ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് എംഎല്‍എയും മലയാളിയുമായ യു.ടി. ഖാദര്‍ (53) സ്പീക്കറാകും. കഴിഞ്ഞ നിയമസഭയില്‍ പ്രതിപക്ഷ ഉപനേതാവായിരുന്നു. കര്‍ണാടകയില്‍ ന്യൂനപക്ഷ സമുദായത്തില്‍നിന്നു സ്പീക്കര്‍ സ്ഥാനത്തെത്തുന്ന ആദ്യ വ്യക്തിയാകും ഇദ്ദേഹം. ഖാദര്‍ ഇന്നു നാമനിര്‍ദേശപത്രിക സമര്‍പ്പിക്കും. നാളെയാണ് സ്പീക്കര്‍ തെരഞ്ഞെടുപ്പ്. കാസര്‍ഗോഡ് ഉപ്പള പള്ളത്ത് കുടുംബാംഗമാണ് യു.ടി. ഖാദര്‍.ദക്ഷിണ കന്നഡ ജില്ലയിലെ മംഗളൂരു മണ്ഡലത്തില്‍നിന്നുള്ള സിറ്റിംഗ് എംഎല്‍എയായ അദ്ദേഹത്തിനു കര്‍ണാടക നിയമസഭയില്‍ ഇത്തവണ അഞ്ചാമൂഴമാണ്. ബിജെപിയിലെ സതീഷ് കുംപാലയെ 22,790 വോട്ടുകള്‍ക്കാണ് ഖാദര്‍ ഇക്കുറി പരാജയപ്പെടുത്തിയത്. മുന്‍ സിദ്ധരാമയ്യ സര്‍ക്കാരില്‍ മന്ത്രിയായിരുന്നു. മംഗളൂരു മുന്‍ എംഎല്‍എയായിരുന്നു പിതാവ് യു.ടി. ഫരീദ്. മലയാളിയായ കെ.ജെ. ജോര്‍ജ് കഴിഞ്ഞദിവസം സിദ്ധരാമയ്യ സര്‍ക്കാരില്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരുന്നു.
Read More