കോവിഡിന്റെ ഏറ്റവും പുതിയ വകഭേദമായ ഇജി 5.1 യുകെയില്‍ വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്. യുകെയിലെ റെസ്പിറേറ്ററി ഡേറ്റമാര്‍ട്ട് സംവിധാനത്തിലെത്തിയ 4396 ശ്വാസകോശ സ്രവ സാമ്പിളില്‍ 5.4 ശതമാനത്തിലും കോവിഡ് സാന്നിധ്യം കണ്ടെത്തി. ‘ഏരിസ്’എന്നാണ് പുതിയ വകഭേദത്തെ വിളിക്കുന്നത്. ജൂലൈ 31നാണ് ഏരിസിനെ പുതിയ വകഭേദമായി തരംതിരിച്ചത്. യുകെയില്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഏഴിലൊന്ന് കോവിഡ് കേസുകളും ഏരിസ് മൂലമാണെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. ലോകാരോഗ്യ സംഘടന നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന കോവിഡ് വകഭേദങ്ങളുടെ പട്ടികയില്‍ ഇജി 5.1 ഉണ്ട്. എക്സ്ബിബി.1.5, എക്സ്ബിബി.1.16, ബിഎ.2.75, സിഎച്ച്.1.1, എക്സ്ബിബി, എക്സ്ബിബി1.9.1, എക്സ്ബിബി 1.9.2, എക്സ്ബിബി.2.3 എന്നിവയാണ് നിരീക്ഷണത്തിലുള്ള മറ്റ് വകഭേദങ്ങള്‍. ജൂലൈ രണ്ടാം വാരത്തില്‍ യുകെയിലെ സീക്വന്‍സുകളില്‍ 11.8 ശതമാനത്തിലും ഏരിസ് സാന്നിധ്യം കണ്ടെത്തിയെന്നാണ് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയുടെ വെബ്സൈറ്റില്‍ പറയുന്നത്. അമേരിക്കയിലും കോവിഡ് മൂലമുള്ള ആശുപത്രി പ്രവേശനങ്ങളില്‍ കഴിഞ്ഞ…
Read MoreTag: UK
പമ്പില്‍ കാറിലേക്ക് പെട്രോള്‍ നിറയ്ക്കുന്ന സിനിമ നടന് ! മനോജ് കെ ജയന്റെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ…
മലയാളികളുടെ പ്രിയ നടനാണ് മനോജ് കെ ജയന്. ‘നടന്റെ ഇപ്പോഴത്തെ ജീവിതം കണ്ടാല്‍ നിങ്ങള്‍ ഞെട്ടും’. വെറുതെ പറഞ്ഞതല്ല. ഇപ്പോള്‍ ഇംഗ്ലണ്ടിലാണ് കക്ഷിയുള്ളത്. പെട്രോള്‍ പമ്പില്‍ പെട്രോള്‍ അടിച്ചു കൊടുക്കുന്ന ജോലി ചെയ്യുന്ന താരത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. കഴിഞ്ഞ ദിവസം മനോജ് കെ. ജയന് സ്വന്തം ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലെ ദൃശ്യമാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. ഇവിടെ പെട്രോള്‍ പമ്പിലാണ് അദ്ദേഹം ഉള്ളത്. സ്വന്തം കാറില്‍ ഇന്ധനം നിറയ്ക്കുകയുമാണ്. തനിയെ തന്നെ മനോജ് ഇന്ധനം നിറയ്ക്കുന്ന വീഡിയോയുടെ പിറകെ ഒരു കുട്ടി ഇമോജി എന്ന പോലെ സന്തോഷത്താല്‍ തുള്ളിച്ചാടുന്നുണ്ട്. മനോജിന്റെ മകനാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. വീഡിയോയുടെ അവസാനം മനോജ് എന്താണ് സംഭവം എന്ന് വ്യക്തമായി പറയുന്നുണ്ട് സിനിമയില്‍ പണിയില്ലാതെയായി പെട്രോള്‍ പമ്പില്‍ പണിക്കു നില്ക്കുന്ന മനോജ് കെ. ജയനെ കണ്ട് ഞെട്ടാന്‍ നില്‍ക്കേണ്ട…
Read Moreമദ്യലഹരിയിലായിരുന്ന യുവതിയെ ചുമന്ന് ഫ്ളാറ്റിലെത്തിച്ച് പീഡിപ്പിച്ചു ! യുകെയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിയ്ക്ക് തടവുശിക്ഷ
മദ്യപിച്ച് അബോധാവസ്ഥയിലായ യുവതിയെ പീഡിപ്പിച്ച കേസില്‍ യുകെയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് തടവുശിക്ഷ. ഇന്ത്യന്‍ വംശജനായ പ്രീത് വികാലിനെ(20)യാണ് ആറുവര്‍ഷവും ഒമ്പതുമാസവും തടവിന് ശിക്ഷിച്ചത്. 2022 ജൂണില്‍ കാര്‍ഡിഫിലായിരുന്നു കേസിനാസ്പദമായ സംഭവം. നിശാക്ലബ്ബില്‍വെച്ച് കണ്ടുമുട്ടിയ മദ്യലഹരിയിലായിരുന്ന യുവതിയെ ഇയാള്‍ തന്റെ ഫ്ളാറ്റിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് പ്രീതിനെതിരേയുള്ള കേസ്. അര്‍ധബോധാവസ്ഥയിലായിരുന്ന യുവതിയെ 20കാരന് റോഡിലൂടെ ചുമന്നുകൊണ്ടുപോകുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് പ്രീതിനെ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിന് ശേഷം തനിക്ക് ഉറങ്ങാന്‍പോലും കഴിയുന്നില്ലെന്നായിരുന്നു യുവതി പോലീസിന് നല്കിയ മൊഴി. സുഹൃത്തുക്കള്‍ക്കൊപ്പമെത്തിയ യുവതിയും പ്രീതും ക്ലബ്ബില്‍വെച്ചാണ് പരിചയപ്പെട്ടത്. ക്ലബ്ബില്‍വെച്ച് അമിതമായി മദ്യപിച്ച യുവതി ഇവിടെനിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ വീണ്ടും പ്രീതിനെ കാണുകയും ഇരുവരും സംസാരിക്കുകയും ചെയ്തു. തുടര്‍ന്നാണ് പ്രതി യുവതിയെ തന്റെ ഫ്ളാറ്റിലെത്തിച്ച് പീഡനത്തിനിരയാക്കിയത്. ക്ലബ്ബില്‍നിന്ന് പുറത്തിറങ്ങിയ ശേഷം പ്രതി യുവതിയെ കൈകളില്‍ എടുത്ത് നടക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. യുവതിയെ ചുമലില്‍…
Read Moreമൂന്ന് മാതാപിതാക്കള്‍ ഉള്ള ലോകത്തെ ആദ്യ കുഞ്ഞ് ബ്രിട്ടനില്‍ പിറന്നു ! അനുകൂലിച്ചും എതിര്‍ത്തും ആളുകള്‍…
ഒന്നിലധികം പിതാക്കന്മാര്ക്ക് പിറന്നവന് എന്ന ശൈലി മിക്ക ഭാഷകളിലും തെറിയായാണ് ഉപയോഗിക്കാറുള്ളത്. എന്നാല്‍ ഇത് സാധ്യമല്ലെന്നാണ് ഇതുവരെ കരുതിപ്പോന്നത്. പല തള്ളയ്ക്ക് പിറന്നവന് എന്ന് ആരെയും വിളിക്കാറില്ല. കാരണം ഇതും അസാധ്യം എന്നാണ് ഏവരും കരുതിയിരുന്നത്. എന്നാല്‍ പല പതിവുകളും പാരമ്പര്യ രീതികളും ഇല്ലാതെയാക്കിയ ആധുനിക ശാസ്ത്രം ഇതും സാധ്യമാക്കിയിരിക്കുന്നു. ബ്രിട്ടനില്‍ ഒരു ശിശു പിറന്നത് ഒരു അച്ഛനും രണ്ട് അമ്മമാരുമായിട്ടാണ്. ഇന്‍ വിട്രോ ഫെര്‍ട്ടിലൈസേഷന്‍ (ഐവിഎഫ്) അഥവാ കൃത്രിമ ഗര്‍ഭധാരണ സാങ്കേതിക വിദ്യയിലൂടെയാണ് ഇത് സാധ്യമാക്കിയിരിക്കുന്നത്. ഐവിഎഫ് സാങ്കേതിക വിദ്യ നിലവില്‍ വന്ന ശേഷമുള്ള അതിന്റെ ഒരു കുതിച്ചു ചാട്ടം തന്നെയാണ് മൈറ്റോകോണ്ട്രിയല് ഡൊണേഷന്‍ ട്രീറ്റ്മെന്റ് (എംഡിടി) എന്ന ഈ ആധുനിക രീതി. മൈറ്റോകോണ്ട്രിയയുടെ വൈകല്യങ്ങള്‍ കാരണം കുട്ടികളില്‍ ഉണ്ടായേക്കാവുന്ന നിരവധി വൈകല്യങ്ങള്‍ക്കും രോഗാവസ്ഥകള്‍ക്കും ഈ പുതിയ രീതി ഒരു പരിഹാരമാകുമെന്നാണ് വിശ്വസിക്കുന്നത്. ഇത്തരം കേസുകളില്‍,…
Read Moreഇന്ത്യക്കാര്‍ക്ക് കാനഡയും യുകെയും മതി ! ഈ വര്‍ഷം ഈ രാജ്യങ്ങളിലേക്ക് കുടിയേറിയവരുടെ എണ്ണം ഞെട്ടിക്കുന്നത്…
സ്റ്റുഡന്റ് വീസയില്‍ ഇന്ത്യയില്‍ നിന്ന് ഈ വര്‍ഷം വിദേശത്തേക്ക് പോയത് 6.5 ലക്ഷം ആളുകള്‍. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളിലെ ഏറ്റവും ഉയര്‍ന്ന സംഖ്യയാണിത്. കോവിഡ് മഹാമാരിക്കു മുന്‍പ് ഉണ്ടായിരുന്നതില്‍ കൂടുതല്‍ ആളുകളാണ് വിദേശത്തേക്ക് പോകാന്‍ ഇപ്പോള്‍ തിരക്കുകൂട്ടുന്നതെന്ന് ബ്യുറോ ഓഫ് ഇന്‍ഫര്‍മേഷന്‍ (ബിഒഐ) ഡാറ്റ പ്രകാരം ‘ദ ഹിന്ദു’ റിപ്പോര്‍ട്ട് ചെയ്യുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ബിഒഐ. വിദേശത്തേക്ക് പോകുന്ന ഇന്ത്യക്കാരുടെ വിവരങ്ങള്‍ സൂക്ഷിക്കുന്നത് ഇവിടെയാണ്. നവംബര്‍ 30 വരെയുള്ള കണക്ക് പ്രകാരം 6,48,678 പേര് സ്റ്റുഡന്റ് വീസയില്‍ വിദേശത്തേക്ക് പോയതായി ബിഒഐ വ്യക്തമാക്കുന്നു. അതേസമയം, ബിസിനസ്, തൊഴില്‍, മെഡിക്കല്‍, തീര്‍ഥാടനം, തുടങ്ങിയ മറ്റ് ആവശ്യങ്ങള്‍ക്കായി വിദേശ യാത്ര നടത്തുന്നവരുടെ എണ്ണം കോവിഡിന് മുന്പുണ്ടായിരുന്നതിനെ അപേക്ഷിച്ച് കുറഞ്ഞതായും ബിഒഐ പറയുന്നു. എന്നാല്‍ വിസിറ്റിംഗ് വീസയില്‍ പോകുന്നവരുടെ എണ്ണവും നേരിയ തോതില്‍ കൂടിയിട്ടുണ്ട്. ഈ…
Read Moreഎന്റെ കാറല്‍ മാക്സ് മുത്തപ്പാ ! മുഖ്യമന്ത്രിയും സംഘവും ലണ്ടനില്‍ തങ്ങിയതിന്റെ ചെലവ് 43.14 ലക്ഷം രൂപ…
മുഖ്യമന്ത്രിയുടെ യൂറോപ്യന്‍ ടൂറിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായിയും ലണ്ടനില്‍ തങ്ങിയപ്പോള്‍ ഹോട്ടല്‍ താമസത്തിനും ഭക്ഷണത്തിനും നഗരയാത്രകള്‍ക്കുമായി ചെലവഴിച്ചത് 43.14 ലക്ഷം രൂപ. സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ പുറത്തുവിടാത്ത കണക്ക് ലണ്ടന്‍ ഹൈക്കമ്മിഷനില്‍ നിന്ന് വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടപ്പോഴാണ് വെളിപ്പെട്ടത്. ഹോട്ടല്‍ താമസത്തിന് 18.54 ലക്ഷം രൂപയും ലണ്ടനിലെ യാത്രകള്‍ക്കായി 22.38 ലക്ഷം രൂപയും വിമാനത്തവാളത്തിലെ ലോഞ്ചിലെ ഫീസായി 2.21 ലക്ഷം രൂപയുമാണ് ചെലവിട്ടത്. ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷനാണ് ഈ തുക ചെലവിട്ടത്. പിന്നീട് സംസ്ഥാന സര്‍ക്കാരില്‍ നിന്ന് ഈ തുക ലണ്ടന്‍ ഹൈക്കമ്മിഷന് കൈപ്പറ്റി. മുഖ്യമന്ത്രി പിണറായി വിജയന്, മന്ത്രിമാരായ വി.ശിവന്‍കുട്ടി, പി.രാജീവ്, വീണാ ജോര്‍ജ്, ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്മാന് വി.കെ.രാമചന്ദ്രന്, ചീഫ് സെക്രട്ടറി വി.പി.ജോയി, ഓഫിസര്‍ ഓണ്‍ സ്പെഷല്‍ ഡ്യൂട്ടി വേണു രാജാമണി, വ്യവസായ സെക്രട്ടറി സുമന് ബില്ല, പൊതുവിദ്യാഭ്യാസ സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷ്,…
Read Moreബ്രിട്ടനെ ഇനി ലിസ് ട്രസ് നയിക്കും ! ബ്രിട്ടീഷ് പ്രധാനമന്ത്രിയാകുന്ന മൂന്നാമത്തെ വനിത…
ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തില്‍ ബോറിസ് ജോണ്‍സന്റെ പിന്‍ഗാമിയായി ലിസ് ട്രസ്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍ നടന്ന അവസാനഘട്ട വോട്ടെടുപ്പിന്റെ ഫല പ്രഖ്യാപനം വന്നതോടെയാണ് മുന്‍ വിദേശകാര്യമന്ത്രി ലിസ് ട്രസ് വിജയിയായത്. ഇന്ത്യന്‍ വംശജനായ മുന്‍ധനമന്ത്രി ഋഷി സുനക് ആയിരുന്നു എതിരാളി. ലിസ് ട്രസിന് 81,326 വോട്ട് ലഭിച്ചപ്പോള്‍ ഋഷി സുനകിന് 60,399 വോട്ടാണ് ലഭിച്ചത്. ബ്രിട്ടന്റെ ചരിത്രത്തില്‍ പ്രധാനമന്ത്രിയാകുന്ന മൂന്നാമത്തെ മാത്രം വനിതയാണ് 47കാരിയായ ലിസ് ട്രസ്.നിലവിലെ പ്രധാനമന്ത്രി ബോറിസ് ജോണ്സന് നാളെ സ്ഥാനമൊഴിയും. പ്രധാനമന്ത്രിയാകാനുള്ള അവകാശവവാദവുമായി ലിസ് ട്രസ് എലിസബത്ത് രാജ്ഞിയെ സന്ദര്‍ശിക്കും. സ്കോട്ട്ലന്‍ഡിലെ വേനല്‍ക്കാല വസതിയായ ബാല്‍മോറിലാണ് നിലവില്‍ എലിസബത്ത് രാജ്ഞിയുള്ളത്. ബോറിസിന്റെ രാജിയും വിടവാങ്ങല്‍ സന്ദര്‍ശനവും ഇവിടെയെത്തിയാകും. 70 വര്‍ഷത്തിലേറെയായുള്ള രാജ്ഞിയുടെ അധികാര ചരിത്രത്തില്‍ ഇതിനോടകം 14 പേരെ അവര്‍ പ്രധാനമന്ത്രിയായി നിയമിച്ചിട്ടുണ്ട്. ഇതെല്ലാം നടന്നത് ഔദ്യോഗിക വസതിയായ ബക്കിംഗ്ഹാം കൊട്ടാരത്തിലായിരുന്നു. എന്നാല്‍…
Read Moreയുപിയിലെ വ്യാജ കോള്‍സെന്റര്‍ സംഘം തട്ടിയെടുത്തത് 170 കോടി ! പണം നഷ്ടമായത് ബ്രിട്ടനും യുഎസും അടക്കമുള്ള രാജ്യങ്ങളിലെ ആളുകള്‍ക്ക്…
ഉത്തര്‍പ്രദേശിലെ നോയിഡ കേന്ദ്രീകരിച്ച് വ്യാജ കോള്‍ സെന്റര്‍ സ്ഥാപിച്ച് വിദേശികളില്‍നിന്ന് കോടിക്കണക്കിന് രൂപ തട്ടിയെടുത്ത വന്‍ സംഘം അറസ്റ്റില്‍. പത്തുപേരെയാണ് ഉത്തര്‍പ്രദേശ് പോലീസിന്റെ പ്രത്യേക ദൗത്യസംഘം പിടികൂടിയത്. സൈബര്‍ തട്ടിപ്പിലൂടെ വിവിധ രാജ്യങ്ങളില്‍നിന്നായി 170 കോടി രൂപയോളം ഇവര്‍ തട്ടിയെടുത്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. കരണ്‍ മോഹന്‍, വിനോദ് സിങ്, ധ്രുവ് നരംഗ്, മായങ്ക് ഗോഗിയ, അക്ഷയ് മാലിക്, ദീപക് സിങ്, അഹുജ പദ്വാള്‍, അക്ഷയ് ശര്‍മ, ജയന്ത് സിങ്, മുകുള്‍ റാവത് എന്നിവരാണ് പോലീസിന്റെ മിന്നല്‍ റെയ്ഡില്‍ കഴിഞ്ഞദിവസം പിടിയിലായത്. നോയിഡ സെക്ടര്‍ 59-ലെ വ്യാജ കോള്‍ സെന്ററിലൂടെ യു.എസ്, കാനഡ, ബ്രിട്ടന്, ലെബനന്, ഹോങ്കോങ് തുടങ്ങിയ രാജ്യങ്ങളിലുള്ളവരെയാണ് സംഘം തട്ടിപ്പിനിരയാക്കിയത്. അറസ്റ്റിലായ കരണ്‍ മോഹനും വിനോദ് സിങ്ങുമാണ് തട്ടിപ്പുസംഘത്തിന്റെ പ്രധാന സൂത്രധാരന്മാരെന്നും പോലീസ് പറഞ്ഞു. നികുതി റീഫണ്ടിങ്ങുമായി ബന്ധപ്പെട്ട സഹായം, വിവിധതരത്തിലുള്ള മറ്റു സാങ്കേതിക സഹായങ്ങള്‍…
Read Moreബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് രാജിവെച്ചു ! കാവല്‍ പ്രധാനമന്ത്രിയായി തുടരും…
ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് രാജിവെച്ചു. വിവാദങ്ങളില്‍ കുടുങ്ങിയ ബോറിസ് ജോണ്സണ് മന്ത്രിസഭയില്‍നിന്ന് നിരവധി അംഗങ്ങള്‍ രാജിവെച്ചതോടെയാണ് കാര്യങ്ങള്‍ ജോണ്‍സന്റെ രാജിയിലേക്കെത്തിയത്. കണ്‍സര്‍വേറ്റീസ് പാര്‍ട്ടി നേതൃസ്ഥാനവും ബോറിസ് ജോണ്സണ് രാജിവെച്ചിട്ടുണ്ട്. പുതിയ പ്രധാനമന്ത്രിയെ ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്. അടുത്ത പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുംവരെ ബോറിസ് ജോണ്സണ് കാവല്‍ പ്രധാനമന്ത്രിയായി തുടരും, ‘പാര്‍ട്ടി ഗേറ്റ്’ വിവാദത്തിന് പിന്നാലെയാണ് ബോറിസ് ജോണ്‍സനെതിരെ സ്വന്തം പാളയത്തില്‍ നിന്ന് പടയൊരുക്കം ആരംഭിച്ചത്. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് പാര്‍ട്ടി നടത്തിയതുമായി ബന്ധപ്പെട്ട പാര്‍ട്ടിഗേറ്റ് വിവാദം ബോറിസ് ജോണ്‍സനെതിരേ വന്‍ എതിര്‍പ്പുകളാണ് ഉയര്‍ത്തിവിട്ടത്. തുടര്‍ന്ന് പാര്‍ട്ടിനേതാവ് സ്ഥാനത്ത് ജോണ്സന് തുടരണമോ എന്നതില്‍ വിശ്വാസ വോട്ടെടുപ്പ് നടത്തുകയും ചെയ്തിരുന്നു. പാര്‍ലമെന്റില്‍ 359 എം.പി.മാരാണ് ജോണ്‍സന്റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കുള്ളത്. അതില്‍ 54 എം.പി.മാര്‍ ജോണ്‍സനെതിരേ വിശ്വാസവോട്ടിനു കത്തുനല്‍കിയതോടെ ബോറിസ് ജോണ്സണ് പുറത്തു പോയെക്കുമെന്നുള്ള അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ വിശ്വാസ വോട്ടെടുപ്പില്‍ ബോറിസ്…
Read Moreഅഭയാര്‍ഥിയായ സ്വീകരിച്ച ബ്രിട്ടനോട് നന്ദി കാണിച്ചത് 16കാരിയെ ബലാല്‍സംഗം ചെയ്തുകൊണ്ട് ! നാടു കടത്താന്‍ ശ്രമിച്ചപ്പോള്‍ തടസ്സം പിടിക്കാന്‍ മനുഷ്യാവകാശ പ്രവര്‍ത്തകരും…
അവരുടേതല്ലാത്ത കുറ്റം കൊണ്ട് നാടു വിട്ടോടേണ്ടി വരുന്ന ആളുകളാണ് അഭയാര്‍ഥികള്‍. എന്നാല്‍ തങ്ങള്‍ക്ക് സംരക്ഷണം നല്കുന്ന രാജ്യങ്ങളുടെ കടയ്ക്കല്‍ ഇത്തരക്കാള്‍ കത്തിവെയ്ക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ പലപ്പോഴും കണ്ടുവരുന്നത്. ഇരയ്ക്ക് നീതി ലഭിച്ചില്ലെങ്കില്‍ പോലും വേട്ടക്കാരനു നീതി ഉറപ്പാക്കാനായി മനുഷ്യാവകാശ സംഘടനകള്‍ എന്ന് അവകാശപ്പെടുന്ന സംഘടനകള്‍ പോലും നിലകൊള്ളുമ്പോള്‍ ഇല്ലാതെയാകുന്നത് സത്യത്തിലധിഷ്ഠിതമായ നീതിയാണ്. ഏറ്റവും ഒടുവില്‍ നമ്മള് അത് കണ്ടത് ബ്രിട്ടനിലേക്കുള്ള അനധികൃത കുടിയേറ്റം തടയുവാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ രൂപീകരിച്ച റുവാണ്ടന്‍ പദ്ധതിക്ക് എതിരെ ആയിട്ടായിരുന്നു. പരിധിവിട്ട് അഭയാര്‍ഥികളെ സ്വീകരിക്കുന്നത് ഒരു രാജ്യത്തിനും നല്ലതാവില്ലെന്ന് ഇതിനോടകം പല സംഭവങ്ങളും തെളിയിച്ചിട്ടുള്ളതാണ്. പറയാന്‍ എളുപ്പമാണെങ്കിലും പ്രായോഗികമായി ഒരുപാട് സങ്കീര്‍ണ്ണതകള്‍ ഉള്ള ഒന്നാണ് കുടിയേറ്റം. അപ്പോള്‍ അനധികൃത കുടിയേറ്റം തീരെ അനുവദിക്കാന്‍ കഴിയാത്ത ഒന്നു തന്നെയാണ്. സ്വന്തം പൗരന്മാരെ കാത്തു സൂക്ഷിക്കുക എന്നതു തന്നെയാണ് ഏതൊരു രാജ്യത്തേയും ഭരണകൂടങ്ങളുടെ ആത്യന്തികമായ കടമ.…
Read More