പാലക്കാട്ടെ ഒളിച്ചോട്ടം ‘ഫ്രീഫയര്‍’ കളിക്കാനല്ല ! ഒമ്പതാംക്ലാസുകാരികള്‍ സഹപാഠികള്‍ക്കൊപ്പം പോയത് പ്രണയം വീട്ടുകാര്‍ എതിര്‍ത്തപ്പോള്‍;സ്വര്‍ണവും പണവും ഒപ്പം കൊണ്ടുപോയി…

ആലത്തൂരില്‍ നിന്ന് ഒമ്പതാംക്ലാസുകാരികളായ ഇരട്ട സഹോദരികള്‍ സഹപാഠികളായ രണ്ട് വിദ്യാര്‍ഥികള്‍ക്കൊപ്പം വീട് വിട്ടിറങ്ങിയ സംഭവത്തില്‍ പുതിയ വിവരങ്ങള്‍ പുറത്ത്. നവംബര്‍ മൂന്നിന് വീടുവിട്ടിറങ്ങിയ ഇവരെ കഴിഞ്ഞ ദിവസമാണ് കൊയമ്പത്തൂരില്‍ നിന്ന് കണ്ടെത്തിയത്. ചെന്നൈയ്ക്ക് പോകാന്‍ റെയില്‍വേ സ്‌റ്റേഷനില്‍ നില്‍ക്കുമ്പോഴായിരുന്നു ഇവരെ പോലീസ് പിടികൂടിയത്. തങ്ങള്‍ പരസ്പരം ഇഷ്ടത്തിലായിരുന്നുവെന്നും വീട്ടുകാര്‍ എതിര്‍ത്തതോടെ വീട് വിട്ടിറങ്ങുകയായിരുന്നുവെന്നുമാണ് കുട്ടികള്‍ കോയമ്പത്തൂര്‍ ആര്‍പിഎഫിനോട് വെളിപ്പെടുത്തിയത്. പോലീസ് പിടിയിലാകുമ്പോള്‍ കുട്ടികളുടെ കൈവശം 9,100 രൂപയും 40,000 രൂപ വിലവരുന്ന ആഭരണങ്ങളും ഉണ്ടായിരുന്നതായും കോയമ്പത്തൂര്‍ ആര്‍പിഎഫ് വ്യക്തമാക്കി. കുട്ടികള്‍ നാടുവിട്ട് പോയത് ഗെയിം കളിക്കാനാണെന്നായിരുന്നു കേരളാ പോലീസ് നേരത്തെ വിശദീകരിച്ചത്. ഫ്രീ ഫയര്‍ മൊബൈല്‍ ഗെയിമില്‍ നാലുപേരും ഒരു സ്‌ക്വാഡ് ആയിരുന്നുവെന്ന് സഹപാഠികള്‍ പറഞ്ഞതായി പോലീസ് വെളിപ്പെടുത്തിയിരുന്നു. അതോടെ ഫ്രീഫയര്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കാനാണ് പെണ്‍കുട്ടികള്‍ പോയതെന്ന നിഗമനത്തില്‍ പോലീസ് എത്തുകയായിരുന്നു. എന്നാല്‍ തങ്ങള്‍ പ്രണയത്തിലായിരുന്നുവെന്ന കുട്ടികളുടെ…

Read More