ട്വന്റി20 ലോകകപ്പില്‍ പാക്കിസ്ഥാന് ഇന്ത്യയെ തോല്‍പ്പിച്ചത് പടക്കം പൊട്ടിച്ച് ആഘോഷിച്ച മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തി കേസ് എടുത്തു. ശ്രീനഗറിലെ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കെതിരെയാണ് കേസ്. ശ്രീനഗര്‍ മെഡിക്കല്‍ കോളജിലെയും ഷെരെ കശ്മീര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെയും വനിത ഹോസ്റ്റലിലെ കുട്ടികളും പാകിസ്ഥാന് വിജയത്തില്‍ ആഹ്ലാദിക്കുന്നതും പാകിസ്ഥാന് അനുകൂല മുദ്രാവാക്യം വിളിക്കുന്നതും വീഡിയോകളില്‍ കാണാം. തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ ഈ ക്ലിപ്പ് വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വിദ്യാര്‍ഥികള്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. വിദ്യാര്‍ഥികള്‍ക്കെതിരെ കേസ് എടുക്കരുതെന്ന് ജമ്മുകശ്മീര്‍ പീപ്പിള്‍സ് കോണ്‍ഫ്രന്‍സ് നേതാവ് സജാദ് ലോണ്‍ പറഞ്ഞു. ഇവര്‍ക്കെതിരെ കേസ് എടുത്ത നടപടിയോട് ശക്തമായി വിയോജിക്കുന്നു. മറ്റൊരു ടീമിനെ പ്രോത്സാഹിപ്പിക്കുന്നത് കൊണ്ട് രാജ്യദ്രോഹികളായി കാണുന്നുണ്ടെങ്കില്‍ അവരെ പിന്തിരിപ്പിക്കാനുള്ള ധൈര്യവും വിശ്വാസവും നിങ്ങള്‍ക്കുണ്ടാകണം. ശിക്ഷാനടപടികള്‍ സ്വീകരിച്ചത് കൊണ്ട് കാര്യമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഷെരെ, കരണ്‍ നഗര്‍ പൊലിസ് സ്റ്റേഷനുകളില്‍…
Read MoreTag: UAPA
ഇതും സമരത്തിന്റെ ആവശ്യം ! ഷര്‍ജീല്‍ ഇമാമും ഉമര്‍ ഖാലിദും ഉള്‍പ്പെടെയുള്ള യുഎപിഎ തടവുകാരെ മോചിപ്പിക്കമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ ദിനത്തില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍…
ഡല്‍ഹിയില്‍ കര്‍ഷക സമരം കൊടുമ്പിരി കൊള്ളുകയാണ്. ഇതിനിടയ്ക്ക് മനുഷ്യാവകാശ ദിനമായ ഡിസംബര്‍ 10ന് കര്‍ഷകര്‍ നടത്തിയ മറ്റൊരു പ്രതിഷേധമാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. യുഎപിഎ തടവുകാരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് കര്‍ഷകര്‍ മനുഷ്യാവകാശദിനത്തില്‍ പ്രതിഷേധിച്ചത്.ഷര്‍ജീല്‍ ഇമാം, ഖാലിദ് സൈഫി, ഉമര്‍ ഖാലിദ്, ആസിഫ് ഇക്ബാല്‍ തന്‍ഹ, മസ്രത്ത് സഹ്റ, വരവര റാവു, ഹാനി ബാബു, സുധാ ഭരദ്വാജ്, റോണ വില്‍സണ്‍, സ്റ്റാന്‍ സ്വാമി, ഗൌതം നവലഖ, വെര്‍ണന്‍ ഗോണ്‍സാല്‍വസ്, അരുണ്‍ ഫെരേര എന്നിവരുള്‍പ്പെടെ 20 ലധികം തടവുകാരുടെ ചിത്രങ്ങള്‍ പതിച്ച പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയാണ് കര്‍ഷകര്‍ മനുഷ്യാവകാശ ദിനത്തില്‍ പ്രതിഷേധിച്ചത്. യുഎപിഎ ഉപയോഗിച്ച് ഭരണകൂടം തടവിലാക്കിയവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ടാണ് മനുഷ്യാവകാശ ദിനത്തില്‍ കര്‍ഷകര്‍ പ്രതിഷേധം സംഘടിപ്പിച്ചത്. രാജ്യത്തെ പുതിയ കാര്‍ഷിക ബില്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് 15 ദിവസമായി കര്‍ഷകര്‍ സമരം ചെയ്യുകയാണ്. ഇതിനിടയിലാണ് ലോകമനുഷ്യാവകാശ ദിനമായ ഇന്നലെ യുഎപിഎ ചുമത്തി സര്‍ക്കാര്‍ തടവിലാക്കിയിരിക്കുന്നവരെ…
Read More