ഹെല്‍മറ്റ് വയ്ക്കാതെ വാഹനം ഓടിക്കുന്നവര്‍ക്ക് എപ്പോഴും പാരയാണ് പോലീസ്. ഹെല്‍മറ്റ് വയ്ക്കാത്ത ആള്‍ ഓടിക്കുന്ന വാഹനം കൈകാട്ടി നിര്‍ത്തി പെറ്റി അടിക്കുന്നതാണ് അവരുടെ സ്റ്റൈല്‍. എന്നാല്‍ പാലക്കാട് പോലീസ് ആ സ്‌റ്റൈല്‍ ഒന്നു മാറ്റിപ്പിടിക്കുകയാണ്. ഹെല്‍മറ്റ് വയ്ക്കാതെ വരുന്നവരെയെല്ലാം ലഡ്ഡു നല്‍കിയാണ് പോലീസ് ഞെട്ടിച്ചത്. പലരും അര്‍ധശങ്കയോടു കൂടിയാണെങ്കിലും ലഡ്ഡു വാങ്ങിച്ചു കഴിച്ചു. എന്നാല്‍ എന്തുകൊണ്ട് ലഡ്ഡു നല്‍കുന്നുവെന്ന് പോലീസ് വ്യക്തമാക്കുന്നതോടെ ലഡ്ഡു തിന്ന സന്തോഷം അങ്ങ് പോയിക്കിട്ടും. നിലവില്‍ ഹെല്‍മറ്റ് ഇല്ലാതെ വാഹനമോടിക്കുന്നതിന് 100 രൂപയാണ് പിഴ ഈടാക്കുന്നതെങ്കില്‍ അടുത്ത ദിവസം മുതല്‍ അത് 1000 ആക്കുകയാണെന്നാണ് പോലീസ് പറയുന്നത് അതിന്റെ സന്തോഷം പങ്കുവയ്ക്കലാണ് ഈ ലഡു നല്‍കല്‍. എന്തായാലും ഇന്ന് ലഡു കഴിക്കുന്നവരൊക്കെ നാളെ ഹെല്‍മറ്റ് വയ്ക്കുമെന്നുറപ്പ്.
Read More