‍ -196ഇ (323​എ) താ​പ​നി​ല​യി​ല്‍ ഒ​റി​ഗോ​ണി​ലെ ലാ​ബി​ല്‍ ശീ​തീ​ക​രി​ച്ച സൂ​ക്ഷി​ച്ച ഭ്രൂ​ണം ഉ​പ​യോ​ഗി​ച്ച് റേ​ച്ച​ല്‍ റി​ഡ്ജ്വേ എ​ന്ന യു​വ​തി​യാ​ണ് ഇ​പ്പോ​ള്‍ ഇ​ര​ട്ട കു​ഞ്ഞു​ങ്ങ​ള്‍​ക്ക് ജ​ന്മം ന​ല്‍​കി​യ​ത്. ലി​ഡി​യ, തി​മോ​ത്തി എ​ന്നി​ങ്ങ​നെ​യാ​ണ് കു​ഞ്ഞു​ങ്ങ​ള്‍​ക്ക് പേ​രി​ട്ടി​രി​ക്കു​ന്ന​ത്. ഒ​ക്ടോ​ബ​ര്‍ 31നാ​ണ് നാ​ല് കു​ട്ടി​ക​ളു​ടെ അ​മ്മ​യാ​യ റേ​ച്ച​ല്‍ ഇ​ര​ട്ട​കു​ഞ്ഞു​ങ്ങ​ള്‍​ക്ക് ജ​ന്മം ന​ല്‍​കു​ന്ന​ത്. ദാ​നം ചെ​യ്ത ഭ്രൂ​ണ​ങ്ങ​ളി​ല്‍ നി​ന്ന് 1,200-ല​ധി​കം ശി​ശു​ക്ക​ള്‍ ജ​നി​ച്ച​താ​യി വി​ശ്വ​സി​ക്കു​ന്ന നാ​ഷ​ണ​ല്‍ എം​ബ്രി​യോ ഡൊ​ണേ​ഷ​ന്‍ സെ​ന്റ​റി​ല്‍​നി​ന്നാ​ണ് (എ​ന്‍​ഇ​ഡി​സി) റേ​ച്ച​ല്‍ ഭ്രൂ​ണം സ്വീ​ക​രി​ച്ച​ത്. 5, 10, 20…

Read More

സി​നി​മ​യി​ല്‍ നി​ന്ന് വ​ലി​യൊ​രു ബ്രേ​ക്ക് എ​ടു​ക്കു​ക​യാ​ണ് ! ത​നി​ക്ക് ജ​നി​ക്കാ​ന്‍ പോ​കു​ന്ന​ത് ഇ​ര​ട്ട​ക്കു​ട്ടി​ക​ളെ​ന്ന് ര​ണ്‍​ബീ​ര്‍ ക​പൂ​ര്‍…

ത​ങ്ങ​ളു​ടെ ജീ​വി​ത​ത്തി​ലെ പു​തി​യ അ​തി​ഥി​യെ പ്ര​തീ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ് ബോ​ളി​വു​ഡ് താ​ര​ങ്ങ​ളാ​യ ര​ണ്‍​ബീ​ര്‍ ക​പൂ​റും ആ​ലി​യ ഭ​ട്ടും. വി​വാ​ഹം ക​ഴി​ഞ്ഞ് അ​ധി​ക​മാ​കു​ന്ന​തി​ന് മു​ന്‍​പ് ത​ന്നെ താ​ന്‍ ഗ​ര്‍​ഭി​ണി​യാ​ണ​ന്നു​ള്ള വി​വ​രം ആ​ലി​യ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ ആ​ലി​യ​യ്ക്ക് ഇ​ര​ട്ട​ക്കു​ട്ടി​ക​ളാ​ണൊ​യെ​ന്ന ചോ​ദ്യ​ത്തി​ന് ര​ണ്‍​ബീ​ര്‍ ന​ല്‍​കി​യ ഉ​ത്ത​ര​മാ​ണ് ആ​രാ​ധ​ക​രെ ക​ണ്‍​ഫ്യൂ​ഷ​നി​ലാ​ക്കി​യി​രി​ക്കു​ന്ന​ത്. ത​നി​ക്ക് ഇ​ര​ട്ട​ക്കു​ട്ടി​ക​ളാ​ണ് ജ​നി​ക്കാ​ന്‍ പോ​വു​ന്ന​ത്, അ​തു​പോ​ലെ ത​ന്നെ താ​ന്‍ വ​ലി​യൊ​രു മി​ത്തോ​ള​ജി​ക്ക​ല്‍ സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്കാ​ന്‍ പോ​കു​ന്നു​വെ​ന്നും സി​നി​മ​യി​ല്‍ നി​ന്നും വ​ലി​യൊ​രു ബ്രേ​ക്ക് എ​ടു​ക്കു​ന്നു​വെ​ന്നും ര​ണ്‍​ബീ​ര്‍ മ​റു​പ​ടി ന​ല്‍​കി. ര​ണ്‍​ബീ​ര്‍ പ​റ​ഞ്ഞ​ത് സ​ത്യ​മാ​യി​രി​ക്കും എ​ന്നാ​ണ് ആ​രാ​ധ​ക​ര്‍ വി​ശ്വ​സി​ക്കു​ന്ന​ത്. ആ​ലി​യ ഗ​ര്‍​ഭി​ണി​യാ​യ​തോ​ടെ തി​ര​ക്കി​ല്‍ നി​ന്നും മാ​റി കു​ടും​ബ​ത്തി​ന് വേ​ണ്ടി സ​മ​യം ചി​ല​വ​ഴി​ക്കാ​ന്‍ ന​ട​ന്‍ തീ​രു​മാ​നി​ച്ച​ത് കൊ​ണ്ടാ​കും ബ്രേ​ക്ക് എ​ടു​ക്കു​ന്നു എ​ന്ന് ന​ട​ന്‍ വ്യ​ക്ത​മാ​ക്കി​യ​തെ​ന്നാ​ണ് ആ​രാ​ധ​ക​രു​ടെ വാ​ദം. ഇ​ട​വേ​ള എ​ടു​ക്കു​ന്ന സ​മ​യ​ത്ത് മി​ത്തോ​ള​ജി​ക്ക​ല്‍ ചി​ത്ര​ത്തി​ന് വേ​ണ്ടി​യു​ള്ള ത​യ്യാ​റെ​ടു​പ്പും ന​ട​ത്തു​മെ​ന്നും റി​പ്പോ​ര്‍​ട്ടു​ക​ളു​ണ്ട് വി​വാ​ഹം ക​ഴി​ഞ്ഞ് ര​ണ്ട് മാ​സ​ത്തി​നു​ള്ളി​ല്‍ ആ​ലി​യ…

Read More

ഉറങ്ങിക്കിടന്ന പിഞ്ചുകുഞ്ഞുങ്ങളുടെ നേരെ പാഞ്ഞടുത്ത് കാട്ടുപന്നി ! ‘മിന്നല്‍’പോലെ വന്ന് അവരെ രക്ഷിച്ച് പതിനൊന്നുകാരന്‍…

വീട്ടില്‍ ഉറങ്ങിക്കിടന്ന പിഞ്ചുകുഞ്ഞുങ്ങള്‍ക്കു നേരെ പാഞ്ഞടുത്ത കാട്ടുപന്നിയെ തുരത്തി രക്ഷകനായി പതിനൊന്നുകാരന്‍. കൂനംവെള്ളികാവ് മാവുള്ളതില്‍ രതീഷിന്റെ മകന്‍ റോബിന്‍ (11) ആണ് ഒന്നര വയസ്സുള്ള ഇരട്ടക്കുട്ടികള്‍ക്കു രക്ഷകനായത്. റോബിന്റെ അമ്മാവന്‍ രജീഷും ഭാര്യ അതുല്യയും കുഞ്ഞുങ്ങളും വീട്ടില്‍ വിരുന്നിന് എത്തിയതായിരുന്നു. രാവിലെ പതിനൊന്നരയോടെ വീടിനു പരിസരത്ത് എത്തിയ കാട്ടുപന്നി അതിവേഗം വീട്ടിലേക്ക് ഓടിക്കയറി. കുട്ടികളുടെ അമ്മ അതുല്യയും റോബിന്റെ അമ്മ ജിലയും വീടിന് പിന്‍വശത്തായിരുന്നു. വീടിന്റെ മുന്‍ഭാഗത്തുണ്ടായിരുന്ന റോബിന്‍ വീട്ടിനകത്തേക്ക് കയറിയ പന്നിയെ കുട്ടികളുടെ അടുത്തു നിന്നു മല്‍പിടിത്തത്തിലൂടെ ഓടിക്കുകയായിരുന്നു. കാട്ടുപന്നി ഓടിപ്പോകാന്‍ ശ്രമിക്കവേ റോബിന്റെ കാല്‍മുട്ടില്‍ ഇടിച്ചു. ബഹളം കേട്ടു നാട്ടുകാര്‍ ഓടിയെത്തി കാട്ടുപന്നിയുടെ പിന്നാലെ ഓടിയെങ്കിലും പിടികൂടാനായില്ല. പരുക്കേറ്റ റോബിനെ മേപ്പയൂര്‍ പിഎച്ച്‌സിയിലും പിന്നീട് പേരാമ്പ്ര ഗവ. ആശുപത്രിയിലും എത്തിച്ചു ചികിത്സ നല്‍കി. കല്‍പത്തൂര്‍ എയുപി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ് റോബിന്‍.

Read More

ജീവന്‍ നിലനിര്‍ത്താന്‍ ഇരട്ടകുഞ്ഞുങ്ങളിലൊന്നിനെ 8000 രൂപയ്ക്ക് വിറ്റ് അഫ്ഗാന്‍ സ്ത്രീ ! കരളലിയിക്കുന്ന സംഭവം ഇങ്ങനെ…

താലിബാന്‍ വീണ്ടും അധികാരത്തിലേറിയതോടെ അഫ്ഗാനിലെ സാധാരണക്കാരുടെ ജീവിതം നരകതുല്യമായി തീര്‍ന്നിരിക്കുകയാണ്. അഫ്ഗാനില്‍ നിന്നും പുറത്തു വരുന്ന കഥകള്‍ മനുഷ്യമനസാക്ഷിയെത്തന്നെ ഞെട്ടിക്കുകയാണ്. പട്ടിണിമാറ്റാന്‍ പിഞ്ചുകുട്ടികളെയും 10-12 വയസുള്ള പെണ്‍കുട്ടികളെയും വില്‍ക്കുന്ന കഥകള്‍ അഫ്ഗാനില്‍ നിന്നു നിരന്തരം വന്നു കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ പട്ടിണിമാറ്റാന്‍ തന്റെ ഇരട്ടക്കുഞ്ഞുങ്ങളിലൊന്നിനെ കുട്ടികളില്ലാത്ത ദമ്പതികള്‍ക്കു വിറ്റിരിക്കുകയാണ് അഫ്ഗാനിലെ ഒരു അമ്മ. വടക്കന്‍ ജാവ്ജാന്‍ പ്രവിശ്യയില്‍ നിന്നുളള 40 കാരിയായ സ്ത്രീയാണ് 104 ഡോളറിനു പകരമായിട്ടാണ് കുട്ടികളില്ലാത്ത ദമ്പതികള്‍ക്കു കുഞ്ഞിനെ നല്‍കിയത്. സംഭവം ഇങ്ങനെ…കുഞ്ഞുങ്ങള്‍ക്കു വിശപ്പുകൊണ്ടു നിര്‍ത്താതെ കരയുന്നത് കേട്ടപ്പോള്‍ കുട്ടികളില്ലാത്ത ദമ്പതികളെ സമീപിക്കുകയും അവര്‍ കുഞ്ഞിനെ 7,882.43 രൂപയ്ക്ക് വാങ്ങാമെന്നു പറയുകയും ചെയ്തു. ആദ്യം നിരസിച്ചെങ്കിലും പിന്നീട് ദിവസങ്ങളോളം കുഞ്ഞുങ്ങളുടെ കരച്ചിലും വിശപ്പും അടങ്ങാതെ വന്നപ്പോള്‍ ആ ദമ്പതികള്‍ക്കു നല്‍ക്കുകയായിരുന്നു. അഫ്ഗാനിസ്ഥാന്റെ സമ്പത്ത് വ്യവസ്ഥ തകരുന്നതിനു മുന്‍പ് ഭര്‍ത്താവും രണ്ടാമത്തെ മകനും തൊഴിലെടുത്തിരുന്നു. എന്നാല്‍ ശൈത്യകാലമായതോടെ…

Read More

ആലത്തൂരില്‍ നിന്നു കാണാതായ ഇരട്ട സഹോദരിമാരെയും സഹപാഠികളെയും കണ്ടെത്തി ! വിദ്യാര്‍ഥികളെ കണ്ടെത്തിയത് കൊയമ്പത്തൂരില്‍ നിന്ന്…

ആലത്തൂരില്‍നിന്ന് അഞ്ച് ദിവസം മുമ്പ് കാണാതായ ഇരട്ട സഹോദരിമാരെയും സഹപാഠികളെയും കണ്ടെത്തി. തമിഴ്നാട്ടിലെ കൊയമ്പത്തൂരില്‍നിന്നാണ് ഒമ്പതാംക്ലാസ് വിദ്യാര്‍ഥികളായ നാലുപേരെയും പോലീസ് കണ്ടെത്തിയത്. തിങ്കളാഴ്ച വൈകിട്ട് നാല് മണിയോടെ ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചു. എന്നാല്‍ കുട്ടികള്‍ ഇത്രയും ദിവസം എവിടെയൊക്കെ പോയെന്നോ എന്താണ് വീട് വിട്ടിറങ്ങാന്‍ കാരണമായതെന്നോ പോലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. നവംബര്‍ മൂന്നാം തീയതിയാണ് ഇരട്ടസഹോദരിമാരും സഹപാഠികളായ രണ്ട് ആണ്‍കുട്ടികളും ആലത്തൂരില്‍നിന്ന് വീട് വിട്ടിറങ്ങിയത്. പാലക്കാട് ബസ് സ്റ്റാന്‍ഡിലെ സിസിടിവികളില്‍നിന്ന് ഇവരുടെ ദൃശ്യങ്ങള്‍ കണ്ടെത്തിയിരുന്നു. ഗോപാലപുരം വഴി തമിഴ്നാട്ടിലേക്ക് പോയെന്ന വിവരം ലഭിച്ചതോടെ തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളില്‍ തിരച്ചില്‍ നടത്തിയിരുന്നു. ഇതിനിടെ പൊള്ളാച്ചിയില്‍നിന്നും കുട്ടികളുടെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് കണ്ടെത്തി. തുടര്‍ന്ന് പൊള്ളാച്ചി, കോയമ്പത്തൂര്‍ മേഖലകള്‍ കേന്ദ്രീകരിച്ച് തിരച്ചില്‍ ഊര്‍ജിതമാക്കുകയായിരുന്നു. സ്‌കൂള്‍ വിദ്യാര്‍ഥികളെ കാണാതായി നാല് ദിവസം കഴിഞ്ഞിട്ടും ഒരുവിവരവും ലഭിക്കാതിരുന്നത് പോലീസിനും തലവേദന സൃഷ്ടിച്ചിരുന്നു. കുട്ടികളുടെ…

Read More

അച്ഛനാണെന്നതൊക്കെ ശരിതന്നെ…ഇതൊരുമാതിരി മറ്റേടത്തെ പരിപാടിയായിപ്പോയി ! താടിയും മുടിയും എടുത്ത് കളഞ്ഞ് പുതിയ ലുക്കിലെത്തി അച്ഛനെ കണ്ട് പൊട്ടിക്കരഞ്ഞ് ഇരട്ടക്കുട്ടികള്‍;വീഡിയോ വൈറലാകുന്നു…

അപരിചിതരായ ആളുകളെ കണ്ടാല്‍ കൊച്ചു കുട്ടികള്‍ പേടിച്ച് കരയുന്നത് സ്വഭാവികമാണ്. എന്നാല്‍ എന്നും കാണുന്ന സ്വന്തം അച്ഛനെ കണ്ട് കുട്ടികള്‍ പേടിച്ചു കരയണമെങ്കില്‍ അതില്‍ എന്തോ ഉണ്ട് എന്നല്ലേ… മുടിയും താടിയുമൊക്കെ കളഞ്ഞെത്തിയ അച്ഛനാണ് കൊച്ചുകുട്ടികളെ പേടിപ്പിച്ചത്. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത 37 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഇരട്ടക്കുട്ടികള്‍ ഒരു കട്ടിലില്‍ ഇരിക്കുന്നത് കാണാം. അവരുടെ മുന്നിലായി അച്ഛന്‍ ജോനാഥന്‍ നോര്‍മോയില്‍ ഇരിക്കുന്നു. താടിയും മുടിയുമൊന്നുമില്ലാത്ത അച്ഛനെ അവര്‍ ആദ്യമായി കാണുകയാണ്. ഇരട്ടക്കുട്ടികളിലൊരാള്‍ അച്ഛനെ കുറേനേരം കണ്ണുരുട്ടി നോക്കുന്നു. കുറച്ചുകഴിഞ്ഞ് തൊട്ടടുത്തിരിക്കുന്ന മറ്റേ കുട്ടി അച്ഛനെ കണ്ട് ഉറക്കെ കരയാന്‍ തുടങ്ങി. അപ്പോള്‍ അച്ഛന്‍ ആ കുഞ്ഞിനെ എടുക്കാന്‍ ശ്രമിച്ചു. ഉടനെ മറ്റേ കുട്ടിയും കരയാന്‍ തുടങ്ങുകയും അച്ഛന്റെ അടുത്തേക്ക് പോകേണ്ടെന്ന് കൈകൊണ്ട് തടയുകയും ചെയ്യുന്നു. രണ്ട് കുഞ്ഞുങ്ങളുടേയും കരച്ചിലാണ് പിന്നെ വീഡിയോയില്‍ കാണാന്‍ കഴിയുന്നത്. അച്ഛന്റെ…

Read More

ലോക്ക് ഡൗണ്‍ കാലത്ത് പിറന്ന ഇരട്ടക്കുട്ടികള്‍ക്ക് ഇടാന്‍ ഇതിലും നല്ല പേരുകള്‍ വേറെയില്ല…! പേരുകള്‍ നിങ്ങള്‍ പ്രതീക്ഷിക്കുന്നതു തന്നെ…

ലോക്ക് ഡൗണ്‍ കാലത്ത് ജനിച്ച പേരുകള്‍ക്ക് ഇരട്ടക്കുട്ടികള്‍ക്ക് ഇടാന്‍ ഇതിലും നല്ല പേരുകള്‍ വേറെയില്ല. കൊറോണയെന്നും കോവിഡെന്നുമാണ് കുട്ടികള്‍ക്ക് പേരിട്ടിരിക്കുന്നത്. ഛത്തീസ്ഗഢിലാണ് ഈ ഇരട്ടകളുടെ ജനനം. ഛത്തീസ്ഗഢ് തലസ്ഥാനമായ റായ്പുര്‍ സ്വദേശികളാണ് തങ്ങള്‍ക്ക് ജനിച്ച മകള്‍ക്കും മകനും ലോകം ഇന്ന് ഭയത്തോടെ കാണുന്ന രണ്ട് പേരുകള്‍ നല്‍കിയത്. ലോകം ഈ പേരുകളെ ഭയത്തോടെ കാണുമെങ്കിലും കഠിനമായ കാലത്തെ നേരിട്ട് വിജയിച്ചതിനെ ഈ പേരുകള്‍ എന്നും ഓര്‍മ്മപ്പെടുത്തുമെന്ന് മാതാപിതാക്കള്‍ പറയുന്നു. കൊവിഡ് ആണ്‍കുട്ടിയും കൊറോണ പെണ്‍കുട്ടിയുമാണ്. മാര്‍ച്ച് 26നും 27നും മധ്യേ അര്‍ധരാത്രിയില്‍ റായ്പുരിലെ ബി.ആര്‍ അംബേദ്കര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ വെച്ചാണ് ഇരട്ടകള്‍ ജനിച്ചത്. പ്രസവം ഏറെ സങ്കീര്‍ണതകള്‍ നിറഞ്ഞതായിരുന്നുവെന്നും അതിനാല്‍ ആ ദിവസം എന്നും ഓര്‍ക്കപ്പെടമെന്ന് തനിക്കും ഭര്‍ത്താവിനും നിര്‍ബന്ധമായിരുന്നുവെന്നും കുട്ടികളുടെ അമ്മ പ്രീതി വര്‍മ്മ പറയുന്നു. ലോക്ക് ഡൗണായതിനാല്‍ പ്രീതിയുടെ ബന്ധുക്കള്‍ക്കൊന്നും ഇതുവരെ ആശുപത്രിയിലെത്താന്‍ സാധിച്ചിട്ടില്ല.…

Read More

82കാരനായ ഭര്‍ത്താവ് ഹൃദയാഘാതത്തെത്തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍; ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കി റിക്കാര്‍ഡ് സൃഷ്ടിച്ച 74കാരി മങ്കയമ്മ ഐസിയുവിലും; ലോകം കണ്‍കുളിര്‍ക്കെ കണ്ട ഇരട്ടക്കുഞ്ഞുങ്ങളുടെ ഭാവി ആശങ്കയില്‍…

74-ാം വയസ്സില്‍ ഇരട്ടകുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി റിക്കാര്‍ഡിട്ട 74കാരി എരമാട്ടി മങ്കയമ്മ സ്ട്രോക്ക് വന്ന് ഐസിയുവിലെന്ന് റിപ്പോര്‍ട്ട്. ഇക്കഴിഞ്ഞ സെപ്്റ്റംബര്‍ അഞ്ചിനായിരുന്നു ഇവര്‍ ഇരട്ടകുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. ഇവരുടെ ഭര്‍ത്താവും 82കാരനുമായ രാജാ റാവുവും ഹാര്‍ട്ട് അറ്റാക്കിനെ തുടര്‍ന്ന് ഐസിയുവിലാണ്. ഈ ആന്ധ്രക്കാരിയും ഭര്‍ത്താവും ജീവന്‍ നിലനിര്‍ത്താന്‍ പാടുപെടുമ്പോള്‍ ആശങ്കയിലാകുന്നത് ഇരട്ട പൊടിക്കുഞ്ഞുങ്ങളുടെ ഭാവിയാണ്.ഐവിഎഫ് വിജയിച്ചതിനെ തുടര്‍ന്ന് ഈ 74 കാരി രണ്ട് കുഞ്ഞുങ്ങള്‍ക്ക് ജന്മമേകിയത് വൈദ്യശാസ്ത്രത്തിലെ മിറാക്കിള്‍ എന്നാണ് വിശേഷിപ്പിക്കപ്പെട്ടിരുന്നത്. വിവാഹം കഴിഞ്ഞ് 57 വര്‍ഷമായിട്ടും ഈ ദമ്പതികള്‍ക്ക് കുട്ടികളുണ്ടാവാത്തതിനെ തുടര്‍ന്നായിരുന്നു ഇവര്‍ ഐവിഎഫ് പരീക്ഷിച്ചിരുന്നത്. ഒരു ഡോണറില്‍ നിന്നും അണ്ഡം സ്വീകരിച്ച മങ്കയമ്മ ഭര്‍ത്താവിന്റെ ബീജത്താല്‍ തന്നെയാണ് ഫെര്‍ട്ടിലൈസ് ചെയ്യപ്പെട്ടത്. ഐവിഎഫിന്റെ ആദ്യ സൈക്കിള്‍ തന്നെ വിജയകരമായിരുന്നു. ഇവരുടെ സ്ഥിതി സ്ഥിരമായി കാര്‍ഡിയോളജിസ്സ്റ്റുകളാലും ഗൈനക്കോളജിസ്റ്റുകളാലും ന്യൂട്രിയണിസ്റ്റിനാലും നിരീക്ഷിക്കുന്നതിനായി ജനുവരിയില്‍ തന്നെ മങ്കയമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.തുടര്‍ന്നാണ്…

Read More

ആറു വയസ്സുകാരായ ഇരട്ട സഹോദരങ്ങളെ വിവാഹം കഴിപ്പിച്ചു ! പൂര്‍വജന്മത്തില്‍ ഭാര്യാഭര്‍ത്താക്കന്മാരായിരുന്നെന്നു വിശ്വാസം; സംഭവം നടന്നത്…

ആറു വയസ്സു മാത്രം പ്രായമുള്ള ഇരട്ടക്കുട്ടികളെ മാതാപിതാക്കള്‍ കല്യാണം കഴിപ്പിച്ചു. പൂര്‍വജന്മത്തില്‍ ഭാര്യാഭര്‍ത്താക്കന്മാരായവര്‍ പിന്നീട് ഇരട്ടകളായ ആണും പെണ്ണുമായി ജനിക്കുമെന്ന വിശ്വാസത്തെത്തുടര്‍ന്നാണ് ഇവര്‍ ഈ ചടങ്ങ് നടത്തിയത്. സുന്ദരമായ വസ്ത്രങ്ങള്‍ ധരിച്ച് ആഭരണങ്ങള്‍ അണിഞ്ഞെത്തിയ നവദമ്പതികളെ എല്ലാവരും കയ്യടിച്ച് സ്വീകരിച്ചു. തുടര്‍ന്ന് മോതിരം മാറിയും മിന്നുകെട്ടിയും ചുംബിച്ചും അവര്‍ ജീവിതം തുടങ്ങി. ആറുവയസ്സുകാരായ ഗിത്താറും, കിവിയുമാണ് ഇരട്ട സഹോദരങ്ങളായി ജനിച്ച ആ ഭാര്യാഭര്‍ത്താക്കന്മാര്‍. തായ്ലന്‍ഡിലെ ബുദ്ധമതക്കാര്‍ക്കിടയിലുള്ള വിശ്വാസപ്രകാരം ഇത്തരത്തില്‍ ആണും പെണ്ണും ഇരട്ടയായി ഒരു വീട്ടില്‍ ജനിച്ചാല്‍ അവര്‍ മുന്‍ ജന്മത്തില്‍ ഭാര്യയും ഭര്‍ത്താവുമായിരുന്നുവെന്നും ആ ബന്ധം അവിടെ പൂര്‍ണ്ണമാകാത്തതിനാലാണ് അവര്‍ ഇരട്ടകളായി ജനിക്കുന്നതെന്നുമാണത്രേ. അതുകൊണ്ടു തന്നെ ഇങ്ങനെ ജനിക്കുന്ന ഇരട്ടകളുടെ വിവാഹം എത്രയും വേഗം നടത്തുകയും വേണം. വിവാഹ ചടങ്ങ് വൈകുന്നതിന് അനുസരിച്ച് ഇവരുടെ ജീവിതത്തില്‍ കഷ്ടകാലം വന്നുകൊണ്ടേയിരിക്കും. വിവാഹച്ചടങ്ങില്‍ അച്ഛനമ്മമാരും ബന്ധുക്കളും ബുദ്ധ പുരോഹിതന്മാരുമൊക്കെ…

Read More

ഷില്‍നയുടെ മോഹം സഫലമായി ! ഭര്‍ത്താവ് മരിച്ച് ഒരു വര്‍ഷത്തിനു ശേഷം പിറന്നത് ഭര്‍ത്താവിന്റെ രക്തത്തില്‍ തന്നെയുള്ള ഇരട്ടക്കുട്ടികള്‍; തുണയായത് കൃത്രിമബീജധാരണം

കണ്ണൂര്‍: വാഹനാപകടത്തില്‍ മരണമടഞ്ഞ ഭര്‍ത്താവിന്റെ കുഞ്ഞുങ്ങളെ പ്രസവിക്കണമെന്നുള്ള ഭാര്യയുടെ മോഹം സഫലമായി. മരിച്ച് ഒരു വര്‍ഷത്തിന് ശേഷം അച്ഛന്റെ മക്കളായ രണ്ടു കണ്മണികള്‍ക്ക് തന്നെ അമ്മ ജന്മം നല്‍കി. വാഹനാപകടത്തില്‍ മരിച്ച ബ്രണ്ണന്‍ കോളേജ് അധ്യാപകന്‍ കെ.വി. സുധാകരന്റെ ഭാര്യ ഷില്‍നയാണ് ഇരട്ടകുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. സുധാകരന്റെ ബീജം ഉപയോഗിച്ച് കൃത്രിമ ബീജധാരണം (ഇന്‍ വിട്രോ ഫെര്‍ട്ടിലൈസേഷന്‍) വഴിയായിരുന്നു ഗര്‍ഭധാരണം. വ്യാഴാഴ്ച പകല്‍ 12 മണിയോടെ ഷില്‍ന രണ്ടു പെണ്‍മക്കള്‍ക്കാണ് ജന്മം നല്‍കിയത്. 2017 ഓഗസ്റ്റ് 15-ന് നിലമ്പൂരിലുണ്ടായ അപകടത്തില്‍ വെച്ചായിരുന്നു സുധാകരന്‍ മരണമടഞ്ഞത്. ബ്രണ്ണന്‍ കോളേജ് മലയാളവിഭാഗം അസി. പ്രൊഫസറായിരുന്ന അച്ഛന്‍ വിടപറഞ്ഞ് ഒരുവര്‍ഷവും 30 ദിവസവും പിന്നിടുമ്പോഴായിരുന്നു പുതുജീവനുകള്‍ ലോകത്തേക്ക് എത്തിയത്. കണ്ണൂര്‍ കൊയിലി ആശുപത്രിയിലെ പ്രസവമുറിയില്‍ ശസ്ത്രക്രിയയിലൂടെ പ്രസവം. 2006 ഏപ്രില്‍ 22-നാണ് ഷില്‍നയും സുധാകരനും വിവാഹിതരായത്. പിന്നീട് കണ്ണൂരിലെ ഡോ. ഷൈജൂസിന്റെ…

Read More