തിരുവനന്തപുരം: കായംകുളം എംഎല്‍എ യു. പ്രതിഭ എപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞു നില്ക്കുന്ന വ്യക്തിത്വമാണ്. പ്രതിഭയുടെ പല പ്രസ്ഥാവനകളും അല്ലറ ചില്ലറ കുഴപ്പങ്ങളും സൃഷ്ടിക്കാറുണ്ട്. ഇപ്പോള്‍ കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണയുടെ മകനെ കേന്ദ്രീയ വിദ്യാലയത്തില്‍ (കെവി) വിടുന്നതിനു പകരം ‘സര്‍ക്കാര്‍ സ്കൂളില്‍’ അയയ്ക്കണമെന്ന് പറഞ്ഞാണ് പ്രതിഭ തന്റെ ‘പ്രതിഭ’ തെളിയിച്ചത്. സൈബര്‍ ‘സഖാക്കള്‍’ക്കെതിരെ ഫേസ്ബുക്കിലെഴുതി സ്വന്തം പാര്‍ട്ടിക്കാരുടെ ഉള്‍പ്പടെ പ്രതിഷേധം ഏറ്റുവാങ്ങി ദിവസങ്ങള്‍ക്കുള്ളിലാണ് പ്രതിഭയ്ക്ക് പുതിയ അബദ്ധം പിണഞ്ഞത്. കേന്ദ്രീയ വിദ്യാലയം കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമാണെന്നു പോലും എംഎല്‍എയ്ക്ക് അറിയില്ലേ എന്നായിരുന്നു കമന്റുകളിലെ പരിഹാസം. സംഭവം വിവാദമായതോടെ താന്‍ കേന്ദ്രീയ വിദ്യാലയങ്ങള്‍ക്ക് എതിരാണെന്ന് പ്രചരണം ശരിയല്ലെന്നു ചേര്‍ത്ത് പോസ്റ്റ് പ്രതിഭ എംഎല്‍എ തിരുത്തിയിട്ടുണ്ട്. ബിന്ദു കൃഷ്ണയുടെ മകന് ശ്രീകൃഷ്ണ കൊല്ലം കേന്ദ്രീയ വിദ്യാലയത്തില്‍ പുതിയ അധ്യയന വര്‍ഷാരംഭത്തില്‍ അച്ഛന് കൃഷ്ണകുമാറിനൊപ്പം നില്ക്കുന്ന ചിത്രമാണ് ഇന്നലെ പ്രതിഭ സ്വന്തം…
Read MoreTag: u.prathibha
അവരെയൊക്കെ സഖാവ് എന്ന് അഭിസംബോധന ചെയ്യാന്‍ ഞാന്‍ അറയ്ക്കും ! തനിക്ക് നേരെ നടന്ന സൈബറാക്രമണത്തെക്കുറിച്ച് എംഎല്‍എ യു.പ്രതിഭ പറയുന്നത് ഇങ്ങനെ…
മന്ത്രി കെ.കെ ശൈലജയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ കമന്റ് ചെയ്ത കായംകുളം എംഎല്‍എ യു.പ്രതിഭയ്ക്ക് നേരെ കടുത്ത സൈബറാക്രമണമാണ് നടന്നത്.സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകര്‍ വരെ അതിലുണ്ടായിരുന്നു. മണ്ഡലത്തിലെ ചില വികസന കാര്യത്തെ കുറിച്ച് സ്പോട്ട്സ് മാന്‍ സ്പിരിറ്റില്‍ പറഞ്ഞ കാര്യങ്ങള്‍ എതിര് രാഷ്ട്രീയ പാര്‍ട്ടികള്‍ ആഘോഷമാക്കിയപ്പോള്‍ ചില വ്യാജ സഖാക്കള്‍ അതിനെ കൊഴിപ്പിച്ചെന്നാണ് യു. പ്രതിഭ ഫേസ്ബുക്കില്‍ കുറിച്ചു. തന്റെ കുടുംബജീവിതം വരെ ചില കമന്റുകളില്‍ പരാമര്‍ശിച്ചതു കണ്ടെന്നും അവരെയെല്ലാം സഖാവ് എന്ന് സംബോധന ചെയ്യാന്‍ അറയ്ക്കുമെന്നും സൈബര്‍ ആക്രമണത്തിലൂടെ വ്യക്തി പരമായി ചിലര്‍ക്കൊക്കെ തന്നോട് വിരോധമുണ്ടെന്നു മനസിലായെന്നും പ്രതിഭ പറയുന്നു. തന്റെ അക്കൗണ്ട് വരെ പൂട്ടിക്കും എന്നു പറഞ്ഞവരുമുണ്ടെന്ന് പ്രതിഭ പറയുന്നു. യു. പ്രതിഭ എം.എല്‍.എ യുടെ ഫേയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം കായംകുളം താലൂക്ക് ആശുപത്രിയുടെ പേരില്‍ നിര്‍ദ്ദോഷപരമായ ഒരു കമന്റ് ഇട്ടതിനു് എന്തൊരു ആക്രമണം ആയിരുന്നു.…
Read More