എരിതീയില്‍ നിന്നു വറചട്ടിയിലേക്ക്; സര്‍ക്കസില്‍ നിന്നു രക്ഷിച്ച സിംഹങ്ങള്‍ക്ക് ദാരുണാന്ത്യം; രണ്ടു സിംഹങ്ങളെയും സാത്താന്‍ സേവയ്ക്കായി ബലിനല്‍കി

എരിതീയില്‍ നിന്നു വറചട്ടിയിലേക്കെന്നു കേട്ടിട്ടില്ല. ഏതാണ്ട് ആ ഒരവസ്ഥയായിരുന്നു ഈ രണ്ട് സിംഹങ്ങളുടെ ജീവിതത്തിന്.സര്‍ക്കസ്സില്‍ നിന്നു രക്ഷിച്ച് ആഫ്രിക്കയിലെത്തിച്ച രണ്ട് ആണ്‍ സിംഹങ്ങളെ ഒടുക്കം സാത്താന്‍ സേവയ്ക്കായി ബലി നല്‍കുകയാണുണ്ടായത്. ദക്ഷിണാഫ്രിക്കയിലെ എമോയ വന്യജീവി പാര്‍ക്കിലെത്തിച്ച ജോസ്, ലിസോ എന്നീ സിംഹങ്ങള്‍ക്കാണ് ഈ ദാരുണാന്ത്യം സംഭവിച്ചത്. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് തെക്കേ അമേരിക്കയില്‍ നിന്ന്  സിംഹങ്ങളെ ദക്ഷിണാഫ്രിക്കയിലേക്കെത്തിച്ചത്. വിവിധ രാജ്യങ്ങളില്‍ നിന്നായി രക്ഷിച്ച മറ്റ് 31 സിംഹങ്ങള്‍ക്കൊപ്പമാണ് ഇവയും ദക്ഷിണാഫ്രിക്കയിലേക്കെത്തിയത്. ഇര തേടാനും മറ്റും പരിശീലിപ്പിച്ച ശേഷം ഏപ്രില്‍ മാസത്തിലാണ് ഇവയെ പാര്‍ക്കില്‍ സ്വതന്ത്രമായി വിട്ടത്. ഒപ്പം ഇവയുെട നീക്കങ്ങള്‍ കൃത്യമായി നിരീക്ഷിക്കുന്നുണ്ടായിരുന്നു. ഏതാനും ദിവസം മുന്‍പ് ഇവയുടെ ശരീരത്തില്‍ ഘടിപ്പിച്ച ചിപ്പില്‍ നിന്ന് സിഗ്‌നലുകള്‍ ലഭിക്കുന്നത് നിന്നതോടെയാണ് അന്വേഷണമാരംഭിച്ചത്. തുടര്‍ന്ന് തലയും കാല്‍പ്പത്തികളും മുറിച്ചെടുത്ത നിലയില്‍ ഇവയുടെ ശരീരം കണ്ടെത്തുകയായിരുന്നു. ഇറച്ചിയില്‍ വിഷം കലര്‍ത്തി നല്‍കിയാണ്…

Read More