അന്യഗ്രഹജീവികളെയും പറക്കുംതളികകളെയും കുറിച്ചുള്ള വാര്‍ത്തകള്‍ ആളുകള്‍ക്ക് എന്നും കൗതുകമുള്ളവയാണ്. അടുത്തിടെ ഇത്തരത്തിലുള്ള ധാരാളം വാര്‍ത്തകള്‍ പുറത്തു വരുന്നുണ്ട്. ഏറ്റവും പുതുതായി ഏറെ വിചിത്രമായ ഒരു സംഭവത്തിനാണ് കഴിഞ്ഞദിവസം അലാസ്കയിലെ ജനങ്ങള്‍ സാക്ഷ്യം വഹിച്ചത്. അലാസ്കയിലെ ലേസി മലനിരകള്‍ക്ക് മുകളിലായി രൂപപ്പെട്ട വിചിത്ര ആകൃതിയിലുള്ള മേഘമാണ് പുതിയ ചര്‍ച്ചകള്‍ക്ക് വഴിമരുന്നിട്ടത്. വെള്ളി നിറത്തിലുള്ള മേഘം നീളത്തില്‍ ഒരു കുഴല്‍ പോലെയാണ് കാണപ്പെട്ടത്. ഏറെ ദൂരം വ്യാപിച്ചുകിടക്കുന്ന മേഘത്തിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും പലരും പകര്‍ത്തിയിരുന്നു. ഇവ വൈറലായതോടെ അതിന്റെ കാരണം എന്തെന്നായി പിന്നീടുള്ള ചര്‍ച്ചകള്‍. പറക്കും തളിക ഭൂമിക്കു സമീപത്തുകൂടി കടന്നു പോയതോ ഭൂമിയിലേക്കെത്തിയതോ ആണോ എന്നതായിരുന്നു പലരുടേയും ആശങ്ക. എന്നാല്‍ മറ്റു ചിലരാവട്ടെ മിസൈലോ ഉല്‍ക്കയോ പതിച്ചതാവാം എന്ന അനുമാനത്തിലെത്തി. സൈന്യം രഹസ്യ ആയുധം പരീക്ഷിച്ചതാണോയെന്നും വിമാനം തകര്ന്നുവീണതാണോയെന്ന തരത്തിലും വരെ ചര്‍ച്ചകള്‍ എത്തി. വിചിത്ര മേഘത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍…
Read MoreTag: ufo
കാടിന്റെ നടുക്ക് വലിയ പ്രകാശം കണ്ട് വാഹനം നിര്‍ത്തി ! അന്യഗ്രഹ ജീവികള്‍ തട്ടിക്കൊണ്ടു പോയെന്നും പിന്നീട് ഉപേക്ഷിച്ചെന്നും വാദം.
അന്യഗ്രഹ ജീവികളെക്കുറിച്ചുള്ള വാര്‍ത്തകള്‍ ആളുകള്‍ക്ക് എപ്പോഴും താല്പര്യമുള്ള കാര്യമാണ്. അന്യഗ്രഹ ജീവികള്‍ ഉണ്ടോയെന്ന കാര്യത്തില്‍ രണ്ടഭിപ്രായം നിലനില്‍ക്കുകയാണ്. എന്നാല്‍ അന്യഗ്രഹ ജീവികള്‍ തട്ടിക്കൊണ്ടു പോയെന്ന് അവകാശപ്പെട്ട് പലരും മുമ്പ് രംഗത്തെത്തിയിട്ടുണ്ട്. അന്യഗ്രഹ ജീവികള്‍ തന്നെ 52 തവണ തട്ടിക്കൊണ്ടു പോയെന്ന അവകാശവാദവുമായി ബ്രിട്ടീഷുകാരിയായ പൗള സ്മിത്ത് എന്ന 50കാരി അടുത്തിടെ എത്തിയിരുന്നു. സമാനമായ മറ്റൊരു അവകാശവാദമാണ് അരിസോണയിലെ സിറ്റ്ഗ്രീവ്സ് നാഷണല്‍ പാര്‍ക്കില്‍ ജോലി ചെയ്തിരുന്ന ട്രാവിസ് വാള്‍ട്ടണ്‍ എന്നയാളുടെയും അവകാശവാദം. 1975 നവംബറിലായിരുന്നു സംഭവം. ജോലി കഴിഞ്ഞ് സഹപ്രവര്‍ത്തകരോടൊപ്പം വീട്ടിലേക്ക് മടങ്ങിയ ട്രാവിസ് വാള്‍ട്ടണെ ദൂരൂഹ സാഹചര്യത്തില്‍ കാണാതാകുകയായിരുന്നു. അഞ്ചു ദിവസത്തിന് ശേഷം അടുത്തുള്ള ഗ്യാസ് സ്റ്റേഷന് സമീപത്ത് വച്ച് അദ്ദേഹത്തെ വീണ്ടും കണ്ടെത്തി. കാണാതാകലിനെ കുറിച്ച് ഇദ്ദേഹം പറഞ്ഞത് തന്നെ അന്യഗ്രഹജീവികള്‍ തട്ടിക്കൊണ്ടു പോയെന്നതായിരുന്നു. ജോലി കഴിഞ്ഞ് രാത്രി വീട്ടിലേക്ക് വണ്ടിയില്‍ പോകുമ്പോഴായിരുന്നു സംഭവം. കാടിന്റെ…
Read Moreഅന്യജീവികള്‍ കൊണ്ടിട്ട ലോഹപ്പാളി ‘അപ്രത്യക്ഷമായി’ ! നീക്കം ചെയ്തത് അജ്ഞാതര്‍ എന്ന് തറപ്പിച്ചു പറഞ്ഞ് യൂട്ടാ ബ്യൂറോ ഓഫ് ലാന്‍ഡ് മാനേജ്മെന്റ് അധികൃതര്‍; അന്യജീവികളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമാകുമ്പോള്‍…
പടിഞ്ഞാറന്‍ അമേരിക്കയിലെ യൂട്ടായിലെ മരുഭൂമിയില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ ദുരൂഹമായ മെറ്റല്‍ പാളി അപ്രത്യക്ഷമായി. ഇത് അജ്ഞാതര്‍ നീക്കം ചെയ്തതാണെന്നു യൂട്ടാ ബ്യൂറോ ഓഫ് ലാന്‍ഡ് മാനേജ്മെന്റ് അറിയിച്ചു. യൂട്ടയിലെ മരുഭൂമിയിലെ ചെങ്കല്ലുകളിലാണ് ഉപരിതലത്തില്‍ നിന്ന് 12 അടി പൊങ്ങിനില്ക്കുന്ന തരത്തിലുള്ള തിളക്കമുള്ള ത്രികോണാകൃതിയിലുള്ള പാളി കഴിഞ്ഞ ബുധനാഴ്ച കണ്ടെത്തിയത്. ഹെലികോപ്റ്ററില്‍ സഞ്ചരിച്ചിരുന്നവരാണ് ആദ്യം ലോഹപ്പാളി കണ്ടത്. ഇതു അന്യഗ്രഹജീവികള്‍ സ്ഥാപിച്ചതാണെന്നായിരുന്നു അഭ്യൂഹം. പിന്നാലെ, സാമൂഹിക മാധ്യമങ്ങള്‍ നിരവധി കഥകളും പ്രചരിപ്പിച്ചു. ചിലര്‍ വിഖ്യാത ഹോളിവുഡ് സംവിധായകന് സ്റ്റാന്‍ലി കുബ്രിക്കിന്റെ സയന്‍സ് ഫിക്ഷന്‍ ‘ക്ലാസിക് 2001: എ സ്പേസ് ഒഡീസി’ എന്ന സിനിമയിലെ വിചിത്രമായ ലോഹ പാളികള്‍ പോലെയാണിതെന്ന് കണ്ടെത്തി. ഗൂഗിള്‍ എര്ത്തിലൂടെ മെറ്റല്‍ പാളിയുടെ ചിത്രം അതിവേഗം പ്രചരിച്ചു. മെറ്റല്‍ പാളി അപ്രത്യക്ഷമായതിനെക്കുറിച്ച് കാര്യമായ അന്വേഷണമൊന്നും തുടങ്ങിയിട്ടില്ല. ഇതു സ്ഥാപിച്ചതാരാണെന്നും വ്യക്തമല്ല. എന്തായാലും ഇതു സംബന്ധിച്ച…
Read Moreഅന്ന് പറക്കുംതളിക നേരിട്ടു കണ്ടപ്പോള്‍ പിന്നാലെ കൂടി ! എന്നാല്‍ അതിന്റെ വേഗത്തിനു മുമ്പില്‍ നമിച്ചുപോയി;ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി സൈനികര്‍;സംഭവത്തിന്റെ വീഡിയോ കാണാം…
പറക്കും തളിക ഉണ്ടോയെന്ന കാര്യം ഇപ്പോഴും സജീവമായ ചര്‍ച്ചാവിഷയങ്ങളില്‍ ഒന്നാണ്. പലരും ഇത് ഭാവനാ സൃഷ്ടിയാണെന്ന് പറയുമ്പോഴും തള്ളിക്കളയാന്‍ പറ്റാത്ത ചില വസ്തുതകള്‍ പറക്കും തളികകളുടെ അസ്ഥിത്വത്തെ ഊട്ടിയുറപ്പിക്കുന്നു. അമേരിക്കന്‍ നാവിക സേനാംഗങ്ങളാണ് ഇപ്പോള്‍ പറക്കും തളികകളെ കണ്ടെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്. 15 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കടലില്‍ വച്ചുണ്ടായ അനുഭവമാണ് സൈനികര്‍ വെളിപ്പെടുത്തിയത്. 2004 നവംബറില്‍ പരിശീലനത്തിന്റെ ഭാഗമായി ദക്ഷിണ കാലിഫോര്‍ണിയയില്‍ നിന്നും 165 കിലോമീറ്റര്‍ ഉള്‍ക്കടലിലായിരുന്നു നാവികസേനയുടെ പടക്കപ്പല്‍. ഇതിനിടയിലാണ് കപ്പലിലെ റഡാര്‍ സംവിധാനത്തില്‍ വിചിത്ര വസ്തുവിനെ കണ്ടെത്തിയത്. 80000- 60000 അടി വരെ ഉയരത്തില്‍ 100 നോട്ടിക്കല്‍ മൈല്‍ വേഗത്തില്‍ ആകാശത്തുടെ ഈ വിചിത്ര വസ്തുക്കള്‍ സഞ്ചരിക്കുന്നതാണ് കണ്ടത്. ആകാശത്ത് കാണപ്പെടുന്നത് ഒരു വസ്തുവല്ലെന്ന് പിന്നാലെ മനസിലായി. പരസ്പരം കൃത്യമായ അകലത്തില്‍ അച്ചടക്കത്തോടെ എന്നാല്‍ അതിവേഗത്തിലാണ് അവ പറന്നതെന്ന് സീനിയര്‍ ചീഫ് ഓപറേഷന്‍സ് സ്പെഷലിസ്റ്റ്…
Read Moreപറക്കും തളികയോ അത് ! ആകാശത്ത് നിന്ന് പതിച്ച അജ്ഞാത തീഗോളം ദുരൂഹതയുണര്‍ത്തുന്നു; സംഗതി ഉല്‍ക്കയല്ലെന്ന് ഗവേഷകര്‍…
ആകാശത്തു നിന്നും പതിച്ച തീഗോളമാണ് ഇപ്പോള്‍ ബഹിരാകാശ ഗവേഷകരുടെ ഇടയില്‍ ചര്‍ച്ചാ വിഷയം. സെപ്റ്റംബര്‍ 25ന് ചിലെയിലെ ചിലൊ ദ്വീപിനോടു ചേര്‍ന്നാണ് ആകാശത്ത് നിന്ന് തീഗോളത്തിനു സമാനമായ ഒരു വസ്തു ഭൂമിയിലേക്ക് എത്തിയത്. ഇതു പതിച്ച സ്ഥലത്തെ കുറ്റിക്കാടുകള്‍ക്ക് തീപിടിക്കുകയും ചെറിയ കുഴികള്‍ രൂപപ്പെടുകയും ചെയ്തു. ഉല്‍ക്കയോ ബഹിരാകാശ പേടകത്തിന്റെ അവശിഷ്ടങ്ങളോ ആവാം ഇതെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ സംഭവം നടന്ന് രണ്ടാഴ്ച കഴിഞ്ഞിട്ടും ഇക്കാര്യത്തില്‍ വ്യക്തതയില്ല. തിളങ്ങുന്ന ചുവപ്പു നിറമായിരുന്നു ഇതിന്. എന്നാല്‍ നാഷനല്‍ സര്‍വീസ് ഓഫ് ജിയോളജി ആന്‍ഡ് മൈനിങ്ങിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഇത് ഉല്‍ക്കയാണെന്ന് തെളിയിക്കാനായില്ല. അതിനാല്‍ തന്നെ അഗ്നിഗോളം വീണയിടങ്ങളില്‍ നിന്നെല്ലാം മണ്ണ് ശേഖരിച്ചിട്ടുണ്ട്.ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഇതിനെക്കുറിച്ചുള്ള സമ്പൂര്‍ണ വിവരം ലഭിക്കുമെന്നാണു പ്രതീക്ഷ. ഇതിനിടയില്‍ പറക്കും തളികയാണെന്ന മട്ടിലുള്ള പ്രചാരണങ്ങളും സജീവമാണ്. എന്തായാലും സംഗതി ദുരൂഹമായി തുടരുകയാണ്.
Read Moreഅമേരിക്കയുടെ നിഗൂഢ കേന്ദ്രം ഏരിയ 51 പിടിക്കാന്‍ തയ്യാറായി 15 ലക്ഷം ആളുകള്‍ ! പറക്കും തളികകളും അന്യഗ്രഹ ജീവികളുമുണ്ടെന്ന് പലരും കരുതുന്ന സ്ഥലം; സാഹസത്തിനു മുതിരരുതെന്ന് സൈന്യം…
അമേരിക്കയുടെ നിഗൂഢ സൈനിക കേന്ദ്രം ഏരിയ 51 റെയ്ഡ് ചെയ്യാന്‍ ധാരാളം പേര് നാളെ (സെപ്റ്റംബര്‍ 20) നെവാഡയിലേക്ക് എത്താന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് പ്രദേശത്തെ സുരക്ഷ ശക്തമാക്കി. ഏരിയ51 മുകളിലൂടെ പറക്കുന്ന വിമാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന് (എഫ്എഎ) ഏരിയ 51 ന് മുകളിലുള്ള വ്യോമാതിര്‍ത്തി അടച്ചുപൂട്ടിയതായി അറിയിച്ചു. ഈ റൂട്ടുകളില്‍ അപകടമുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ പൈലറ്റുമാര്‍ക്ക് നേരത്തെ തന്നെ മുന്നറിയിപ്പ് കൈമാറിയിട്ടുണ്ട്. യുഎസ് വ്യോമസേന ഉപയോഗിക്കുന്ന സൈനിക പരിശീലന മേഖലയായ നെവാഡ ടെസ്റ്റ് ആന്‍ഡ് ട്രെയിനിങ് റേഞ്ചിന് സമീപം, നെവാഡയിലെ റേച്ചലിന് തെക്ക്, പടിഞ്ഞാറ് ഭാഗങ്ങളിലൂടെ വിമാനങ്ങള്‍ പറക്കുന്നതിന് ഈ ആഴ്ച ആദ്യം തന്നെ എഫ്എഎ രണ്ട് നോട്ടാമുകള്‍ പുറപ്പെടുവിച്ചിരുന്നു. സെപ്റ്റംബര്‍ 18 ബുധനാഴ്ച മുതല്‍ സെപ്റ്റംബര്‍ 23 തിങ്കളാഴ്ച വരെയാണ് നിരോധനം. 1950 കള്‍ മുതലാണ് അമേരിക്കയിലെ നെവാഡയില്‍ സ്ഥിതി ചെയ്യുന്ന തന്ത്രപ്രധാന…
Read Moreഏരിയ-51, അമേരിക്കയുടെ നിഗൂഢലോകം; അന്യഗ്രഹജീവികളുടെ ആവാസകേന്ദ്രം; ഇവിടെയുള്ള അന്യഗ്രഹ ജീവികളെ രക്ഷിക്കാന്‍ ഏരിയ-51 ആക്രമിക്കാന്‍ തയ്യാറെന്ന് നാലുലക്ഷം പേര്…
മനുഷ്യന് ചന്ദ്രനില്‍ ഇറങ്ങിയിട്ട് 50 വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇക്കാര്യത്തില്‍ പലര്‍ക്കും ഇപ്പോഴും സംശയമുണ്ട്. അന്തരീക്ഷമില്ലാത്ത ചന്ദ്രനില്‍ അമേരിക്കന്‍ പതാക പാറിപ്പറന്നതും ചന്ദ്രനില്‍ ഇറങ്ങിയ 12 പേരും അമേരിക്കക്കാരായിരുന്നതുമാണ് ആളുകളുടെ സംശയം വര്‍ദ്ധിപ്പിക്കുന്നത്. മനുഷ്യന് ചന്ദ്രനില്‍ ഇറങ്ങിയിട്ടില്ലെങ്കില്‍ ആ ദൃശ്യങ്ങള്‍ എവിടെ വച്ചു ചിത്രീകരിച്ചു എന്ന ചോദ്യം ചോദിക്കുന്നവര്‍ക്കുള്ള ഉത്തരമാണ് ‘ഏരിയ-51’. ലോകത്തെ ഏറ്റവും ദുരൂഹത നിറഞ്ഞ സ്ഥലമാണ് ഏരിയ-51. അമേരിക്കയുടെ രഹസ്യ ശാസ്ത്രപരീക്ഷണങ്ങളുടെയെല്ലാം കേന്ദ്രം. പടിഞ്ഞാറന്‍ അമേരിക്കയിലെ നെവാഡയിലാണ് ഈ അജ്ഞാത കേന്ദ്രം സ്ഥിതിചെയ്യുന്നത്. 1955ലാണ് അമേരിക്കന്‍ വ്യോമസേന ഇവിടെ സൈനീകകേന്ദ്രം ആരംഭിക്കുന്നത്. പിന്നീട് അക്ഷരാര്‍ഥത്തില്‍ ഇതൊരു പരീക്ഷണ ശാലയായി മാറുകയായിരുന്നു. അമേരിക്കന്‍ പ്രസിഡന്റിനു പോലും അനുവാദമില്ലാതെ ഇവിടേക്കു പ്രവേശനമില്ല. ഏരിയ-51ന്റെ നിയന്ത്രണം കൈയ്യാളുന്നത് ഉന്നതരായ ശാസ്ത്രജ്ഞരാണ്. ഏരിയ-51ന്റെ ഏഴയലത്തു പോലും പൊതുജനങ്ങള്‍ക്കു പ്രവേശനമില്ല. ഒരു ഉപഗ്രഹ ചിത്രമല്ലാതെ ഈ സ്ഥലത്തിന്റെ പ്രാധാന്യം വെളിവാക്കുന്ന മറ്റു ചിത്രങ്ങളൊന്നും…
Read More