തിരുവനന്തപുരം: ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമുകളില്‍ ഓണ്‍ലൈന്‍ ടാക്‌സി സേവനമായ ഊബറിന്റെ ഫുഡ് ആപ്പിനോട് മത്സരിക്കാന്‍ പ്രതിയോഗിയായ ഓലയും. ഒലയുടെ ഫുഡ് പ്ലാറ്റ്‌ഫോമായ ഫുഡ് പാണ്ടയാണ് കഴിഞ്ഞ ദിവസം നഗരത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ സേവനം ആരംഭിച്ചത്. നിലവില്‍ തിരുവനന്തപുരത്തും കൊച്ചിയിലുമാണ് ഊബറിന്റെ ഫുഡ് ഡെലിവറി സര്‍വീസ്. കൂടുതല്‍ നഗരങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കുന്നതിലൂടെ ഊബറിനെ കടത്തിവെട്ടാമെന്നാണ് ഓലയുടെ കണക്കുകൂട്ടല്‍. ജര്‍മനിയിലെ ബെര്‍ലിന്‍ ആസ്ഥാനമായി ആരംഭിച്ച ഫുഡ് പാണ്ടയുടെ ഇന്ത്യയിലെ ബിസിനസ് കഴിഞ്ഞ ഡിസംബറിലാണ് ഓണ്‍ലൈന്‍ ടാക്‌സി സേവനമായ ഒല ഏറ്റെടുത്തത്. ഇതോടെയാണ് ഓണ്‍ലൈന്‍ ടാക്‌സി രംഗത്തെ രണ്ടു പ്രമുഖ കമ്പനികള്‍ ഭക്ഷണവിതരണ രംഗത്തും ഏറ്റുമുട്ടുമെന്നുറപ്പായത്. ഊബറിനും ഒലയ്ക്കും പുറമെ സൊമാറ്റോ, സ്വിഗ്ഗി എന്നിവയും കഴിഞ്ഞ രണ്ടാഴ്ച മുന്‍പുതന്നെ നഗരത്തില്‍ ചുവടുറപ്പിച്ചിരുന്നു. 4 ഫുഡ് പ്ലാറ്റ്‌ഫോമുകള്‍ സജീവമായതോടെ നഗരത്തിലെ ഡെലിവറി ഏജന്റുമാരുടെ എണ്ണം അടുത്ത മാസത്തോടെ 5,000 കടക്കുമെന്നാണു സൂചന. ആറു…
Read MoreTag: uber
ഗിയര്‍ ലിവറില്‍ വച്ചിരുന്ന കൈ പതുക്കെ നിരങ്ങി നീങ്ങിയത് യുവതിയുടെ കാലിലേക്ക്; തിരുവനന്തപുരത്ത് ഊബര്‍ ടാക്‌സിയില്‍ കയറിയ യുവതിയോടു ഡ്രൈവര്‍ ചെയ്തത്…
തിരുവനന്തപുരം: സ്ത്രീ സുരക്ഷയെക്കുറിച്ച് നാലു നേരം വലിയ വായില്‍ പ്രസംഗിക്കുന്ന സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഒരു ചുക്കും ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്നു തെളിയിക്കുന്നതാണ് കഴിഞ്ഞാഴ്ച തിരുവനന്തപുരത്ത് നടന്ന സംഭവം. കഴക്കൂട്ടം ടെക്‌നോപാര്‍ക്കില്‍നിന്ന് ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്കു പോകാന്‍ ഊബര്‍ ടാക്‌സി വിളിച്ച യുവതിക്കാണ് െ്രെഡവറില്‍നിന്ന് അപമാനകരമായ അനുഭവമുണ്ടായത്. യുവതിയുടെ വാക്കാലുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ െ്രെഡവറെ ഊബര്‍ പുറത്താക്കിയെങ്കിലും ഈ അപ്രതീക്ഷിത സംഭവം യൂബര്‍ ഉപയോക്താക്കളായ പെണ്‍കുട്ടികളെയാകെ ഞെട്ടിച്ചിരിക്കുകയാണ്. രാത്രി സമയങ്ങളിലും മറ്റും ജോലി ചെയ്യുന്ന സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും സുരക്ഷിതത്വം സംബന്ധിച്ചു വലിയ ആശങ്കകളാണ് സംഭവം ഉയര്‍ത്തിയിരിക്കുന്നത്. ഈ മാസം 13നാണ് സംഭവം. രാത്രി ഏഴു മണിയ്ക്കാണ് യുവതി ഡ്യൂട്ടി കഴിഞ്ഞ് പുറത്തിറങ്ങിയത്. സ്ഥിരമായി ഓട്ടോറിക്ഷയിലാണ് വീട്ടിലേക്കു പോകാറ്. എന്നാല്‍ സ്ഥിരം പോകുന്ന ഓട്ടോയുടെ ഡ്രൈവര്‍ അസൗകര്യം അറിയിച്ചതിനെത്തുടര്‍ന്നാണ് യാത്ര ഊബറിലാക്കാന്‍ തീരുമാനിച്ചത്. ഏഴേകാലോടെ ഊബര്‍ ടാക്‌സി റൈഡ് ബുക്ക് ചെയ്ത…
Read More