യുവതിയെ ഹോട്ടലിലേക്ക് വിളിച്ചു വരുത്തി മദ്യം നല്കി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ രണ്ടു പേര്‍ക്കെതിരേ പോലീസ് കേസെടുത്തു. കോട്ടയം മണര്‍കാട് സ്വദേശി ബിനു, കാഞ്ഞിരപ്പള്ളി സ്വദേശി ഉമേഷ് എന്നിവര്‍ക്കെതിരേയാണ് കേസെടുത്തത്. തിരുവല്ല പൊലീസാണ് കേസെടുത്തത്. തിരുവല്ല തെങ്ങേലി സ്വദേശിനിയായ യുവതിയാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. കേസെടുക്കാന്‍ വൈകിയതിനെ തുടര്‍ന്ന് പ്രതികള്‍ വിദേശത്തേക്ക് കടന്നതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ മാസം 28നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വൈകിട്ട് അഞ്ചിന് യുവതിയെ തിരുവല്ല കെ.എസ്.ആര്.ടി.സി ബസ് സ്റ്റാന്‍ഡിന് സമീപമുളള എലൈറ്റ് ഹോട്ടലിലേക്ക് ബിനു വിളിച്ചു വരുത്തുകയായിരുന്നു. യുവതിയും ബിനുവും മുമ്പ് വിദേശത്തായിരുന്നു. അവിടെ വച്ചുണ്ടായ പരിചയം മുതലെടുത്താണ് യുവതിയെ ബിനു ഹോട്ടലിലേക്ക് എത്തിച്ചത്. തുടര്‍ന്ന് മൂന്നാം നിലയിലെ സ്യൂട്ട് റൂമില്‍ എത്തിച്ച് യുവതിക്ക് മദ്യം നല്കി മയക്കിയ ശേഷം ബിനുവും ഉമേഷും പീഡിപ്പിക്കുകയായിരുന്നു. പീഡന ദൃശ്യങ്ങള്‍ മൊബൈല്‍ഫോണില്‍ പകര്‍ത്തുകയും…
Read More