ഇലോണ്‍ മസ്ക് തങ്ങള്‍ക്ക് പണം തരാനുണ്ട് എന്ന ആരോപണവുമായി ട്വിറ്റര്‍ മുന്‍ സി.ഇ.ഒ. പരാഗ് അഗര്‍വാളും മുന്‍ ലീഗല്‍ ഫിനാഷ്യല്‍ ഉദ്യോഗസ്ഥരും രംഗത്ത്. മസ്ക് തങ്ങള്‍ക്ക് 8.2 കോടി രൂപയിലേറെ തരാനുണ്ട് എന്നാണ് ഇവരുടെ ആരോപണം. ട്വിറ്റര്‍ ഏറ്റെടുത്തതിന് തൊട്ടുപിന്നാലെ പരാഗ് അഗര്‍വാളിനെയും സ്ഥാപനത്തിലെ ചില ഉന്നത ഉദ്യോഗസ്ഥരേയും മസ്ക് പുറത്താക്കിയിരുന്നു. ഈ സാഹചര്യത്തില്‍, ട്വിറ്ററിന്റെ ചുമതല ഉണ്ടായിരുന്ന സമയത്ത് കമ്പനിയുടെ കോടതി വ്യവഹാരങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കുമായി 8.2 കോടി രൂപ തങ്ങള്‍ക്ക് ചിലവായിട്ടുണ്ടെന്നും നിയമപരമായി അത് തിരികെ തരാന്‍ ട്വിറ്ററിന് ബാധ്യതയുണ്ടെന്നുമാണ് ഇവര്‍ പരാതിയില്‍ പറയുന്നത്.
Read MoreTag: twitter
ഇലോണ്‍ മസ്ക് പണി തുടങ്ങി ! പിരിച്ചു വിട്ട ജീവനക്കാര്‍ കയറാതിരിക്കാന്‍ ഓഫീസുകള്‍ അടച്ചിടും…
സ്പേസ് എക്സ് മേധാവി ഇലോണ്‍ മസ്ക് മൈക്രോ-ബ്ലോഗിങ് സൈറ്റായ ട്വിറ്റര്‍ ഏറ്റെടുത്തതിനു പിന്നാലെ ജീവനക്കാരെ പിരിച്ചുവിടല്‍ തുടങ്ങി. വെള്ളിയാഴ്ച അമേരിക്കന്‍ സമയം രാവിലെ ഒമ്പത് മണി മുതലാണ് പിരിച്ചുവിടല്‍ തുടങ്ങുന്നത്. ജീവനക്കാര്‍ ഓഫീസിലേക്ക് എത്തേണ്ടെന്നും വീട്ടില്‍ തന്നെ കഴിയാനും ട്വിറ്റര്‍ നിര്‍ദേശം നല്കി. പിരിച്ചുവിടുന്ന ജീവനക്കാര്‍ക്ക് അറിയിപ്പ് ഇ-മെയില്‍ വഴി ലഭിക്കും. പിരിച്ചുവിടുന്ന ജീവനക്കാര്‍ പ്രവേശിക്കാതിരിക്കാന്‍ ഓഫീസുകള്‍ താത്ക്കാലികമായി അടച്ചിടും. ഇലോണ്‍ മസ്ക് ഏറ്റെടുത്തതു മുതല്‍ ഒരാഴ്ചയായി ട്വിറ്റര്‍ അനിശ്ചിത്വത്തിലൂടെയാണ് മുന്നോട്ടുപോകുന്നത്. സിഇഒ അടക്കം നിരവധി പ്രമുഖരെ ആദ്യ ദിനം തന്നെ മസ്ക് പുറത്താക്കിയിരുന്നു. ഭീമമായ നഷ്ടപരിഹാരം നല്‍കിയാണ് ഒഴിവാക്കല്‍. ട്വിറ്ററിനെ ആരോഗ്യകരമായ മാര്‍ഗത്തിലേക്ക് എത്തിക്കുകയാണ്. ആഗോള തലത്തില്‍ തൊഴിലാളികളെ കുറച്ചുകൊണ്ടാണ് ഈ വിഷമകരമായ പാതയിലൂടെ കടന്നുപോകുകയെന്നും ട്വിറ്റര്‍ വ്യക്തമാക്കി.
Read More‘വെട്ടുകിളി ബിരിയാണി’ കഴിച്ചവര്‍ പറയുന്നു ‘കൊള്ളാം പൊളി സാധനം’ ! വെട്ടുകിളി ആക്രമണം നേരിടാന്‍ പുതിയ മാര്‍ഗം തേടി കര്‍ഷകര്‍; വ്യത്യസ്ഥമായ രുചിക്കൂട്ടുകള്‍ ട്വിറ്ററില്‍ വൈറലാകുന്നു…
കോവിഡ് മൂലം ദുരിതത്തിലായ രാജ്യത്തെ കര്‍ഷകരെ കണ്ണീരിലാഴ്ത്തുകയാണ് വെട്ടുക്കിളി ആക്രമണം. ഒരു സംസ്ഥാനത്തു നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് എന്ന നിലയില്‍ നാശം വിതച്ചു മുന്നേറുകയാണ് വെട്ടുകിളികള്‍. മനുഷ്യന് തിന്നാനുള്ളത് തിന്നു മുടിപ്പിക്കുന്ന വെട്ടികിളിയെ മനുഷ്യന് ഭക്ഷണമാക്കണമെന്ന ചിന്തയാണ് സമൂഹമാധ്യമങ്ങളില്‍ പലരും പങ്കുവയ്ക്കുന്നത്. കഴിഞ്ഞ വര്‍ഷം അവസാനം പാക്കിസ്ഥാനില്‍ വെട്ടുകിളി ആക്രമണം രൂക്ഷമായപ്പോള്‍ വെട്ടുകിളികളെ പിടിച്ച് ബിരിയാണി വച്ചാണ് കര്‍ഷകര്‍ നേരിട്ടത്. ഇപ്പോള്‍ രാജസ്ഥാനിലും പലരും വെട്ടുകിളി ബിരിയാണി വച്ചു കഴിക്കുന്നതിന്റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നുണ്ട്. വെട്ടുകിളി ആക്രമണത്തിന് നിസാര പരിഹാരം, വെട്ടുകിളി വിഭവങ്ങളെ കുറിച്ച് പഠിക്കുക എന്ന തലക്കെട്ടോടെ ഇതിന് സഹായമാകുന്ന പോസ്റ്റുകളും ഇപ്പോള്‍ ട്വിറ്ററില്‍ കാണാം. ജീവനോടെ വെട്ടുകിളികളെ പിടികൂടി സഞ്ചിയിലാക്കി വില്‍ക്കുന്ന കച്ചവടക്കാരുടെ വിഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഭക്ഷ്യവിളകള്‍ നശിപ്പിക്കുന്നതിനൊപ്പം വ്യോമഗതാഗതത്തിനും വെട്ടുകിളികള്‍ ഭീഷണിയാവാവന് സാധ്യതയുണ്ടെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍…
Read Moreവെട്ടുകിളി ആക്രമണത്തെക്കുറിച്ച് ട്വീറ്റ് ചെയ്തു ! നടി സൈറയെ രൂക്ഷമായി വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ; അക്കൗണ്ട് നീക്കം ചെയ്തു…
കോവിഡിനൊപ്പം വെട്ടുകിളി ആക്രമണം കൂടിയായതോടെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ വന്‍പ്രതിസന്ധിയിലൂടെയാണ് കടന്നു പോവുന്നത്. ഈ പശ്ചാത്തലത്തില്‍ മുന്നടി സൈറ വസീം പങ്കുവെച്ച ട്വീറ്റിനെതിരേ വ്യാപകമായി വിമര്‍ശനം ഉയരുകയാണ്. വെള്ളപ്പൊക്കം, വെട്ടുകിളി, പേന്‍, തവളകള്‍, രക്തം എന്നിങ്ങനെ വ്യക്തമായ ദൃഷ്ടാന്തങ്ങള്‍ അവരുടെ നേരെ നാം അയച്ചു. എന്നിട്ടും അവര്‍ അഹങ്കരിക്കുകയും കുറ്റവാളികളായ ജനതയായിരിക്കുകയും ചെയ്തു- ഖുറാനെ ( 7:133) ഉദ്ധരിച്ചായിരുന്നു സൈറയുടെ പ്രതികരണം. സൈറയുടെ അനവസരത്തിലുള്ള പ്രതികരണത്തിനെതിരേ രൂക്ഷമായ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. വെട്ടുകിളി ആക്രമണത്തില്‍ രാജ്യത്തെ കര്‍ഷകര്‍ ദുരിതം അനുഭവിക്കുമ്പോള്‍ അതിനെ മതവുമായി കൂട്ടിക്കെട്ടുന്നത് എന്തിനാണെന്നാണ് വിമര്‍ശകര്‍ ചോദിക്കുന്നത്. വിമര്‍ശനം കനത്തതോടെ അക്കൗണ്ട് നീക്കം ചെയ്തതായാണ് ഇപ്പോള്‍ കാണുന്നത്.
Read Moreആദ്യം കണ്ടെത്തിയത് 20000,നാലു ദിവസം കഴിഞ്ഞപ്പോള്‍ 44000, എട്ടു ദിവസം കഴിഞ്ഞപ്പോള്‍ 80000; ട്വിറ്റര്‍ കീഴടക്കി ഓണ്‍ലൈന്‍ സെക്സ് വെബ്സൈറ്റുകള്‍
അഡല്‍റ്റ് ഡേറ്റിംഗ് വെബ്സൈറ്റുകളുടെ ബോട്നെറ്റ് പരസ്യങ്ങളില്‍ ട്വിറ്ററില്‍ വീണ്ടും സജീവമാകുന്നു.മാര്‍ച്ചില്‍ കണ്ടെത്തിയ ‘Pr0nbot’ എന്ന ബോട്ട്നെറ്റിനെ ട്വിറ്റര്‍ ഇല്ലായ്മ ചെയ്തിരുന്നുവെങ്കിലും ‘Pr0nbto2’ എന്ന പേരില്‍ അത് വീണ്ടും തിരിച്ചുവന്നതായി എഫ് സെക്യൂര്‍ എന്ന സൈബര്‍ സുരക്ഷാ സ്ഥാപനത്തിലെ ഗവേഷകനായ ആന്‍ഡി പട്ടേല്‍ പറയുന്നു. പട്ടേല്‍ ഒന്നരമാസം മുമ്പ് നടത്തിയ പരിശോധനയില്‍ 22,000 ട്വിറ്റര്‍ ബോട്ടുകളെ കണ്ടെത്തിയിരുന്നു. ഇങ്ങനെ ബോട്ട്നെറ്റുകളുടെ സഹായത്തോടെ അഡല്‍ട്ട് വെബ്സൈറ്റുകളുടെ പരസ്യങ്ങള്‍ നല്കുന്ന ട്വിറ്റര്‍ അക്കൗണ്ടുകള്‍ ട്വിറ്റര്‍ അടച്ചുപൂട്ടിയതുമാണ്. ഇതേ രീതിയില്‍ അടുത്തിടെ നടത്തിയ പരിശോധനയില്‍ 20,000 ട്വിറ്റര്‍ ബോട്ടുകളെ വീണ്ടും കണ്ടെത്താന്‍ കഴിഞ്ഞുവെന്നാണ് പട്ടേല്‍ പറയുന്നത്. പിന്നീട് നാല് ദിവസങ്ങള്‍ക്ക് ശേഷം ബോട്ടുകളുടെ എണ്ണം 44,000 ആയെന്നും എട്ട് ദിവസം കഴിഞ്ഞപ്പോള്‍ ഇത് 80,000 ആയി വര്‍ധിച്ചെന്നും പട്ടേല്‍ പറഞ്ഞു. മുമ്പ് കണ്ടെത്തിയതിനു സമാനമാണ് പുതുതായി കണ്ടെത്തിയ ബോട്നെറ്റുകളും. അതായത് സമാനമായ ചിത്രങ്ങളും,…
Read Moreവിവാദ പ്രസ്താവനയുമായി കെആര്‍കെ വീണ്ടും ! ഇത്തവണ അപമാനിച്ചത് മമ്മുക്കയെ; പിന്നാലെ പൊങ്കാലയുമായി ആരാധകര്‍
മോഹന്‍ലാലിനെ ട്രോളി ട്വീറ്റ് ചെയ്ത് പുലിവാലു പിടിച്ച കമാല്‍ ആര്. ഖാന് (കെആര്‍കെ) ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും വിവാദട്വീറ്റുമായി രംഗത്ത്. ഇത്തവണ മമ്മൂട്ടിയെയാണ് കെആര്‍കെ ലക്ഷ്യം വച്ചിരിക്കുന്നത് ”മോഹന്‍ലാല്‍ സാര്‍,താങ്കളെ വിമര്‍ശിക്കാന്‍ മമ്മൂട്ടി എനിക്കു പണം തന്നോ എന്ന് താങ്കള്‍ ആരോടോ ചോദിച്ചെന്നറിഞ്ഞു. ഇല്ല സാര്‍, ആ സി ഗ്രേഡ് നടന് ആരാണെന്നു പോലും എനിക്കറിയില്ല” ഇങ്ങനെയാണ് കെആര്‍കെയുടെ ട്വീറ്റ്. ഇതേത്തുടര്‍ന്ന് ആരാധകര്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്. ഇതിന്റെ ബാക്കിയായി കെആര്‍കെ എന്തൊക്കെ അനുഭവിക്കുമെന്ന് ഇനി കണ്ടറിയാം. നേരത്തെ, മോഹന്‍ലാലിനെ കാണാന്‍ ഛോട്ടാ ഭീമിനെ പോലെയാണന്നും മഹാഭാരതയുടെ സംവിധായകന് അദ്ദേഹത്തെ വച്ച് സിനിമ നിര്‍മിക്കരുതെന്നും പറഞ്ഞ് കമാല്‍ ആര്.ഖാന് ട്വീറ്റ് ചെയ്തിരുന്നു. മാത്രമല്ല മോഹന്‍ലാലിന്റെ ആരാധകരെ വിഡ്ഢികളെന്നും വിളിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ആരാധകര്‍ ഒരുമിച്ച് കെആര്‍കെയെ പൊങ്കാലയിടുകയും അദ്ദേഹത്തിന്റെ അക്കൗണ്ട് ഹാക്ക് ചെയ്യുകയും…
Read Moreഫിറ്റ്നസ് പ്രയത്നവുമായി കേന്ദ്രമന്ത്രിമാര്‍! പരസ്പരം പുകഴ്ത്തിയും പ്രോത്സാഹിപ്പിച്ചും സഹപ്രവര്‍ത്തകരും; മോദിയുടെ മന്ത്രിമാരുടെ ‘കഷ്ടപ്പാടുകള്‍’ ട്വിറ്ററില്‍ വൈറല്‍
ജോലിഭാരം കാരണം ആവശ്യമായ വ്യായാമങ്ങളും മറ്റ് ശരീരക്ഷേമ പ്രവര്‍ത്തനങ്ങളും നടത്താന്‍ സമയം തികയുന്നില്ലെന്ന് പരിഭവിക്കുന്നവരാണധികവും. എന്നാല്‍ ഇന്ത്യയെ ഭരിച്ചുകൊണ്ടിരിക്കുന്ന രണ്ട് കേന്ദ്ര മന്ത്രിമാര്‍ ഇതിനോട് യോജിക്കുന്നില്ല എന്ന് മാത്രമല്ല, ഇക്കാര്യത്തില്‍ ഇവര്‍ രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും മാത്യകയാവുകയുമാണ്. കേന്ദ്രമന്ത്രിസഭയിലെ തന്റെ സഹപ്രവര്‍ത്തകനും മുന്‍ ഒളിമ്പിക് മെഡല്‍ ജേതാവുമായ രാജവര്‍ധന്‍ സിങ് റാത്തോര്‍ ജിമ്മില്‍ പുഷ് അപ്പ് എടുക്കുന്നതിന്റെ വീഡിയോ കേന്ദ്രമന്ത്രി കിരണ്‍ റിജിജു കഴിഞ്ഞ ദിവസമാണ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. ക്ലാസിക് ചിത്രം റോക്കി ബ്ലെറിലെ ഐ ഓഫ് ദ ടൈഗര്‍ തീം സോങ്ങിന്റെ പശ്ചാത്തലത്തില്‍ ആയിരുന്നു മുന്‍ ഒളിമ്പിക് മെഡല്‍ ജേതാവായ റാത്തോറിന്റെ വ്യായാമം. കേന്ദ്രമന്ത്രിയുടെ 37 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ചര്‍ച്ചയായിരിക്കുകയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍. ഡ്യൂട്ടിക്കിടെ ഫിസിക്കല്‍ ഫിറ്റ്നസിനൊന്നും സമയമില്ല. പക്ഷെ എന്റെ ഒളിമ്പിക് സഹപ്രവര്ത്തന് എനിക്ക് മുന്നില്‍ വലിയ വെല്ലുവിളി ഉയര്‍ത്തി…
Read Moreമക്കളെ ഹെല്‍മറ്റ് ധരിക്കാതെ വണ്ടിയോടിക്കരുത്! സച്ചിന്റെ ഉപദേശം വൈറലായി! ട്വിറ്റര്‍ പേജില്‍ തമാശയുടെ പൊടിപൂരവും; വീഡിയോ കാണാം
പോലീസുകാരും സാമൂഹ്യപ്രവര്‍ത്തകരും നാഴികയ്ക്ക് നാല്‍പ്പതുവട്ടം പറയുന്ന ഒരു കാര്യമുണ്ട്. ഇരുചക്ര വാഹനയാത്രക്കാര്‍ ഹെല്‍മറ്റ് ധരിക്കണമെന്ന്. ഹെല്‍മറ്റ് ധരിക്കാത്തവര്‍ക്ക് പിഴവരെ ഈടാക്കുന്നുണ്ടെങ്കിലും യുവാക്കളടക്കം പല ആളുകളും ഹെല്‍മറ്റ് ധരിക്കാന്‍ പലപ്പോഴും തയാറാകാറില്ല. ഇരുചക്ര വാഹനങ്ങളില്‍ യാത്ര ചെയ്യുന്ന അവസരങ്ങളില്‍ തീര്‍ച്ചയായും ഹെല്‍മറ്റ് ധരിക്കണമെന്ന ഉപദേശവുമായി ഇതാ സാക്ഷാല്‍ സച്ചിന് ടെന്‍ഡുല്‍ക്കര്‍ രംഗത്തെത്തിയിരിക്കുന്നു. വഴിയില്‍ വച്ച് തന്നോടൊപ്പം സെല്‍ഫിയെടുക്കാനെത്തിയ യുവാക്കളോട് ഹെല്‍മറ്റ് ധരിക്കണമെന്ന് സച്ചിന് ഉപദേശിക്കുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. സച്ചിന് ടെണ്ടുല്‍ക്കര്‍ വഴികരികില് നിര്‍ത്തിയിട്ട കാറിലിരുന്ന് ആരാധകര്‍ക്ക് സെല്‍ഫിയെടുക്കാന്‍ പോസുചെയ്യുന്നതിനിടയിലാണ് യുവാക്കള്‍ക്ക് ഇത്തരത്തിലൊരു ഉപദേശം നല്‍കിയത്. ബൈക്കില്‍ വന്നിറങ്ങിയ യുവാക്കളാണ് സച്ചിനൊപ്പം സെല്‍ഫിയെടുക്കാന്‍ ആഗ്രഹിച്ചത്. ഹെല്‍മെറ്റ് വേണം കേട്ടോ എന്ന സച്ചിന് സ്നേഹത്തോടെ നിര്‍ദ്ദേശിക്കുമ്പോള്‍ ശരി എന്നും യുവാക്കള്‍ പറഞ്ഞു. സച്ചിന്റെ കാര്‍ മുന്നോട്ട് നീങ്ങുന്നതിനിടയില്‍ സച്ചിനെ കയ്യുയര്ത്തിക്കാട്ടുന്ന ബൈക്ക് യാത്രികരോടും സച്ചിന് ഹെല്‍മെറ്റ് വയ്ക്കൂ സഹോദരാ എന്ന്…
Read Moreഅങ്ങ് മലേഷ്യയിലുമുണ്ട് സ്റ്റൈല്മന്നന് ആരാധകര്‍! രജനീകാന്തിനെ കാണാന്‍ മലേഷ്യന്‍ പ്രധാനമന്ത്രി ചെന്നൈയില്‍; പ്രധാനമന്ത്രി ട്വിറ്ററില്‍ പങ്കുവച്ച ചിത്രങ്ങള്‍ക്ക് നന്ദിയറിയിച്ച് താരം
രജനീകാന്തിനെപ്പോലെ ലോകം മുഴുവന്‍ ആരാധകരുള്ള മറ്റൊരു അഭിനേതാവും ഇന്ത്യയില്‍ ഇല്ല എന്ന് പറയേണ്ടിവരും. കാരണം അത്രക്കുണ്ട്, സ്റ്റൈല്‍ മന്നന് ലോകമെമ്പാടും ആരാധകര്‍. സാധാരാണക്കാരായ ജനങ്ങള്‍ മാത്രമല്ല, അദ്ദേഹത്തിന്റെ ആരാധകവൃന്ദത്തിലുള്ളത് എന്ന് തെളിയിക്കുന്ന ഒരു സംഭവമാണ് ഇക്കഴിഞ്ഞ ദിവസം നടന്നത്. രജനിയെ കാണാനുള്ള ആഗ്രഹം മൂത്ത് അദ്ദേഹത്തിന്റെ വസതിയിലെത്തിയ അതിവിശിഷ്ട വ്യക്തി രജനീകാന്തുമായി എടുത്ത ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ തരംഗമായിരിക്കുകയാണ്. ചൈന്നൈയിലെത്തിയ മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാക്കാണ് ഔദ്യോഗിക തിരക്കുകള്‍ മാറ്റിവച്ച് സ്റ്റൈല്‍ മന്നനെ കാണാനെത്തിയത്. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ പ്രധാനമന്ത്രി തന്നെയാണ് അദ്ദേഹത്തിന്റെ ട്വിറ്റര്‍ പേജിലൂടെ ലോകത്തെ അറിയിച്ചത്. രജനികാന്തിനെ നേരിട്ട് കണ്ടതില്‍ ഏറെ സന്തോഷമുണ്ടെന്ന അടിക്കുറിപ്പോടെയാണ് കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. തഞ്ചാവൂര്‍ സര്‍വകലാശാല സന്ദര്‍ശിക്കുന്നതിനിടയിലാണ് രജനിയുടെ വസതിയിലെത്തി അദ്ദേഹം കൂടിക്കാഴ്ച നടത്തിയത്. സൂപ്പര്‍സ്റ്റാറുമായി സംവദിക്കാനും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ പരിചയപ്പെടാനുമായി ഒരു മണിക്കൂറോളം സമയം നജീബ്…
Read Moreലെഗിന്‍സ് അത്ര മോശപ്പെട്ട വേഷമോ ? ലെഗിന്‍സ് ധരിച്ച പെണ്‍കുട്ടികളെ വിലക്കിയ യുണൈറ്റഡ് എയര്‍ലൈന്‍സ് പുലിവാലു പിടിച്ചു
ലെഗിന്സുമായി ബന്ധപ്പെട്ട് ഒരു പുതിയ വിവാദം കൂടി. ലെഗിന്‍സ് ധരിച്ചെത്തിയ രണ്ടു പെണ്‍കുട്ടികളെ വിമാനത്തില്‍ കയറാന്‍ അനുവദിക്കാഞ്ഞ യുണൈറ്റഡ് എയര്‍ലൈന്‍സാണ് ഇപ്പോള്‍ പുലിവാലു പിടിച്ചിരിക്കുന്നത്. ഞായറാഴ്ച പുലര്‍ച്ചെ ഡെന്‍വറില്‍ നിന്ന് മിന്നെപ്പോലീസിലേക്ക് പുറപ്പെട്ട വിമാനത്തിലാണ് വിവാദ സംഭവം അരങ്ങേറിയത്. ഈ സംഭവത്തില്‍ വിമാനക്കമ്പനിയ്ക്കെതിരേ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ പ്രതിഷേധമാണുയരുന്നത്. വിമാനത്തില്‍ കയറാന്‍ ചെന്ന പെണ്‍കുട്ടികളെ ജീവനക്കാരന് പ്രവേശന കവാടത്തില്‍ തടയുകയായിരുന്നു. ഒന്നുകില്‍ ലെഗിന്‍സ് മാറുകയോ അല്ലെങ്കില്‍ മുകളില്‍ കൂടി വേറെ വസ്ത്രം ധരിക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതില്‍ ഒരു പെണ്‍കുട്ടിയ്ക്ക് പത്തു വയസാണ് പ്രായമെന്ന് ഷാനോന്‍ വാട്ട്സ് എന്നയാള്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. അഞ്ചു പെണ്‍കുട്ടികളാണ് ലെഗിന്‍സ് ധരിച്ച് യാത്രയ്ക്കെത്തിയത്. ഇവരില്‍ മൂന്നുപേര്‍ ലെഗിന്‍സിനു മുകളില്‍ മറ്റു വസ്ത്രം ധരിച്ച് വിമാനത്തില്‍ പ്രവേശിച്ചു. മറ്റു വസ്ത്രങ്ങള്‍ കൈവശമില്ലായിരുന്ന കുട്ടികളെയാണ് കമ്പനി വിലക്കിയത്. വാട്സിന്റെ ട്വീറ്റില്‍ നിന്നാണ് ഇക്കാര്യം…
Read More