കൊച്ചി: സിഎ വിദ്യാര്‍ഥിനി മിഷേല്‍ ഷാജിയെ കൊച്ചി കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിന്റെ അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്. മിഷേലിനെ കാണാതായ ദിവസം കലൂര്‍ പള്ളിക്കു മുമ്പില്‍ ബൈക്കിലെത്തിയ രണ്ടു പേരെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്. നേരത്തേ ഇവരെക്കുറിച്ച് കാര്യമായി അന്വേഷണം നടത്താതിരുന്ന പോലീസ് ഇപ്പോള്‍ ഇവര്‍ക്ക് സംഭവവുമായി ബന്ധമുണ്ടെന്ന നിലപാടിലാണ് അന്വേഷണം മുമ്പോട്ടു കൊണ്ടു പോകുന്നത്. ക്രൈംബ്രാഞ്ച് ഈ യുവാക്കളെ തേടി അയല്‍സംസ്ഥാനങ്ങളിലേക്ക് പോവാനൊരുങ്ങുകയാണെന്നും റിപ്പോര്‍ട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളില്‍ കണ്ടവരുടെ രൂപം ഉപയോഗിച്ച് തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തു. ബൈക്കിലെത്തിയ ആ യുവാക്കളെക്കുറിച്ച് പോലീസ് കേസിന്റെ പ്രാരംഭഘട്ടത്തില്‍ അന്വേഷണം നടത്തിയിരുന്നു. അന്ന് അവരെ തിരിച്ചറിഞ്ഞെന്നും കേസുമായി ബന്ധമില്ലെന്നുമാണ് പോലീസ് പറഞ്ഞത്. കൂടാതെ അവരെ കുറിച്ച് അന്വേഷിച്ചെങ്കിലും വിവരങ്ങള്‍ ലഭിച്ചില്ലെന്നും അന്വേഷണസംഘം വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇവരും മിഷേലും തമ്മിലുള്ള ബന്ധം…
Read More