മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന് സ്വകാര്യ കമ്പനി മാസപ്പടി നല്കിയ സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി കാച്ചിന് മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡ് (സി.എം.ആര്.എല്‍.) സി.എഫ്ഒ കെ എസ് സുരേഷ് കുമാര്‍. പാരിസ്ഥിതിക ആഘാതമുണ്ടാക്കുംവിധം ഖനനം ചെയ്തെടുക്കുന്ന ഇല്‍മനൈറ്റാണ് കമ്പനിയുടെ അസംസ്കൃതവസ്തു. ഇക്കാരണത്താല്‍ വലിയഭീഷണികള് ബിസിനസിന് നേരിടാറുണ്ട്. അത് മറികടക്കാനാണ് രാഷ്ട്രീയക്കാര്‍ക്കും പോലീസിനും മാധ്യമങ്ങള്‍ക്കും പണം നല്കുന്നതെന്നുമാണ് സുരേഷ് കുമാര്‍ മൊഴിനല്‍കിയത്. 2013-14 മുതല്‍ 2019-20 വരെയുള്ള കാലയളവില്‍ സി.എം.ആര്.എല്ലിന് വ്യാജമായി കെട്ടിച്ചമച്ച ചെലവുകള്‍ 135.54 കോടി രൂപയാണെന്ന് ആദായനികുതിവകുപ്പ് കണ്ടെത്തിയിരുന്നു. ഇതില്‍നിന്ന് 73.38 കോടിയുടെ റിബേറ്റ് വേണമെന്നാവശ്യപ്പെട്ട് കമ്പനി നല്കിയ ഒത്തുതീര്‍പ്പ് (സെറ്റില്‍മെന്റ്) അപേക്ഷയാണ് ബോര്‍ഡ് പരിഗണിച്ചത്. രാഷ്ട്രീയനേതാക്കള്‍, പോലീസ്, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, മാധ്യമസ്ഥാപനങ്ങള്‍ എന്നിവയ്ക്കെല്ലാം പണം നല്‍കിയതിന്റെ വിവരങ്ങളാണ് ആദായനികുതിവകുപ്പ് കണ്ടെത്തിയത്. ഇതിനെ ട്രാന്സ്പോര്ട്ടേഷന് ചെലവായാണ് കമ്പനിയുടെ കണക്കില്‍ എഴുതിയിരുന്നതെന്ന് കമ്പനി കാഷ്യര്‍…
Read MoreTag: UDF
സെക്രട്ടേറിയറ്റ് വളഞ്ഞ് യുഡിഎഫ് ! രാപകല്‍ സമരവുമായി ബിജെപിയും
തിരുവനന്തപുരം: പിണറായി വിജയന് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ദിനത്തില്‍ തലസ്ഥാന നഗരം സമരമുഖമാക്കി പ്രതിപക്ഷം. സര്‍ക്കാരിനെതിരേ യുഡിഎഫ് നടത്തുന്ന സെക്രട്ടേറിയറ്റ് വളയല്‍ സമരവും ബിജെപി നടത്തുന്ന രാപ്പകല്‍ സമരവുമാണ് തലസ്ഥാനത്ത് ഇന്നു നടക്കുന്നത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനും ജനദ്രോഹത്തിനും അഴിമതിക്കും നികുതി കൊള്ളയ്ക്കുമെതിരേയാണ് സമരം. യുഡിഎഫ് സമരത്തില്‍ മുന്നണിയിലെ എംഎല്‍എമാരും എംപിമാരും ഘടകകക്ഷി നേതാക്കളും പങ്കെടുക്കുന്നുണ്ട ്. വിവിധ ജില്ലകളില്‍ നിന്നുള്ള നേതാക്കളും പ്രവര്‍ത്തകരും ഇന്നലെ രാത്രിയോടെതന്നെ തലസ്ഥാന നഗരത്തില്‍ എത്തിയിരുന്നു. രാവിലെ ഏഴോടെ സെക്രട്ടേറിയറ്റിന് പുറത്തുള്ള റോഡ് പ്രവര്‍ത്തകര്‍ വളഞ്ഞു. കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ സത്യപ്രതിജ്ഞാചടങ്ങ് ഇന്ന് നടക്കുന്നതിന്റെ സന്തോഷവും ആത്മവിശ്വാസവും കൈമുതലാക്കിയാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും സമരത്തില്‍ പങ്കാളികളാകാനെത്തിയത്. കന്റോണ്‍മെന്റ് ഗേറ്റ് ഒഴികെ മറ്റെല്ലാ ഗേറ്റുകളും സമരക്കാര്‍ വളഞ്ഞു. കന്റോണ്‍മെന്റ് ഗേറ്റിന്റെ നിയന്ത്രണം പൂര്‍ണമായും പോലീസ് ഏറ്റെടുത്തു. കന്റോണ്‍മെന്റ് ഗേറ്റ് ഉപരോധിച്ച് സമരം ചെയ്യില്ലെന്ന്…
Read Moreയുഡിഎഫുകാരുടെ മര്‍ദ്ദനത്തില്‍ ശിവന്‍കുട്ടിയുടെ ബോധം പോയി ! നിയമസഭയില്‍ അക്രമം അഴിച്ചുവിട്ടത് യുഡിഎഫുകാര്‍ എന്ന് ഇ.പി ജയരാജന്…
നിയമസഭയില്‍ നടത്തിയ കയ്യാങ്കളിയെ ന്യായീകരിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ. പി ജയരാജന്. നിയമസഭയില്‍ അക്രമം അഴിച്ചുവിട്ടത് യുഡിഎഫുകാരാണെന്നാണ് ജയരാജന് അവകാശപ്പെടുന്നത്. വി. ശിവന്‍കുട്ടിയെ അവര്‍ മര്‍ദ്ദിച്ച് ബോധം കെടുത്തിയെന്നും വനിതകളെ കയറിപ്പിടിച്ചുവെന്നും ജയരാജന് പറയുന്നു. ഈ അതിക്രമങ്ങള്‍ തടയാനാണ് എല്‍ഡിഎഫ് അംഗങ്ങള്‍ ശ്രമിച്ചത്. രാഷ്ട്രീയ പ്രതികാരം തീര്‍ക്കാനാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കേസെടുത്തതെന്നും ഇ. പി ജയരാജന് പറഞ്ഞു. കേസില്‍ ഈ മാസം 26ന് കോടതിയില്‍ ഹാജരാകുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം കോടതി കേസ് പരിഗണിച്ചപ്പോള്‍ ജയരാജന് ഹാജരായിരുന്നില്ല. ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വിട്ടുനിന്നത്.26ന് ഹാജരാകണമെന്ന് കോടതി നിര്‍ദ്ദേശിച്ചിരുന്നു.
Read Moreദയവായി പിന്തുണച്ച് ഉപദ്രവിക്കല്ലേയെന്ന് മുസ്ലിം ലീഗ് ! എന്തു വന്നാലും പിന്തുണയ്ക്കുമെന്ന് എസ്ഡിപിഐ; കോണ്ഗ്രസുകാര്ക്കിടയില് അമര്‍ഷം പുകയുന്നു…
ബിജെപി ഏറെ പ്രതീക്ഷ വച്ചു പുലര്‍ത്തുന്ന മഞ്ചേശ്വരം മണ്ഡലത്തില്‍ മുസ്ലിംലീഗിനെ പരസ്യമായി പിന്തുണയ്ക്കാനുള്ള എസ്ഡിപിഐയുടെ തീരുമാനം യുഡിഎഫില്‍ മറ്റൊരു പൊട്ടിത്തെറിക്കു വഴിവെക്കുമോയെന്ന് ആശങ്ക. എസ്ഡിപിഐയുടെ പിന്തുണ മറ്റിടങ്ങളില്‍ സിപിഎം ആയുധമാക്കുമോയെന്നതാണ് പ്രധാന ആശങ്ക. തങ്ങളെ പിന്തുണയ്ക്കേണ്ടെന്ന് മുസ്ലിം ലീഗ് എസ്ഡിപിഐയോട് ആവര്‍ത്തിക്കുകയാണ്. എന്നാല്‍ ബിജെപി സ്ഥാനാര്‍ഥി കെ. സുരേന്ദ്രന്റെ പരാജയം ഉറപ്പു വരുത്തുക എന്ന ഒറ്റ ലക്ഷ്യത്താല്‍ എസ്ഡിപിഐ ലീഗിന് പിന്തുണ പ്രഖ്യാപിക്കുകയാണ്. മാത്രമല്ല മുസ്ലിംലീഗിന്റെ വിജയത്തിനയായി സജീവമായി പ്രചാരണരംഗത്ത് ഇറങ്ങാനും പ്രവര്‍ത്തകര്‍ക്ക് എസ്ഡിപിഐ മഞ്ചേശ്വരം പഞ്ചായത്ത് പ്രസിഡന്റ് അഷറഫ് നിര്‍ദ്ദേശം നല്‍കിയിരുന്നു. അതേസമയം മഞ്ചേശ്വരത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും എസ്ഡിപിയുമായി ഉണ്ടാക്കിയ കൂട്ടികെട്ടില്‍ അമര്‍ഷം പുകയുകയാണ് എസ്ഡിപി ഐ പിന്തുണ മറ്റു മണ്ഡലങ്ങളില്‍ പ്രചാരണത്തെ ബാധിച്ചതും ബിജെപി ഉയര്‍ത്തി കാട്ടുന്നതാണ് അമര്‍ഷത്തിന് കാരണമാകുന്നത്. എന്നാല്‍, എന്ത് പറഞ്ഞാലും ഞങള്‍ മഞ്ചേശ്വരത്ത് യുഡിഎഫിനെ പിന്തുണയ്ക്കുമെന്ന് എസ്ഡിപിഐ വ്യക്തമാക്കി ,…
Read Moreരമേശ് ചെന്നിത്തല മുഖ്യമന്ത്രിയുടെ ഐശ്വര്യം ! പ്രതിപക്ഷം നിര്‍ഗുണമെന്നു പരിഹസിച്ച് കെ. സുരേന്ദ്രന്
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിയുടെ ഐശ്വര്യമാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. നിര്‍ഗുണ പ്രതിപക്ഷമാണു കേരളത്തിലുള്ളതെന്നും പ്രതിപക്ഷത്തിനു തലച്ചോറിന്റെ കുറവുണ്ടെന്നും സുരേന്ദ്രന് വാര്‍ത്താസമ്മേളനത്തില്‍ പരിഹസിച്ചു. പിണറായിയെ നേരിടാനുള്ള ത്രാണി രമേശ് ചെന്നിത്തല നയിക്കുന്ന പ്രതിപക്ഷത്തിനില്ല. നിര്‍ഗുണമായി മാറി. യുദ്ധത്തില്‍ എതിരാളികളെ സഹായിക്കുന്ന രീതിയാണു പ്രതിക്ഷത്തിനുള്ളത്. കഴിഞ്ഞ നാലു കൊല്ലവും ഇതാണവസ്ഥ. അവസാനം ആനപ്പേറ് പോലെ കൊണ്ടുവന്ന അവിശ്വാസവും അതേ രീതയിലായി. ചോദ്യങ്ങളില്‍നിന്ന് ഒളിച്ചോടുന്ന മുഖ്യമന്ത്രിയും വിശ്വാസ്യതയില്ലാത്ത പ്രതിപക്ഷവുമാണു കേരളത്തിന്റെ ഗതികേടെന്നും സുരേന്ദ്രന് പരിഹസിച്ചു. ആവനാഴിയില്‍ എല്ലാ അന്പും ഉണ്ടായിട്ടും തലച്ചോറിന്റെ കുറവു മാത്രമാണു പ്രതിപക്ഷത്തിനുണ്ടായത്. നിരവധി ആരോപണങ്ങളുണ്ടായിട്ടും ജനങ്ങള്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്കു മുഖ്യമന്ത്രിയെ കൊണ്ട് മറുപടി പറയിപ്പിക്കാന്‍ അവിശ്വാസ പ്രമേയത്തിന് സാധിച്ചില്ലെന്നും കെ. സുരേന്ദ്രന് കുറ്റപ്പെടുത്തി.
Read Moreകേരളാ കോണ്‍ഗ്രസ് ജോസ് പക്ഷത്തെ യുഡിഎഫില്‍ നിന്ന് പുറത്താക്കി ! കേരള രാഷ്ട്രീയത്തില്‍ നിര്‍ണായക വഴിത്തിരിവ്…ഇനി ചര്‍ച്ചയുടെ ആവശ്യമില്ലെന്ന് ബെന്നി ബെഹ് നാന്…
കേരളാ കോണ്‍ഗ്രസ്(എം) ജോസ് കെ മാണി വിഭാഗത്തെ മുന്നണിയില്‍ നിന്ന് പുറത്താക്കി യുഡിഎഫ്. ജോസ് പക്ഷത്തിന് യുഡിഎഫില്‍ തുടരാന്‍ അര്‍ഹതയില്ലെന്നും ചര്‍ച്ച നടത്തിയിട്ടും സമയം നല്‍കിയിട്ടും സഹകരിച്ചില്ല. ഈ അവസരത്തില്‍ ലാഭനഷ്ടമല്ല നോക്കുന്നതെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹ്നാന് പറഞ്ഞു. ഇനി ചര്‍ച്ചയില്ലെന്നും ബെന്നി ബെഹ്നാന് വ്യക്തമാക്കി. കോട്ടയത്തെ യുഡിഎഫ് ധാരണ ജോസ് പക്ഷം ലംഘിച്ചതിനെത്തുടര്‍ന്നാണ് യുഡിഎഫിന്റെ നിര്‍ണായക തീരുമാനം. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് ജോസ് വിഭാഗത്തെ മുന്നണിയുടെ പുറത്തേക്ക് നയിച്ചത്. പുറത്താക്കിയാലും പോകില്ലെന്ന് ജോസ് വിഭാഗം നേതാവ് സ്റ്റീഫന്‍ ജോര്‍ജ് വ്യക്തമാക്കി. ഏത് യുഡിഎഫ് യോഗമാണ് ഈ തീരുമാനമെടുത്തതെന്നും സ്റ്റീഫന്‍ ജോര്‍ജ് ചോദിച്ചു. തീരുമാനം ദുഖകരമെന്നായിരുന്നു മറ്റൊരു നേതാവായ റോഷി അഗസ്റ്റിന്റെ പ്രതികരണം.തീരുമാനം പുനഃപരിശോധിക്കണമെന്ന് ജോസ് വിഭാഗം വ്യക്തമാക്കി.
Read Moreപാക് വനിതയുമായി യുവമന്ത്രി ദുബായില്‍ ഒരു രാത്രി ചിലവഴിച്ച സംഭവം; മന്ത്രിയുടെ വിദേശയാത്രകള്‍ അന്വേഷിക്കും; സംഭവത്തില്‍ ഇടപെടാനുറച്ച്് ഇന്റര്‍പോള്‍…
തിരുവനന്തപുരം: യുഡിഎഫ് മന്ത്രിസഭയിലെ ഒരു യുവമന്ത്രിയും പാക് വനിതാ സുഹൃത്തും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം. പാക് യുവതിയുമായി മന്ത്രി ഒരു രാത്രി ചെലവഴിക്കുകയും ചെയ്തെന്നാണ് ആരോപണം. ഇദ്ദേഹം നടത്തിയ യാത്രകളെക്കുറിച്ച് കേന്ദ്ര സംസ്ഥാന ഇന്റലിജന്റ്റ് ബ്യൂറോകള്‍ ഒരേ സമയം അന്വേഷണം നടത്തുകയാണ്. ദുബായ് യാത്രയ്ക്ക് പുറമേ അടിക്കടി ഇദ്ദേഹം നടത്തിയ മറ്റ് വിദേശയാത്രകളെല്ലാം അന്വേഷണ പരിധിയിലുണ്ട്. മന്ത്രിയായിരുന്നപ്പോഴും അതിനുമുമ്പും ശേഷവും സ്ഥിരമായി ഇദ്ദേഹം നടത്തിയ യാത്രകളാണ് അന്വേഷണ വിധേയമാക്കുന്നത്. പാക് യുവതിയുമായുള്ള ബന്ധത്തില്‍ വന്‍ദുരൂഹതയാണുള്ളതെന്നാണ് അന്വേഷണ ഏജന്‍സികള്‍ പറയുന്നത്. ഇവരെക്കുറിച്ച് ഉന്നത തല അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. ഈ യുവതിയുടെ മറ്റ് ബന്ധങ്ങളെക്കുറിച്ച് ഇന്റര്‍പോളിന്റെ സഹായത്തോടെ കേന്ദ്രം അന്വേഷണം നടത്തുമെന്നാണ് അറിയുന്നത്. ഈ മുന്‍മന്ത്രി ഗള്‍ഫ് യാത്രയ്ക്കിടെ ഒരു രാത്രി, യുവതിയുമായി ചെലവഴിച്ചിരുന്നു. ഈ സന്ദര്‍ശനത്തില്‍ ദുരൂഹത ആരോപിച്ച് ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതോടെയാണ് സംഗതി വിവാദമായി…
Read More