സമൂഹമാധ്യമ പോസ്റ്റിന്റെ പേരില്‍ രാജസ്ഥാനിലെ ഉദയ്പുരില്‍ തയ്യല്ക്കാരന് കനയ്യ ലാലിനെ കഴുത്തറുത്ത് കൊന്നതിന് അറസ്റ്റിലായ പ്രതികള്‍ക്ക് ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് പോലീസ് അറിയിച്ചു. മാര്‍ച്ച് 30ന് ജയ്പുരില്‍ ഭീകരാക്രമണം നടത്താന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നുവെന്നും പോലീസ് പറഞ്ഞു. ഗൗസ് മുഹമ്മദ്, റിയാസ് അഖ്താരി എന്നിവരാണ് കേസില്‍ അറസ്റ്റിലായത്. ഇതില്‍ ഒരാള്‍ക്ക് പാക്കിസ്ഥാന് ആസ്ഥാനമായുള്ള ദാവത് ഇ ഇസ്ലാമി എന്ന ഭീകരസംഘടനയുമായി ബന്ധമുണ്ടെന്ന് കഴിഞ്ഞ ദിവസം പോലീസ് പറഞ്ഞിരുന്നു. ദാവത് ഇ ഇസ്ലാമി വഴി ഐഎസുമായി ബന്ധമുള്ള അല്‍-സുഫ സംഘടനയുടെ തലവനായിരുന്നു റിയാസ് അഖ്താരി. ഇയാള്‍ക്ക് നേരത്തേ രാജസ്ഥാനിലെ ടോങ്കില്‍ നിന്ന് അറസ്റ്റിലായ ഐഎസ് ഭീകരന് മുജീബുമായും ബന്ധമുണ്ടായിരുന്നുവെന്നും പോലീസ് പറഞ്ഞു. ഉദയ്പുരിലെ മറ്റൊരു വ്യവസായിയെ കൊല്ലാന്‍ പോവുകയായിരുന്നുവെന്ന് പ്രതികള്‍ ചോദ്യം ചെയ്യലിനിടെ പറഞ്ഞതായും പോലീസ് വെളിപ്പെടുത്തി. കനയ്യ ലാലിന്റെ ശരീരത്തില്‍ 26 മുറിവുകള്‍ ഉണ്ടായിരുന്നുവെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.…
Read MoreTag: udaipur
ഉദയ്പൂരിലെ മുഴുവന്‍ മുസ്ലിം കച്ചവടക്കാരെയും ഉന്മൂലനം ചെയ്യാന്‍ ആസൂത്രിതമായി സംഘടിപ്പിച്ചതാണോ ഈ അരുംകൊലയെന്ന് സംശയിക്കണം ! ദുരൂഹതാ സ്റ്റോറിയുമായി കെ ടി ജലീല്‍…
നൂപുര്‍ ശര്‍മയുടെ പ്രവാചകനിന്ദ പരാമര്‍ശത്തെ പിന്തുണച്ചതിന്റെ പേരില്‍ ഉദയ്പൂരില്‍ തയ്യല്‍ക്കാരനെ കഴുത്തറുത്ത് കൊന്ന സംഭവം രാജ്യത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. അളവെടുക്കാനെന്ന വ്യാജേന കടയിലെത്തിയ ഇസ്ലാമിസ്റ്റ് തീവ്രവാദികള്‍ കനയ്യലാല്‍ എന്ന തയ്യല്‍ക്കാരനെ കഴുത്തറുത്ത് കൊല്ലുകയും വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുകയുമായിരുന്നു. എന്നാല്‍ ഈ സംഭവത്തില്‍ ദുരൂഹത ആരോപിച്ച് രംഗത്തെത്തിയിരിക്കുകയാണ് കെ ടി ജലീല്‍.രാജ്യത്ത് നിലനില്‍ക്കുന്ന മത സൗഹാര്‍ദ്ദം തകര്‍ക്കാന്‍ ബോധപൂര്‍വ്വം ഇവരെ വിലക്കെടുത്ത് ആരെങ്കിലും ചെയ്യിച്ചതാണോ പ്രസ്തുത കൊലപാതകമെന്നാണ് ജലീലിന്റെ സംശയം. ഫേസ്ബുക്കില്‍ പങ്കുവെച്ച് കുറിപ്പിലാണ് ജലീല്‍ ഇക്കാര്യം പറഞ്ഞത്. ജലീലിന്റെ കുറിപ്പ് ഇങ്ങനെ… ഉദയ്പൂരില്‍ പ്രവാചക നിന്ദയുടെ പേരിലെന്ന ലേബലില്‍ അരങ്ങേറിയത് അങ്ങേയറ്റം പൈശാചിക കൃത്യമാണ്. മനുഷ്യന്റെ തലയറുത്ത് ഈ കാപാലികര്‍ എങ്ങോട്ടാണ് നാടിനെ കൊണ്ടു പോകുന്നത്. നിന്ദ്യരും നികൃഷ്ടരുമായ ഈ വര്‍ഗ്ഗീയ ഭ്രാന്തന്മാരെ എത്രയും വേഗം നിയമത്തിന് മുന്നില്‍ കൊണ്ടു വന്ന് പരമാവധി ശിക്ഷ ഉറപ്പു വരുത്തണം.…
Read Moreനിരന്തരം വധഭീഷണിയുണ്ടെന്ന് കനയ്യലാല്‍ പരാതി നല്‍കിയിട്ടും പോലീസ് കേട്ടഭാവം നടിച്ചില്ല ! ഇതിന് കോണ്‍ഗ്രസ് സര്‍ക്കാര്‍ വലിയ വില കൊടുക്കേണ്ടി വരും…
ഉദയ്പൂരില്‍ നൂപുര്‍ ശര്‍മയെ അനുകൂലിച്ച തയ്യല്‍ക്കാരനെ ഇസ്ലാമിസ്റ്റുകള്‍ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. എഡിജിപി അശോക് കുമാര്‍ റാത്തോഡിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് ചുമതല. തീവ്രവാദ വിരുദ്ധ സ്ക്വാഡിലെ ഐ ജി പ്രഫുല്ലകുമാറും ഒരു എസ്പിയും എഎസ്പിയും അന്വേഷണ സംഘത്തിലുണ്ടാവും.കേസില്‍ അറസ്റ്റിലായവര്‍ക്കെതിരേ യുഎപിഎ ചുമത്തിയേക്കും. കനയ്യലാലിന്റെ അടുത്ത് അളവെടുക്കാനെന്ന രീതിയിലെത്തിയായിരുന്നു പ്രതികള്‍ ഇയാളുടെ കഴുത്തറത്തത്. തുടര്‍ന്ന് കനയ്യലാല്‍ പ്രതികളിലൊരാളുടെ അളവുകള്‍ എടുത്തു. രണ്ടാമന് ഇതെല്ലാം മൊബൈലില്‍ പകര്‍ത്തുണ്ടായിരുന്നു. ഇതിനു പിന്നാലെ ഇതിലൊരാള്‍ കനയ്യയുടെ കഴുത്തറക്കുകയായിരുന്നു. രണ്ടാമന് ഈ ദൃശ്യങ്ങളെല്ലാം മൊബൈലില്‍ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. ഇതിനു പുറമെ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കെതിരേ ഭീഷണി മുഴക്കുന്ന ദൃശ്യങ്ങളും പ്രതികള്‍ പ്രചരിപ്പിച്ചിരുന്നു. സംഭവത്തില്‍ പ്രതികളായ ഗോസ് മുഹമ്മദ്, റിയാസ് അക്തരി എന്നീ രണ്ടുപേരെയും കഴിഞ്ഞ ദിവസം തന്നെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. പ്രതികള്‍ക്ക് ഐഎസ് ബന്ധമുണ്ടെന്നാണ് സംശയിക്കുന്നത്.…
Read More